Friday, January 12, 2024

LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-21

       

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 21
1. നാലുകെട്ട്, രണ്ടാമൂഴം, കാലം, അസുരവിത്ത് എന്നീ നോവലുകൾ രചിച്ചതാര്?

2. പി.ആർ ശ്രീജേഷ് ഏതു കളിയിലൂ ടെയാണ് പ്രശസ്തനായത്?

3. ബങ്കിംചന്ദ്ര ചാറ്റർജിയുടെ ഏതു നോവലിൽ നിന്നെടുത്തതാണ് ദേശീയഗീതമായ 'വന്ദേമാതരം'?

4. മലയാളത്തിലെ പ്രശസ്ത ബാലസാ ഹിത്യകാരിയായ സുമംഗലയുടെ യഥാർഥ പേര്?

5. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏതു കടലിലാണ് സ്ഥിതിചെയ്യു ന്നത്?

6. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റ ത്തുള്ള സംസ്ഥാനം?

7. കേരളത്തിലെ സ്ത്രീകൾക്കായുള്ള ഏത് ദാരിദ്ര്യ നിർമാർജ്ജന പദ്ധതി യാണ് ഈയിടെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചത്?

8. ആരുടെ ആത്മകഥയാണ് 'ജീവിതം ഒരു പെൻഡുലം' ?

9. 'ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളി ലാണ്' എന്നു പ്രസ്താവിച്ച ദേശീയ നേതാവ്?


10. കേളി, തോടയം, പുറപ്പാട്, മേളപ്പ ദം, ധനാശി തുടങ്ങിയവ ഏതു കേരളീയ ദൃശ്യകലയിലെ ചടങ്ങുക ളാണ്?

11. ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ ജന്മസ്ഥലം?

12. ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 മറ്റൊരു രാജ്യത്തിന്റെ ദേശീയ ദിനമാണ്. ഏതു രാജ്യത്തി ന്റെ

13. പാബ്ലോ പിക്കാസോ ഏതു മേഖല യിലാണ് പ്രശസ്തനായത്

14. ലോകപ്രശസ്തമായ 'ഹാരി പോട്ടർ കഥകളുടെ സ്രഷ്ടാവാര്?

15. ഡൽഹി നഗരം ഏതു നദിയുടെ തീരത്താണ്?

16. കുട്ടികൾക്കു നേരെയുള്ള അതിക്ര മങ്ങൾക്കെതിരെയുള്ള നിയമമായ പോക്സോ (POCSO) യുടെ പൂർണ രൂപം?

17. നെതർലൻഡ്സ് എന്ന രാജ്യത്തി ന്റെ പഴയ പേര്?

18. ലോക തപാൽ ദിനം എന്നാണ്?

19, 52 വർഷം തുടർച്ചയായി ഒരേ നിയോജകമണ്ഡലത്തിൽനിന്ന് എം.എൽ.എ ആയി റെക്കോർഡിട്ട മുൻ മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി. ഏതു മണ്ഡലത്തിന്റെ പ്രതിനിധി യായിരുന്നു അദ്ദേഹം?


20. ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്ക്?


ഉത്തരങ്ങൾ

1. എം.ടി വാസുദേവൻനായർ 

2.ഹോക്കി

3. ആനന്ദമഠം

4. ലീലാ നമ്പൂതിരിപ്പാട്

5. അറബിക്കടലിൽ

6. തമിഴ്നാട്

7. കുടുംബശ്രീ

8. ശ്രീകുമാരൻ തമ്പിയുടെ 

9.മഹാത്മാ ഗാന്ധി 

10. കഥകളി

11. അലഹബാദ്

12. ഓസ്ട്രേലിയയുടെ

13. പെയിന്റിങ് (ചിത്രകല) 1

4. ജെ.കെ റൗളിങ്

15. യമുന

16. Protection of Children from Sexual Offences

17. ഹോളണ്ട്

18. ഒക്ടോബർ 9

19. പുതുപ്പള്ളി

20. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ


No comments:

Post a Comment