ഇക്കൊല്ലത്തെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി ഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. സയൻസിന് 87.31 ശതമാനവും കൊമേഴ്സിന് 82.75 ശതമാനവും ഹ്യുമാനിറ്റീസിന് 71.93 ശതമാനവുമാണ് വിജയശതമാനം. 3,12,005 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.
- ഇത്തവണ 4,32,436 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. സയൻസ് വിഷയത്തിൽ 1,93,544 ഉം ഹ്യൂമാനിറ്റീസിൽ 74,482 ഉം കൊമേഴ്സിൽ 1,08,109 ഉം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
- 28,495 വിദ്യാർഥികളാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 83.87 ശതമാനവും വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 78.26 ശതമാനവുമായിരുന്നു വിജയം.
- വിജയശതമാനം ഏറ്റവും കൂടിയ ജില്ല: എറണാകുളം
- 100 % വിജയം നേടിയ സ്‌കൂളുകൾ : 77
- ഉത്തരക്കടലാസ്സുകളുടെ പുനർ മൂല്യനിർണ്ണയം: അപേക്ഷ മെയ് 31 വരെ
- +2 SAY പരീക്ഷ: ജൂൺ 21 മുതൽ നടത്തും
- VHSE വിജയശതമാനം: 78.39%
- 100 % വിജയം നേടിയ സ്‌കൂളുകൾ(VHSE) : 20
- വൈകീട്ട് നാലുമണിയോടെ അറിയാം
- എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം
No comments:
Post a Comment