Saturday, October 28, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SCIENCE QUIZ SET-11

 

കേരള  സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം



21. സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതുമായ ഗ്രഹമേത്?

22. ഏറ്റവും വേഗത്തിൽ സൂര്യനെ ചുറ്റിക്കറങ്ങുന്ന ഗ്രഹം?

23. സൂര്യനെ ചുറ്റിക്കറങ്ങാൻ ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ഗ്രഹം?

24. റോമൻ പുരാണത്തിലെ സൗന്ദര്യ ദേവതയുടെ പേരുള്ള ഈ ഗ്രഹം "ഭൂമിയുടെ ഇരട്ടസഹോദരി' എന്നും അറിയപ്പെടുന്നു. ഏതാണീ ഗ്രഹം?

25. സൗരയൂഥത്തിൽ 'ഗ്യാസ് ജയന്റ്സ് (Gas Giants) എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ ഏതെല്ലാം?

26. സൗരയൂഥത്തിൽ ഏറ്റവും ശക്ത മായി കാറ്റ് വീശുന്ന ഗ്രഹം?

27. സൗരയൂഥത്തിലെ ഏറ്റവും തണുത്തുറഞ്ഞ ഗ്രഹം?

28. ഗാലക്സികൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദമായി പഠിക്കാൻ 1990-ൽ 'നാസ' വിക്ഷേപിച്ച ടെലിസ്കോപ്പ് (ചിത്രം-1) സ്പേസ്

29. മറ്റു ഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യമുണ്ടോ എന്നു പഠിക്കുന്ന ശാസ്ത്രശാഖ?

30. ആദ്യത്തെ ചൊവ്വാദൗത്യം തന്നെ വിജയിപ്പിച്ച ആദ്യരാജ്യം എന്ന ബഹുമതിയുള്ള രാജ്യമേത്?

31. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെ ത്തിച്ച അപ്പോളോ ദൗത്യത്തിന്റെ പ്രോഗ്രാം ഡയറക്ടറായ അമേരി ക്കൻ എയർഫോഴ്സ് ഓഫീസർ ആരായിരുന്നു?

32. മനുഷ്യനെ ആദ്യമായി ചന്ദ്രനി ലെത്തിച്ച ബഹിരാകാശവാഹനമായ അപ്പോളോ -11 ന്റെ വിക്ഷേപണം എന്ന്, എവിടെവച്ചായിരുന്നു

33. അപ്പോളോ 11 ദൗത്യത്തിന്റെ കമാൻ ഡർ ആരായിരുന്നു?

34. 'നിങ്ങളുടെ ഈ നേട്ടം മൂലം സ്വർഗ വും ഇപ്പോൾ നമ്മുടെ ലോകത്തി ന്റെ ഭാഗമായി - ആദ്യമായി ചന്ദ്ര നിലിറങ്ങിയ ബഹിരാരാശയാത്രിക രോടുള്ള ഈ വാക്കുകൾ ആരുടേതാണ്?


35. 1962-ൽ ഭൂമിയെ ആദ്യമായി വലം വച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരി ആരായിരുന്നു?

36. ചന്ദ്രയാത്രയെക്കുറിച്ചുള്ള 'റിട്ടേൺ ടു എർത്ത്', 'മെൻ ഫ്രം എർത്ത് എന്നീ പ്രശസ്തകൃതികൾ എഴുതി യതാര്?

37. ബഹിരാകാശസഞ്ചാരത്തിനിടെ കൊല്ലപ്പെട്ട ആദ്യ വ്യക്തി?

38. ബഹിരാകാശത്ത് ഏറ്റവും കൂടു തൽ സമയം നടന്ന വ്യക്തിയാര്?

39. ആരാണ് തായ്കൊനോട്ട് (Taikonaut)?

40. ലോകത്തിലെ ആദ്യത്തെ കൃത്രിമോ പഗ്രഹം ഏതാണ്?

41. ഉപഗ്രഹം വിക്ഷേപിച്ച ആദ്യ ഏഷ്യൻ രാജ്യം?

