റിസൾട്ട് പരിശോധിക്കാൻ മുകളിൽ കൊടുത്ത Allotment Result ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക.
വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത് :
- പ്ലസ് വൺ പ്രവേശനത്തിനുള്ള Third അലോട്ട്മെന്റ് ലഭിച്ചവർ രക്ഷകർത്താവിനോടൊപ്പം അലോട്ട്മെന്റ് ലെറ്റർ പ്രിന്റ്, ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ( പ്രവേശനത്തിനായി ജൂണ്‍ 1,3,4 തിയ്യതികളിൽ (ഏതെങ്കിലും ഒരു ദിവസം) സ്കൂളിൽ ഹാജരാകേണ്ടതാണ്.
- ഇതിനകം താൽകാലിക അഡ്മിഷൻ നേടിയവർക്ക് മൂന്നാം അലോട്ട്മെന്റിൽ അതേ സ്കൂളിൽ തന്നെ പുതിയ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവിടെ ഫീസടച്ച് സ്ഥിരമായി പ്രവേശനം നേടേണ്ടതാണ്. പുതിയ സ്കൂളിലേക്ക് ആണ് മൂന്നാം അലോട്ട്മെന്റ് ലഭിച്ചതെങ്കിൽ നേരത്തെ താൽകാലിക അഡ്മിഷൻ നേടിയ സ്കൂളിൽ പോയി അവിടെ സമർപ്പിച്ച രേഖകൾ തിരിച്ചു വാങ്ങി മൂന്നാം അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ ഫീസടച്ച് സ്ഥിരമായി പ്രവേശനം നേടേണ്ടതാണ്.)
അഡ്മിഷൻ സമയത്ത് വേണ്ട രേഖകൾ:-
- അലോട്ട്മെന്റ് ലെറ്റർ (2 page)
- ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) (Original),
- സ്വഭാവ സർട്ടിഫിക്കറ്റ് (Original),
- SSLC സർട്ടിഫിക്കറ്റ് കോപ്പി / SSLC Result Print / CBSE Result Page
- ആധാർ കാർഡ് (Copy)
- സ്വന്തം പഞ്ചായത്തിലെയോ താലൂക്കിലെയോ സ്കൂളിലാണ് കിട്ടിയത് എങ്കില്‍ പഞ്ചായത്ത് / താലൂക്ക് എന്നിവ തെളിയിക്കുന്നതിന് Nativity Certificate കോപ്പി. അല്ലെങ്കില്‍ റേഷന്‍കാർഡ് (ഒറിജിനല്‍ & 1 കോപ്പി),
- ബോണസ് പോയിന്റ് അവകാശപ്പെട്ടവർ ആയത് തെളിയിക്കാൻ ആവശ്യമായ ഒറിജിനൽ രേഖകൾ (അപേക്ഷയില്‍ കാണിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ), (NCC, Scout& Guides, SPC, JRC, Little Kites, Sports, School Kalolsavam, LSS, USS, NMMS മുതലായവ)
- SC/ST വിഭാഗങ്ങളും OEC പെട്ടവരും ജാതി വരുമാന സർട്ടിഫിക്കറ്റ്,
- മുന്നോക്ക ജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS) ബന്ധപ്പെട്ട വില്ലേജിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് (ഒറിജിനൽ),
- നിശ്ചിത ഫീസ്. (SC/ST/OEC/ Appendix-3 വിഭാഗങ്ങളില്‍ പെടുന്നവർ Fee Concession ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.)
- Disability Certificate (ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാത്രം).
No comments:
Post a Comment