ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള സെക്കന്റ്അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു
ഹയർസെക്കൻഡറി അലോട്ട്മെന്റ് റിസൾട്ട്
- CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി User Name (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക. Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്റ് കാണാനാകും.
- പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്ട്മെന്റ്ല ഭിച്ചവർ രക്ഷകർത്താവിനോടൊപ്പം അലോട്ട്മെന്റ് ലെറ്റർ പ്രിന്റ്, ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ജൂണ്‍ ജൂണ്‍ 26,27 തിയ്യതികളിൽസ്കൂളിൽ ഹാജരാകേണ്ടതാണ്.
അഡ്മിഷൻ സമയത്ത് വേണ്ട രേഖകൾ:-
- അലോട്ട്മെന്റ് ലെറ്റർ (2 page)
- ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) (Original),
- സ്വഭാവ സർട്ടിഫിക്കറ്റ് (Original),
- SSLC സർട്ടിഫിക്കറ്റ് കോപ്പി / SSLC Result Print / CBSE Result Page
- ആധാർ കാർഡ് (Copy)
- സ്വന്തം പഞ്ചായത്തിലെയോ താലൂക്കിലെയോ സ്കൂളിലാണ് കിട്ടിയത് എങ്കില്‍ പഞ്ചായത്ത് / താലൂക്ക് എന്നിവ തെളിയിക്കുന്നതിന് Nativity Certificate കോപ്പി. അല്ലെങ്കില്‍ റേഷന്‍കാർഡ് (ഒറിജിനല്‍ & 1 കോപ്പി),
- ബോണസ് പോയിന്റ് അവകാശപ്പെട്ടവർ ആയത് തെളിയിക്കാൻ ആവശ്യമായ ഒറിജിനൽ രേഖകൾ (അപേക്ഷയില്‍ കാണിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ), (NCC, Scout& Guides, SPC, JRC, Little Kites, Sports, School Kalolsavam, LSS, USS, NMMS മുതലായവ)
- SC/ST വിഭാഗങ്ങളും OEC പെട്ടവരും ജാതി വരുമാന സർട്ടിഫിക്കറ്റ്,
- മുന്നോക്ക ജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS) ബന്ധപ്പെട്ട വില്ലേജിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് (ഒറിജിനൽ),
- നിശ്ചിത ഫീസ്. (SC/ST/OEC/ Appendix-3 വിഭാഗങ്ങളില്‍ പെടുന്നവർ Fee Concession ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.)
- Disability Certificate (ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാത്രം).
- വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
- പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്കൂളിൽ അടക്കാവുന്നതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
- താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്.
- അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.
- ആദ്യ അലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെന്റുകൾക്കായി കാത്തിരിക്കുക
No comments:
Post a Comment