Tuesday, October 24, 2023

അക്ഷരമുറ്റം-QUIZ FESTIVAL-PRACTICE TEST-SET-12

 

ദേശാഭിമാനി 
 അക്ഷരമുറ്റം ക്വിസ് മത്സരത്തിന്‌
 
 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം

1. 1931-ൽ പുറത്തിറങ്ങിയ 'ആലം ആര' എന്ന ചിത്ര ത്തിന് ഒരു പ്രത്യേകതയുണ്ട്. എന്താണത്?

2. ലോകപ്രശസ്തമായ ഏത് കഥാപാത്രത്തെ അവതരി പിച്ചാണ് ക്രിസ്റ്റഫർ റീവ് എന്ന ഹോളിവുഡ് നടൻ അനശ്വരനായത്?

3. 1941-ൽ പുറത്തിറങ്ങിയ 'സിറ്റിസൻ കെയ്ൻ' എന്ന ചിത്രത്തിന്റെ നായകനും സംവിധായകനും നിർമാ താവും ഒരാൾ തന്നെയായിരുന്നു. ആരാണിദ്ദേഹം?

4. റോൾ ഫിലിമിന് ആദ്യമായി പേറ്റന്റ് നേടിയതാര്?

5. 'ഭാരതീയ ചലച്ചിത്രകലയുടെ പിതാവ് എന്നറിയപ്പെ ടുന്നതാര്?

6. 1960-ൽ പുറത്തിറങ്ങിയ 'ബസ് ആണ് ഈ ഫ്രഞ്ച് സംവിധായകന്റെ ആദ്യചിത്രം. പരീക്ഷണ സിനിമകളിലൂടെ ലോകസിനിമയിൽ തുടർച്ചയായി ചലനം സൃഷ്ടിക്കുന്ന ഇദ്ദേഹം ആരാണ്?

7. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം മരണശേഷം ലഭിച്ച ആദ്യ നടൻ എന്ന ബഹുമതി ആർക്കാണ്?

8. ലോകപ്രസിദ്ധമായ നിശ്ശബ്ദചിത്രമാണ് 'ദ് ബെർത്ത് ഓഫ് എ നേഷൻ'. ആരാണിത് നിർമിച്ചത്? 8.

9. 'മേക്കിങ് എ ലിവിങ്'. ലോകസിനിമാ ചരിത്രത്തിൽ ഈ ചിത്രത്തിനുള്ള പ്രത്യേകതയെന്ത്?

10. പോളണ്ടിന് ലോകസിനിമാചരിത്രത്തിൽ ഇടം നേടി ക്കൊടുത്ത ഈ പോളിഷ് സംവിധായ കന്റെ ആദ്യചിത്രമാണ് 'എ ജനറേഷൻ. ആരാണിദ്ദേഹം 


11. ലോകപ്രശസ്ത സ്വീഡിഷ് സംവിധാ യകൻ ഇൻസ്മെർ ബെർഗ്മാന്റെ 'മാസ്റ്റർപീസ് ചിത്രം?

12. 'ഞാൻ ഒരു നിരീശ്വരവാദിയായതിന് ദൈവത്തിന് നന്ദി Thank God, I am an atheist). 'mulwelmgle ചിത്രങ്ങളുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന സ്പാനിഷ് ചലച്ചിത്രകാരന്റെ വാക്കുകളാണിത്. ആരാണിദ്ദേഹം?

13. 'ദ് ബ്രിഡ്ജ് ഓൺ ദ് റിവർ ക്വായ്, ലോറൻസ് ഓഫ് അറേബ്യ, ഡോ. ഷിവാഗോ, ബ്രീഫ് എൻകൗണ്ടർ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ

14. 'ബെൻ-ഹർ' (1959), 'ടൈറ്റാനിക് (1997) ഇവയ്ക്കൊപ്പം 11 ഓസ്കറു കൾ വീതം നേടി ലോകത്തിൽ ഏറ്റ വുമധികം ഓസ്കറുകൾ എന്ന ബഹുമതി സ്വന്തമാക്കിയ മൂന്നാമ ത്തെ ചിത്രം?

15. ഓസ്കർ അവാർഡിന് നാമനിർദേ ശം നേടിയ ആദ്യ ഇന്ത്യൻ ചിത്രം?

16. ലോകത്തിൽ ആദ്യത്തെ ഫിലിം ഫെ സ്റ്റിവൽ നടന്നത് എവിടെവച്ചാണ്?

17. ക്യാമറയും പ്രൊജക്ടറും ചേർന്ന 'സിനിമാറ്റോഗ്രഫ് നിർമിച്ചതാര്?

18. നീണ്ട 25 വർഷത്തെ സിനിമാജീവി തം. വെറും ഏഴ് സിനിമകൾ. അവ യെല്ലാം ‘ലോകക്ലാസിക്കു'കൾ ആരാണീ റഷ്യൻ സംവിധായകൻ?

19. ലോകത്തിലെ ആദ്യത്തെ ചലച്ചിത്ര പരിശീലനകേന്ദ്രം?

20. സിനിമ സംവിധായകന്റെ കലയാ ണെന്നു പറഞ്ഞ ഈ ഇറ്റാലിയൻ ചലച്ചിത്രകാരന്റെ പ്രശസ്ത ചിത്രങ്ങ ളാണ് 'ലാ സ്ട്രാഡ, എയ്റ്റ് ആൻഡ് ഹാഫ്, കാസനോവ' തുടങ്ങിയവ. ആരാണിദ്ദേഹം?


ANSWER

1. ഇന്ത്യയിലെ ആദ്യത്തെ ശബ്ദസിനിമ

2. സൂപ്പർമാൻ

3. ഓർസൻ വെൽസ്

4. ജോർജ് ഈസ്റ്റ്മാൻ

5. ദാദാസാഹിബ് ഫാൽക്കെ

6. ഴാങ് ലുക് ഗൊദാർദ് Jean-Luc Godard) 7. പീറ്റർ ഫിഞ്ച്

8. ഡി.ഡബ്ല്യൂ ഗ്രിഫിത്ത്

9. ചാർളി ചാപ്ലിന്റെ ആദ്യചിത്രം

10. ആന്ദ്രേ വയ്ദ (Andrzej Wajda)

12. ലൂയി ബുനുവൽ

13. ഡേവിഡ് ലീൻ

14. ദ് ലോഡ് ഓഫ് ദ് റിങ്സ്: ദ് റിട്ടേൺ ഓഫ് ദ് കിങ് (2003)

15. മദർ ഇന്ത്യ

16. വെനീസിൽ വച്ച് (1932-ൽ)

17. ലൂമിയർ സഹോദരന്മാർ

18. ആന്ദ്രേ തർക്കോവ്സ്കി (Andrei Tarkovsky)

19. റഷ്യയിലെ 'മോസ്കോ ഫിലിം സ്കൂൾ

20. ഫെഡറിക്കോ ഫെല്ലിനി


No comments:

Post a Comment