Sunday, December 24, 2023

LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-2

  

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 



1.യുഗേ യുഗൻ ഭാരത് ദേശീയ മ്യൂസിയം എവിടെയാണ്?

2. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസി ലിന്റെ മുഖമാസിക പ്രസിദ്ധീകരണം തുടങ്ങിയിട്ട് 75 വർഷം തികഞ്ഞു. മാസികയുടെ പേര്?

3. ഇപ്പോൾ ജന്മശതാബ്ദി ആഘോഷി ക്കുന്ന ഗുരു നിത്യചൈതന്യയതി യുടെ പഴയ പേര് ?

4. 2023-ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?

5. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി?

6. നെല്ല്, ആഗ്നേയം, കൂമൻകൊല്ലി എന്നീ നോവലുകളുടെ രചയിതാവ്? 

7. താഴെ പറയുന്ന ചരിത്രസ്മാരകങ്ങ ളും നഗരങ്ങളും ചേരുംപടി ചേർക്കുക

    കുത്തബ് മിനാർ - ഹൈദരാബാദ് 

    ഗേറ്റ് വേ ഓഫ് ഇന്ത്യ - ആഗ്ര

   ചാർമിനാർ - മുംബൈ

    താജ് മഹൽ - ന്യൂ ഡൽഹി

8. കേരളത്തിൽ കേന്ദ്ര കിഴങ്ങു വിള ഗവേഷണസ്ഥാപനം (CTCRI) സ്ഥിതി ചെയ്യുന്നതെവിടെ?

9. കൃത്രിമമഴ പെയ്യിക്കാൻ മേഘങ്ങ ളിൽ വിതറുന്ന രാസവസ്തു?

10. ലോക വയോജന ദിനം എന്നാണ്?

11. 'ബേപ്പൂർ സുൽത്താൻ' എന്നറിയ പെട്ടിരുന്ന സാഹിത്യകാരൻ?

12. മലമ്പുഴ അണക്കെട്ട് ഏതു നദിയിൽ സ്ഥിതിചെയ്യുന്നു?

13. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത സ്ഥലം?

14. വനപ്രദേശം ഏറ്റവും കുറഞ്ഞ ജില്ല?

15. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

16. കുതിരവാലി, പന്നിയൂർ, കരിമുണ്ട എന്നിവ ഏത് സുഗന്ധവ്യഞ്ജനവി ളയുടെ ഇനങ്ങളാണ്?

17. 'ഗണിതശാസ്ത്ര നൊബേൽ' എന്ന റിയപ്പെടുന്ന പുരസ്കാരമേത്?

18. രാജ്യാന്തര ബാലികാദിനം?

19. 'കേരള സിംഹം' എന്നറിയപ്പെട്ട രാജാവ്?

20. മാമാങ്കം അരങ്ങേറിയ തിരു നാവായ ഏതു ജില്ലയിലാണ്?



ഉത്തരങ്ങൾ

1.ന്യൂ ഡൽഹി

2.ഗ്രന്ഥാലോകം 

3. ജയചന്ദ്രൻ

4. ഓസ്ട്രേലിയ

5. ജസ്റ്റിസ് ഫാത്തിമാ ബീവി 

6. പി വത്സല

7. കുത്തബ്മിനാർ - ന്യൂ ഡൽഹി 

     ഗേറ്റ് വേ ഓഫ് ഇന്ത്യ - മുംബൈ

     ചാർമിനാർ - ഹൈദരാബാദ് 

      താജ് മഹൽ - ആഗ്ര .

8.  ശ്രീകാര്യം തിരുവനന്തപുരം) 

9. സിൽവർ അയഡൈഡ് 

10. ഒക്ടോബർ ഒന്ന്

11. വൈക്കം മുഹമ്മദ് ബഷീർ 

12. ഭാരതപ്പുഴ

13. മണ്ണടി പത്തനംതിട്ട ജില്ല 

14. ആലപ്പുഴ

15. ചെമ്പ്ര പീക്ക്

16. കുരുമുളക്

17. ആബെൽ പ്രൈസ്

18. ഒക്ടോബർ 

19. പഴശ്ശിരാജ

20. മലപ്പുറം


No comments:

Post a Comment