2023 ലെ SSLC പരീക്ഷാഫലം മെയ് 20 ന് ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 5 ന്
- ഗ്രേസ് മാർക്ക് പരമാവധി 30 മാർക്കിലേക്ക് പരിമിതപ്പെടുത്തും
- ഒരേ നേട്ടത്തിന് ഇരട്ട ആനുകൂല്യവും ഇല്ലാതാകും
- നിലവിൽ 240 മാർക്ക് വരെ പരമാവധി ഗ്രേസ് മാർക്ക് നേടാൻ അവസരമുണ്ടെങ്കിൽ ഇനിയത് 30 മാർക്കിൽ
- എസ്.എസ്.എൽ.സിയിലും ഹയർസെക്കൻഡറിയിലും ഒരേ മാനദണ്ഡത്തിലായിരിക്കും ഗ്രേസ് മാർക്ക് അനുവദിക്കുക.
- അന്താരാഷ്ട്രതലത്തിൽ പെങ്കടുക്കുന്ന വിദ്യാർഥിക്കാണ് ഹയർസെക്കൻഡറിയിൽ 240 ഗ്രേസ് മാർക്കിന് വരെ അർഹതയുണ്ടായിരുന്നത്. അതാണ് 30 മാർക്കിലേക്ക് ചുരുക്കുന്നത്.
- സംസ്ഥാന, ദേശീയ തല മത്സരങ്ങളിലെ വിജയികൾക്കുള്ള ഗ്രേസ് മാർക്കിലും കുറവ് വരുത്തും. സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം/ എ ഗ്രേഡ് നേടുന്നവർക്ക് 20 മാർക്ക് വരെ .
- രണ്ടാം സ്ഥാനം/ ബി ഗ്രേഡിന് 15ഉം സി ഗ്രേഡിന് പത്തും മാർക്ക്
- ദേശീയ തല മത്സരത്തിൽ വിജയികളാകുന്നവർക്ക് 25 മാർക്ക് വരെ ഗ്രേസ് മാർക്ക്
- ഒന്നിൽ കൂടുതൽ ഇനങ്ങളിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടെങ്കിൽ പരമാവധി മാർക്ക് . എ പ്ലസ് നേട്ടം വരെയുള്ളവക്കായിരിക്കും അനുവദിക്കുക. അതിന് മുകളിൽ ഗ്രേസ് മാർക്ക് അനുവദിക്കില്ല.
- നിലവിൽ പരീക്ഷയിൽതന്നെ എ പ്ലസ് ലഭിച്ചവർക്ക് ഗ്രേസ് മാർക്ക് അധികമായി നൽകില്ല. മാർക്ക് നൽകുന്നതിനു പുറമെ, അതേ നേട്ടത്തിന് വിദ്യാർഥി പ്രവേശനത്തിൽ ഉൾപ്പെടെ മറ്റൊരു ആനുകൂല്യം അനുവദിക്കുന്നതും ഒഴിവാക്കി
No comments:
Post a Comment