Sunday, March 19, 2023

SSLC-SOCIAL SCIENCE-QUICK TIPS BEFORE ENTERING EXAM HALL- സോഷ്യല്‍ സയന്‍സ്‌ പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ

  




സോഷ്യല്‍ സയന്‍സ്‌ പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ 

മൂന്ന്‌ ദിവസത്തെ ഇടവേളയ്ക്കു ശേഷം ,
80 മാർക്കിന്റെ ആദ്യ പരീക്ഷ എഴുതാൻ  പോവുകയാണല്ലോ..
ചിട്ടയായ മുന്നൊരുക്കത്തിന് സമയം കിട്ടിയതിനാൽ
ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാം.
കൂൾ ഓഫ് സമയം ഉൾപ്പെടെ 2 മണിക്കൂറും 45 മിനിറ്റും നല്ല പോലെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ ഉയർന്ന സ്കോർ നേടാൻ കഴിയും.

കൂൾ ഓഫ് ടൈം:
അനുസരണയോടെ ചോദ്യപേപ്പർ വാങ്ങുക..
നിമിഷ നേരം കൊണ്ട് മൊത്തത്തിൽ ഒന്നു പരിശോധിക്കുക (പേജുകളുടെ എണ്ണം, വ്യക്തത എന്നിവ അറിയാൻ )...
നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കുക.. ഞാൻ എല്ലാം പഠിച്ചിട്ടുണ്ട് എന്ന മനസ്സാലെ....
ആദ്യം മുതൽ അവസാനം വരെ ഒരു പ്രാവശ്യം വായിച്ചു നോക്കുക.. ഈ സമയത്ത് ഏറ്റവും നന്നായി അറിയുന്നവ പെൻസിൽ കൊണ്ട് ചെറുതായി അടയാളമിടുക (ഹൈഫൺ)...
 അതോടെ ശരാശരി നിലവാരമുള്ള കുട്ടിക്ക് പോലും പകുതിയോളം അറിയുന്നവയായിരിക്കും.
അപ്പോൾ ആശ്വാസം തോന്നും.. പിന്നീട്, ബാക്കിയുള്ളവ ഒരിക്കൽ കൂടി വായിച്ചു നോക്കുക... കുറച്ചു കൂടി മനസ്സിലാകുന്നവയുണ്ടാകും.. അതും അടയാളമിടുക.. അപ്പോൾ സമാശ്വാസം തോന്നും... മാത്രമല്ല, ഈ സമയത്ത് ആശയ ധാരണ, എഴുതേണ്ട വിധം, സമയക്രമീകരണം എന്നിവ നടത്തുക..
ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണേ...

എഴുത്ത് സമയം:
ഉത്തര പേപ്പറിലെ ആദ്യ പേജ് ഭംഗിയായി പൂരിപ്പിച്ച ശേഷം... സമാധാനത്തോടെ ... ഓരോന്നായി എഴുതിത്തുടങ്ങുക.. ഏറ്റവും എളുപ്പമുള്ളവ മാർക്ക് ചെയ്തിരുന്നല്ലോ.. അവയിൽ ഓരോന്നായി മാർജിന് പുറത്ത് നമ്പറിട്ട്, പ്രധാന ആശയം മനസ്സിലാക്കി ,മാർക്കിനനു സരിച്ച് ഭംഗിയായി എഴുതുക.
ആദ്യ പേജിൽ തന്നെ ഏറ്റവും നല്ല ഉത്തരം പിറക്കുമ്പോൾ നമുക്ക് ആത്മ വിശ്വാസവും മൂല്യ നിർണയം നടത്തുന്നവർക്ക് നമ്മെ കുറിച്ച് നല്ല മതിപ്പും ഉണ്ടാകും.. First Impression is the Best..

സാമൂഹ്യശാസ്ത്ര പരീക്ഷാപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരി ക്കും. രണ്ട് ഭാഗങ്ങള്‍ക്കും 40 വീതം സ്‌കോറുകളാണ് നല്‍കിയിരിക്കുന്നത്. 'എ വിഭാഗ ത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതേണ്ടതാണ്. 
'ബി' വിഭാഗ ത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരം ലഭിക്കും.


തുടർന്ന് ഓരോന്നായി എഴുതി മുന്നേറുക.. ശരിയായ ഉത്തരം മനസ്സിൽ വരാൻ ചിന്തയോട് കൂടിയ വായന വേണം.. ഒറ്റ വാക്കിലുള്ള ഉത്തരങ്ങൾ ശ്രദ്ധയോടെ എഴുതുക.. കൂടുതൽ എഴുതേണ്ടവ മാർക്കിനനുസരിച്ച്‌ മാത്രം എഴുതുക.. ( അനാവശ്യ വിശദീകരണത്തിലേക്ക് നീങ്ങരുത് ). മാപ്പ് വർക്ക് ( ഭൂപട പ്രവർത്തനം) മനസ്സിലാകുന്ന വിധം വളരെ ശ്രദ്ധയോടെ ചെയ്യുക..
ഓരോന്നും എഴുതിക്കഴിയുമ്പോൾ ചോദ്യപ്പേപ്പറിൽ ചേദ്യ നമ്പർ റൗണ്ട് ചെയ്യുക.. അഡീഷനൽ പേപ്പറിൽ തുടർ നമ്പറും രജിസ്റ്റർ നമ്പറും നൽകുക.
ചോയ്സുകൾ ശ്രദ്ധിക്കുക.. അതിൽ പൂർണതയോടെ, നന്നായി എഴുതാൻ കഴിയുന്നവ എഴുതുക... പകുതി സമയം കഴിയുമ്പോൾ പകുതിയിലധികം എഴുതിത്തീരുക... കാരണം, ഇനിയുള്ളവയ്ക്ക് കൂടുതൽ സമയം വേണ്ടി വരും.. നമ്പർ മാറരുത്... മറക്കരുത്‌.. ഒരു ചോദ്യത്തിന്റെ ഉത്തരം രണ്ടിടത്ത് എഴുതരുത്.. പാർട്ട്‌ A  യിലെ  എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം,മറ്റ് എല്ലാ വിഭാഗത്തിലും ചോദ്യങ്ങള്‍ തിരഞ്ഞെടുത്താഴുതാനുള്ള അവസരം ഉണ്ട്‌ തീരാൻ 30 മിനുട്ട് ഉള്ളപ്പോൾ ആവശ്യമെങ്കിൽ സമയ പുന :ക്രമീകരണം നടത്തുക.. 10 മിനുട്ട് മുമ്പ് മുഴുവൻ എഴുതിത്തീർക്കാൻ ശ്രമിക്കുക.. അതിന് ശേഷം, ഇൻവിജിലേറ്ററുടെ നിർദ്ദേശം പാലിച്ച്, പേജുകൾ മാറിപ്പോകാതെ ( map ഉൾപ്പെടെ) നൂൽ കൊണ്ട് ഇടത്തോട്ട് കെട്ടുക. തുടക്കം മുതൽ ഒടുക്കം വരെ ഒരിക്കൽ കൂടി പരിശോധിക്കുക. പൂർണത ഉറപ്പു വരുത്തുക.തന്റെ പരമാവധി എഴുതിയിട്ടുണ്ട് എന്ന ശുഭാപ്തി വിശ്വാസത്തോടെ പരിക്ഷാ റൂമിൽ നിന്ന് ഇറങ്ങുക..
എല്ലാ കൂട്ടുകാർക്കും ഉന്നത ഗ്രേഡ് ആശംസിക്കുന്നു



No comments:

Post a Comment