Sunday, October 8, 2023

THALIRU SCHOLARSHIP EXAM 2023-SET-8

  

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം

1. കുട്ടനാട്ടിലെ നെൽകൃഷിയിൽ ഉപ്പു വെള്ളം കയറുന്നത് തടയാനായി വേമ്പനാട്ടുകായലിൽ നിർമിച്ചിരി ക്കുന്ന ബണ്ട് ഏതാണ്?

ദേശീയ കായികദിനം ഓഗസ്റ്റ് 29 നാണ്. സംസ്ഥാന കായികദിനമോ? 2.

3. ഏറ്റവും ഉയരത്തിലും കനത്തിലും വളരുന്ന പുല്ലു വർഗത്തിൽപെട്ട സസ്യമേത്?

4. ഏഷ്യയിലെ വെള്ളത്തിനടിയിലൂ ടെയുള്ള ഏറ്റവും നീളം കൂടിയ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ സ്ഥാപിച്ച സംസ്ഥാനം?

5. കേരളത്തിൽ ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡി യം സ്ഥിതി ചെയ്യുന്നതെവിടെ?

6. കടലിന്റെ ആഴമളക്കാനുള്ള ഉപകരണം?

7. 'ദൈവദാസൻ' എന്നറിയപ്പെട്ട കേരളീയ നവോത്ഥാന നായകൻ?

8.മലയാളത്തിലെ പ്രശസ്തമായ ചില ഖണ്ഡകാവ്യങ്ങളും അവയുടെ രചയിതാക്കളുടെ പേരുകളുമാണ് താഴെ കൊടുത്തിരിക്കുന്നത്. അവ ചേരുംപടി ചേർത്തെഴുതുക. 
    ആയിഷ - ഉള്ളൂർ എസ്. പരമേശ്വരയ്യർ
    കൊച്ചുസീത - ഒളപ്പമണ്ണ സുബ ഹ്മണ്യൻ നമ്പൂതിരിപ്പാട് 
    നങ്ങേമക്കുട്ടി - വയലാർ രാമവർമ 
    പിംഗള - വള്ളത്തോൾ നാരായണ മേനോൻ

9. കർണാടകത്തിലെ കുടക് ജില്ലയി ലെ ബ്രഹ്മഗിരിയിൽനിന്ന് ഉദ്ഭവിച്ച് കേരളത്തിലേക്ക് ഒഴുകുന്ന നദി ഏത്?

10. 'ഓഫിയോഫാഗസ് ഹന്ന' എന്ന ശാസ്ത്രീയനാമമുള്ള പാമ്പിന്റെ മലയാളം പേരെന്ത്?

11. ചന്ദ്രനിൽനിന്നു നോക്കുന്നയാൾ ആകാശം ഏതു നിറത്തിലായിരി ക്കും കാണുക?

12. രാഷ്ട്രപതിഭവൻ ഡൽഹിയിലാണ്. രാഷ്ട്രപതി നിലയമോ?

13. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു അന്തരിച്ച വർഷം?

14. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ (സപ്ലൈകോ ആസ്ഥാനം?

15. 'കേരളത്തിലെ പൂരങ്ങളുടെ മാതാവ്, 'ദേവമേള' എന്നീ വിശേഷ ണങ്ങളുള്ള പൂരം?

16. ഓസ്കർ അവാർഡ് നേടിയ ആദ്യ മലയാളി?

17. അലക്കുകാരത്തിന്റെ രാസനാമം?

18. 'കർണ്ണശപഥം ആട്ടക്കഥ' രചിച്ചതാ രാണ്

19. പ്രാചീന ഈജിപ്തിലെ രാജാക്ക ന്മാർ ഏതു പേരിലാണ് അറിയ പെട്ടിരുന്നത്?

20. ഒറാങ്ങുട്ടാൻ ഒരിനം ആൾക്കുര ങ്ങാണ്. മലയ് ഭാഷയിലുള്ള ഈ വാക്കിന്റെ അർഥമെന്ത്?

ANSWER

1. തണ്ണീർമുക്കം ബണ്ട്

2.  ഒക്ടോബർ 13

3.മുള

4.അസം

5.കൊച്ചിയിൽ

6. സോണാർ സൗണ്ട് നാവിഗേഷൻ ആൻഡ് റേഞ്ചിങ്)

7.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ 1805 -1871)

8, ആയിഷ - വയലാർ രാമവർമ 
   കൊച്ചുസീത - വള്ളത്തോൾ നാരായണമേനോൻ
   നങ്ങേമക്കുട്ടി - ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് 
   പിംഗള - ഉള്ളൂർ എസ്. പരമേശ്വരയ്യർ

9, വളപട്ടണം പുഴ

10. രാജവെമ്പാല

11. കറുപ്പ്

12, ഹൈദരാബാദിൽ രാഷ്ട്രപതിയുടെ മറ്റൊരു ഔദ്യോഗിക വസതിയാ ണിത്)

13. 1964

14. കൊച്ചി

15.ആറാട്ടുപുഴ പൂരം (തൃശൂർ)

16. റസൂൽ പൂക്കുട്ടി (ശബ്ദലേഖന ത്തിന്

17. സോഡിയം കാർബണേറ്റ് 

18. മാലി (വി. മാധവൻ നായർ)

19. ഫറവോ (Pharaoh)

20. കാട്ടിലെ മനുഷ്യൻ



No comments:

Post a Comment