Monday, September 4, 2023

സെപ്റ്റംബര്‍-05-അദ്ധ്യാപക ദിനം

  

സെപ്റ്റംബര്‍-05-അധ്യാപക ദിന ക്വിസ്- ONLINE QUIZ-MM

ഓർക്കാം നമ്മുടെ ഗുരുക്കന്മാരെ !

അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം. ഇന്ന് ദേശീയ അധ്യാപക ദിനം. അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ക്കാം.

അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.അറിവിൻ്റെ ചക്രവാളത്തിലേക്ക് നമ്മെ നയിക്കുന്നതിൽ അധ്യാപക‍ർക്കുള്ള പങ്ക് വലുതാണ്. വിദ്യ പകര്‍ന്നു തരുന്ന ആരായാലും അവര്‍ അധ്യാപകരാണ്. പല രാജ്യങ്ങളിലും അധ്യാപകദിനം വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. ഓരോ രാജ്യത്തും അവരുടെ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആഘോഷത്തിന് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രപതിയും ദാര്‍ശനികനും ചിന്തകനുമായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണൻ്റെ ജന്മദിന സ്മരണയിലാണ് ഇന്ത്യയിലെങ്ങും സെപ്തംബര്‍ അഞ്ച് അധ്യാപകദിനമായി ആചരിക്കുന്നത്.

ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിൻ്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകൻ്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.
“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.”അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ രാജ്യത്തെ ഓരോ അധ്യാപകരെയും ഓര്‍മിക്കാന്‍ ഒരു ദിനമുണ്ടായി.

ഇന്ത്യൻ തത്വചിന്തയിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തമായുമായിരുന്നു ഡോ. എസ് രാധാകൃഷ്ണൻ

 ഡോ. എസ് രാധാകൃഷ്ണൻ 1888 സെപ്റ്റംബർ അഞ്ചിനാണ് ജനിച്ചത്.
ഇരുപതാം നൂറ്റാണ്ടിൽ ഭാരതത്തിൽ ഏറെ ആദരിക്കപ്പെട്ട പണ്ഡിതരിൽ ഒരാളായിരുന്നു ഡോ. എസ്. രാധാകൃഷ്ണൻ. ഇന്ത്യൻ തത്വചിന്തയിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തമായുമായിരുന്നു അദ്ദേഹം. മദ്രാസ് പ്രസിഡൻസി കോളേജ്, മൈസൂർ സർവകലാശാല, കൊൽക്കത്ത സർവകലാശാല, ഓക്സ്ഫോർഡ് സർവകലാശാല, ചിക്കാഗോ സർവകലാശാല എന്നിവിടങ്ങളിൽ അദ്ദേഹം അധ്യാപകനായും റിസർച്ച് ഗൈഡായും ജോലി ചെയ്തിട്ടുണ്ട്.

ഹിന്ദുമതത്തിനെതിരായ പാശ്ചാത്യവിമർശനത്തെ അദ്വൈതവേദാന്തത്തിലൂന്നിയുന്ന തത്വചിന്തയിലൂടെ പ്രതിരോധിക്കാൻ ഡോ. എസ് രാധാകൃഷ്ണൻ ശ്രമിച്ചു. അങ്ങനെ സമകാലീന ഹിന്ദു സ്വത്വം രൂപപ്പെടുന്നതിന് അദ്ദേഹം പ്രധാന സംഭാവന നൽകി. ഇന്ത്യയിലെ കൌമാരക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയായ ഹെൽപ്പേജ് ഇന്ത്യയുടെ സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്‌ നിദർശനമാണ്‌.

1962 മുതലാണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കാൻ തുടങ്ങിയത്.

അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.

പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.

സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം.ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.

ക്ടോബർ 5 ആണ് "ലോക അദ്ധ്യാപകദിനമായി" യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി ആചരിക്കുന്നു.


No comments:

Post a Comment