42. 1957 നവംബർ മൂന്നിന് ലെയ്ക എന്ന നായയെ ഭ്രമണപഥത്തിലെ സ്പോ ത്തിച്ച സോവിയറ്റ്

43. ലോകത്തിലെ ആദ്യത്തെ ബഹിരാ കാശസഞ്ചാരിയായ യൂറി ഗഗാറിൻ സഞ്ചരിച്ച ബഹിരാകാശവാഹനം?

44. സൗരയൂഥത്തിൽ ഇന്നുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ അഗ്നിപർവതം എവിടെ യാണ്? ഇതിന്റെ പേരെന്ത്?

45. സൗരയൂഥത്തിനു വെളിയിൽ വാസയോഗ്യമായ ഗ്രഹങ്ങളുടെ സാധ്യത അറിയുന്നതിനായി 2009-ൽ നാസ വിക്ഷേപിച്ച ബഹിരാകാശദർശിനി?

46, 2003-ൽ നാസ വിക്ഷേപിച്ച ഇരട്ട ചൊവ്വാ ദൗത്യവാഹനങ്ങൾ ഏതെല്ലാം?

47. ഇന്റർസ്റ്റെല്ലാർ സ്പേസിൽ ആദ്യമായെത്തിയ ബഹിരാകാശ വാഹനം?

48. മനുഷ്യന്റെ ഇതുവരെയുള്ള സൂര്യ ദൗത്യങ്ങളിൽ ഏറ്റവും വേഗമേറിയ ത് എന്ന റെക്കോർഡ് 2018-ൽ സ്വ ന്തമാക്കിയ സ്പേസ്ക്രാഫ്റ്റ് ഏത്?

49. സൂര്യനെ ‘സന്ദർശിക്കുന്ന ആദ്യ ത്തെ ബഹിരാകാശവാഹനം എന്ന ലക്ഷ്യവുമായി നാസ, പാർക്കർ സോളാർ പ്രോബ് വിക്ഷേപിച്ചത് എന്നാണ്

50. ഏതൊക്കെ സ്പേസ് ഏജൻസിക ൾ ചേർന്നാണ് രാജ്യാന്തര ബഹിരാ കാശനിലയം (International Space Station) നിർമിച്ചത്?


ANSWER


21. ബുധൻ (Mercury) 

22. ബുധൻ 88 ഭൗമദിവസം)

23.നെപ്റ്റിയൂണ്‍ (165 ഭൗമവര്‍ഷം)

24. ശുക്രൻ (Venus)

25. വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ

26. നെപ്റ്റ്യൂൺ

27. യുറാനസ്

28. ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പ്

29. എക്സോബയോളജി

30. ഇന്ത്യ

31. ലഫ്. ജനറൽ സാം ഫിലിപ്സ്

32. 1969 ജൂലൈ 16-ന്

33. നീൽ ആംസ്ട്രോങ്

34. അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ യിൽ

35. ജോൺ എച്ച് ഗ്ലെൻ ജൂനിയർ 

36. എഡ്വിൻ ആൽഡ്രിൻ

37.വ്‌ളാദിമിര്‍ കൊമറോവ്‌

38. അനറ്റോളി സോളോവ്യേ (റഷ്യ)

39. ചൈനീസ് ബഹിരാകാശസഞ്ചാരി

40.സ്പുട്‌നിക്‌-1 (സോവിയറ്റ് യൂണിയന്‍)

41. ജപ്പാൻ

42. സ്പുട്‌നിക്‌- 2

43. വോസ്തോക്-1 (Vostok-1)

44. ചൊവ്വയിൽ, ഒളിംപസ് മോൺസ്

45, കെപ്ലർ

46. സ്പിരിറ്റ്, ഓപ്പർച്യൂണിറ്റി

47. വൊയേജർ-1

48. പാർക്കർ സോളാർ പ്രോബ് (നാസ) വില്യം ഹെർഷൽ

49, 2018 ഓഗസ്റ്റ് 12-ന്

50. NASA, ROScosmos, JAXA, ESA, CSA

No comments:

Post a Comment