Saturday, October 28, 2023

അക്ഷരമുറ്റം-QUIZ FESTIVAL-PRACTICE TEST-SET-13

  

ദേശാഭിമാനി 
 അക്ഷരമുറ്റം ക്വിസ് മത്സരത്തിന്‌
 
 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


21. ഇന്ത്യയിലെ ആദ്യത്തെ 3D സിനിമ ഏതാണ്?

22. 'ബൈസിക്കിൾ തീവ്സ്' എന്ന ചിത്രം ലോകസിനിമയിലെ ക്ലാസിക്കുകളി ലൊന്നാണ്. ആരാണീ ചിത്രത്തിന്റെ സംവിധായകൻ

23. ഓസ്കർ അടക്കം ഒട്ടേറെ വിഖ്യാത അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രത്തോടെയാണ് ജാപ്പനീസ് സിനിമയെ ലോകം ശ്രദ്ധിക്കുന്നത്.

24. 1950-ൽ പുറത്തിറങ്ങിയ ഈ ചിത്ര മേത്? സംവിധായകൻ ആരാണ്?

24. വിശപ്പടക്കാനായി സ്വന്തം ഷൂ തിന്നുന്ന രംഗമുള്ള ചാർളി ചാപ്ലിൻ ചിത്രമേത്?

25. ലോകത്തിലെ ആദ്യത്തെ ശബ്ദ സിനിമ 1927-ൽ പുറത്തിറങ്ങി. ഏതാണാ ചിത്രം?

26. സിനിമയുമായി ബന്ധപ്പെട്ട സുപ്ര ധാന കണ്ടുപിടിത്തങ്ങളിലൊന്നായ "കൈനെറ്റോസ്കോപ്പ് കണ്ടെത്തിയ താര്?

27. ഏറ്റവുമധികം ഓസ്കർ അവാർഡു കൾ നേടിയ വ്യക്തി?

28. ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കുന്ന രാജ്യം?

29. 'ദ് ലാസ്റ്റ് എംപറർ' എന്ന വിഖ്യാത ചലച്ചിത്രത്തിന്റെ സംവിധായകൻ

30. ദേശീയ അവാർഡ് നേടിയ ആദ്യ ത്തെ മലയാള ചലച്ചിത്രം?

31. ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രം ഏതാണ്?

32. ലോകപ്രശസ്ത സംവിധായകനായ ഫ്രാൻസിസ് ഫോർഡ് കോപൊള വിയറ്റ്നാം യുദ്ധത്തെ അടിസ്ഥാന മാക്കി നിർമിച്ച ചിത്രം?

33, 19-ാം നൂറ്റാണ്ടിനൊടുവിൽ സിനിമ പിച്ചവച്ചുതുടങ്ങുന്ന കാലത്ത്) തിരക്കഥ, സംവിധാനം, നിർമാണം തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ വിജയിച്ച് ലോക സിനിമയിലെ കുലപതികളിലൊരാ ളായി മാറിയ വനിത ആരാണ്?

34. സ്പെഷൽ ഇഫക്റ്റ്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് സംവിധായകൻ?

35, 1903-ൽ എഡ്വിൻ എസ് പോർട്ടർ സംവിധാനം ചെയ്ത 'ദ് ഗ്രേറ്റ് ട്രെയിൻ റോബറി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ലോകസിനിമാചരിത്ര ത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. എന്താണത്?

36. 'ദ് മാസ്റ്റർ ഓഫ് സസ്പെൻസ് എന്നറിയപ്പെടുന്ന ബ്രിട്ടിഷ് സംവി ധായകൻ

37. സ്റ്റീവൻ സ്പീൽബർഗിന്റെ ആദ്യ ത്തെ ‘ബ്ലോക്ക്ബർ' ചിത്രം?

38. റിച്ചാഡ് ആറ്റൻബറോയുടെ ‘ഗാന്ധി (1982) എന്ന ചിത്രത്തിൽ വസ്ത്രാലങ്കാരം ചെയ്ത വനിത യാണ് ഇന്ത്യയിലെ ആദ്യ ഓസ്കർ അവാർഡ് ജേതാവ്. ആരാണിവർ?

39. ബ്രിട്ടനിലെ ആദ്യത്തെ ശബ്ദചിത്ര മാണ് 'ബ്ലാക്ക്മെയിൽ' (1929). സംവിധായകനാര്?

