Tuesday, October 24, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SOCIAL SCIENCE QUIZ SET-9

    


കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സോഷ്യല്‍ സയന്‍സ്‌
ക്വിസ് 
മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


QUESTIONS

1. ഇംഗ്ലിഷിൽ 'ഇൻഡസ്' എന്നും പേർഷ്യ നിൽ 'ഹിന്ദു' എന്നും അറിയപ്പെടുന്ന ഇന്ത്യൻ നദിയേത്?

2. വലുപ്പത്തിൽ ലോകത്തിൽ എത്രാം സ്ഥാന ത്താണ് നമ്മുടെ രാജ്യം?

3. ഇന്ത്യയിലെ ഏറ്റവും പുരാതനമായ പർവത നിരയേത്?

4. താഴെ പറയുന്നവയിൽ ഹിമാലയത്തിൽനിന്നും ഉദ്ഭവിക്കാത്ത ഇന്ത്യൻ നദിയേത്?  ബ്രഹ്മപുത്ര, സിന്ധു, കൃഷ്ണ, ഗംഗ

5. മഹാഭാരതയുദ്ധം നടന്നതായി വിശ്വസിക്കപ്പെ ടുന്ന കുരുക്ഷേത്ര ഇന്ന് ഏത് സംസ്ഥാനത്താണ്?

6. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന പുണ്യനദിയേത്?

7. പുരാണങ്ങളിൽ ഭഗീരഥൻ സ്വർഗത്തിൽനിന്നും ഭൂമിയിലേക്കു കൊണ്ടുവന്നതായി പറയുന്ന പുണ്യനദിയേത്?

8. പുരാതന ഈജിപ്ത്, മെസൊപൊട്ടേമിയ, സിന്ധുനദീതട സംസ്കാരം. വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഇവയിൽ ഒന്നാം സ്ഥാന ത്തുള്ളത് ഏതു സംസ്കാരമാണ്?

9. ലോത്തൽ, ഉജ്ജയിനി, ഹാരപ്പ, മോഹൻജൊദാ രോ - ഇവയിൽ ഏതു നഗരത്തിനാണ് സിന്ധുനദീതടസംസ്കാരവുമായി ബന്ധമില്ലാത്തത്?

10. ഇന്നത്തെ നേപ്പാളിലുള്ള ലുംബിനി ഏതു നിലയ്ക്കാണ് ചരിത്രപ്രസിദ്ധ മായത്

11. മഹാനായ അലക്സാണ്ടർ ചക്രവർ ത്തിയുടെ ആക്രമണത്തെ ധീരമായി നേരിട്ട ഇന്ത്യൻ ഭരണാധികാരി?

12. ബി.സി ആറാം നൂറ്റാണ്ടിൽ മഗധ ഭരിച്ച ഈ ഭരണാധികാരി ശ്രീബുദ്ധ നുമായി അടുത്ത ബന്ധം പുലർ ത്തിയിരുന്നു. ആരാണീ ഭരണാധി കാരി?

13. മൗര്യസാമ്രാജ്യത്തിലെ ഏതു ചക്രവർത്തിയാണ് കലിംഗ കീഴടക്കിയത്?

14. കുശാന രാജവംശത്തിലെ The Kushanas) ഏറ്റവും പ്രശസ്തനായ ഭരണാധികാരി?

15. സംഘകാലത്ത് ദക്ഷിണേന്ത്യയിൽ നിലനിന്നിരുന്ന ഏറ്റവും പ്രബലമായ

മൂന്ന് രാജവംശങ്ങൾ ഏതൊക്കെ?

16. ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ആരാണ്?

17. പ്രമുഖ ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ് ഏത് ചക്രവർത്തി യുടെ കാലത്താണ് ഇന്ത്യ സന്ദർശി ച്ചത്?

18. ഒറ്റക്കല്ലിൽ കൊത്തിയ ലോകത്തി ലെ ഏറ്റവും ഉയരമുള്ള പ്രതിമകളി ലൊന്ന് കർണാടകയിലെ ശ്രാവണ ബലഗോളയിലുണ്ട്. ആരുടെ പ്രതിമ യാണത്?

19. മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകൻ?

20. ഡൽഹി തലസ്ഥാനമാക്കി ‘സുൽത്താൻ ഭരണത്തിന് (Sultanate of Delhi) masonals ‘അടിമവംശ'ത്തിന്റെ സ്ഥാപകനാര്?


ANSWER

1.സിന്ധു

2. ഏഴാം സ്ഥാനത്ത്

3. ആരവല്ലി

4. കൃഷ്ണ

5. ഹരിയാന

6. യമുന

7. ഭാഗീരഥി (ഗംഗ)

8. സിന്ധു നദീതട സംസ്കാരം 

9. ഉജ്ജയിനി

10. ശ്രീബുദ്ധന്റെ ജന്മസ്ഥലം എന്ന നിലയിൽ

11. പുരു പോറസ്)

12. ബിംബിസാരൻ

13. അശോകൻ

14. കനിഷ്കൻ

15. ചോള, ചേര, പാണ്ഡ്യരാജവംശങ്ങൾ 

16. ഫാഹിയൻ

17. ഹർഷവർധനൻ

18. ഗോമടേശ്വരൻ (ബാഹുബലി)

19. ഛത്രപതി ശിവജി

20. കുത്തബ്-ഉദ്-ദിൻ ഐബക്

No comments:

Post a Comment