40. ആദ്യചിത്രത്തിലൂടെ കാൻ, വാൻ കൂവർ എന്നിവിടങ്ങളിൽനിന്നുള്ള ചലച്ചിത്ര അവാർഡുകൾ നേടിയ ബംഗാളി സംവിധായകൻ

41. 'ദി അപു ട്രിലജി (The Apu Trilogy). സത്യജിത്ത് റേയുടെ മൂന്നു സിനിമകൾ സിനിമാത്രയം) ഈ പേരിൽ അറിയപ്പെടുന്നു. ചിത്രങ്ങൾ ഏതെല്ലാം?

42. ഏറ്റവുമധികം പാട്ടുകളുള്ള സിനിമ എന്ന റെക്കോഡ് നേടിയ ഇന്ത്യൻ ചിത്രം?

43. 'ചിൽഡ്രൻ ഓഫ് ഹെവൻ, കളർ ഓഫ് പാരഡൈസ് തുടങ്ങിയ ചിത്ര ങ്ങളിലൂടെ ലോകപ്രശസ്തനായ ഇറാനിയൻ സംവിധായകൻ?

44.ലോകത്തിലെ എക്കാലത്തെയും മികച്ച സാമ്പത്തികവിജയം നേടിയ ചിത്രം എന്ന അപൂർവ റെക്കോർ ഡിന് അർഹമായ അമേരിക്കൻ ചിത്രം ഏതാണ്?

45.1982-ലെ മികച്ച നടനുള്ള ഓസ്കർ നേടിയ ഈ ബ്രിട്ടിഷ് നടൻ ഒരൊറ്റ

ചിത്രത്തിലൂടെ ഇന്ത്യക്കാർക്ക് സുപ രിചിതനാണ്. ആരാണീ നടൻ?

46. ഫിലിം എഡിറ്റിങ്ങിലെ 'മൊണ്ടാഷ് (Montage) എന്ന സൂത്രവിദ്യയുടെ പിതാവ്?

47. മികച്ച നടിക്കുള്ള ഓസ്കർ ഏറ്റവും കൂടുതൽ തവണ (നാല്) നേടിയ പ്രമുഖ അമേരിക്കൻ നടി

48. മർലിൻ മൺറോ എന്ന ഹോളിവുഡ് നടിയുടെ യഥാർഥനാമം?

49. ഏറ്റവും കൂടുതൽ തവണ സിനിമ യിൽ അവതരിപ്പിക്കപ്പെട്ട കഥാ പാത്രം എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ കഥാപാത്രം?

50. ഈ ഇറാനിയൻ സംവിധായകന്റെ വിഖ്യാത ചിത്രങ്ങളാണ് ബോയ് കോട്ട്, ദ് പെർ, ദ് സൈക്ളിസ്, എ മോമന്റ് ഓഫ് ഇന്നസെൻസ്, ഗബ്ബേ, കാണ്ടഹാർ തുടങ്ങിയവ. ആരാണിദ്ദേഹം?

ANSWER

21. മൈഡിയർ കുട്ടിച്ചാത്തൻ

22. വിറ്റോറിയോ ഡി സിക്ക

23. റാഷൊമോൺ. അകിരാ കുറോസാവ

24. ദ് ഗോൾഡ് റഷ്

25. ദ് ജാസ് സിംഗർ

26. തോമസ് എഡിസൺ, വില്യം ഡിക്സൻ 

27. വാൾട്ട് ഡിസ്നി

28. ഇന്ത്യ

29. ബർണാർഡോ ബർലൂച്ചി

30. നീലക്കുയിൽ

31. ഡോക്ടർ നോ

32. അപ്പോകലിപ്സ് നൗ

33. ആലിസ് ഗൈ-ബ്ലാഷ് (ഫ്രാൻസ്)

34. ജോർജ് മെലീസ്

35. ലോകത്തിലെ ആദ്യത്തെ കഥാചിത്രം

36. ആൽഫ്രഡ് ഹിച്ച്കോക്ക്

37. Jaws (1975)

38. ഭാനു അയ്യ

39. ആൽഫ്രഡ് ഹിച്ച്കോക്ക്

40. സത്യജിത് റേ

41. പഥേർ പാഞ്ചലി, അപരാജിതോ, അപുർ സൻസാർ

42. ഇന്ദ്രസഭ (72 പാട്ടുകൾ! 

43. മജീദ് മജീദി

44. 'ഗോൺ വിത്ത് ദ് വിൻഡ് (1939)

45. ബെൻ കിങ്സ്ലി 'ഗാന്ധി സിനിമയിലെ കേന്ദ്ര കഥാപാത്രം)

46, സെർജി ഐസൻസ്റ്റീൻ

47. കാതറീൻ ഹെപ്ബേൺ

48. നോർമ ജീൻ

49. ഷെർലക് ഹോംസ്

50. മൊഹ്സിൻ മക്മൽബഫ്

No comments:

Post a Comment