USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
സെറ്റ് 22
1.“ജയജയ കോമള കേരള ധരണീ എന്നു തുടങ്ങുന്ന കേരളഗാനം രചിച്ചതാരാണ്?
2. കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള 2022-ലെ പുര സ്കാരം ലഭിച്ചതാർക്കാണ്?
3. കേരളത്തിന്റെ രണ്ടാമത്തെ മഴക്കാ ലമായ വടക്കുകിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്നത് ഏതു പേരിലാണ്?
4. ലഹരിമുക്ത കേരളം എന്ന ലക്ഷ്യ ത്തോടെ കേരള എക്സൈസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
5. കേരള മീഡിയ അക്കാദമിയുടെ ആസ്ഥാനം?
6.ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരന്റെ യഥാർഥ പേര്?
7. കാസർഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട് ഇവയിൽ കർണാടക യുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനമേത്?
8. ഉത്തർപ്രദേശിലെ അയോധ്യാനഗ രം ഏതു നദിയുടെ തീരത്താണ്?
9. ഇന്ത്യയുടെ മിസൈൽ വനിത എന്ന റിയപ്പെടുന്ന മലയാളി?
10. ഏതു വർഗത്തിൽ പെട്ട സസ്യമാണ് മുള ?
11. ഏതു മഹാകവിയുടെ ആത്മ കഥയാണ് 'കവിയുടെ കാൽപാ ടുകൾ?
12. മനുഷ്യനെ ബഹിരാകാശത്തെത്തി ക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യ ത്തിനു നൽകിയിരിക്കുന്ന പേര്?
13. ഇന്ത്യയിൽ ഹിന്ദിദിനമായി ആചരി ക്കുന്നത് ഏതു ദിവസം
14. സംസ്ഥാനത്ത് ഭൂനികുതി പിരിക്കു ന്നത് ഏതു സ്ഥാപനമാണ്
15. സൗരയൂഥത്തിലെ ഏതു ഗ്രഹത്തെ യാണ് പ്രഭാതനക്ഷത്രം' എന്നു വിളിക്കുന്നത്?
16. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം?
17. സ്വാതന്ത്ര്യസമരകാലത്ത് 'പ്രവർത്തിക്കുക അല്ലെങ്കിൽ മരി ക്കുക' എന്ന് ആഹ്വാനം ചെയ്ത നേതാവാര്?
18. റംസാർ സൈറ്റിൽ ഉൾപ്പെട്ട പാലക് തണ്ണീർത്തടം (Wetland) ഏതു സംസ്ഥാനത്താണ്?
19. ഇന്ത്യയുടെ വടക്കേ അറ്റത്തെ സ്ഥലം ഇന്ദിരാ കോൾ ആണ്. തെക്കേയറ്റത്തേതോ?
20. കേരളത്തിനു പുറത്ത് മഞ്ചേരി, തിരൂർ, വണ്ടൂർ എന്നീ പേരുകളിൽ ഗ്രാമങ്ങളുള്ള കേന്ദ്ര ഭരണപ്രദേ ശം?
ഉത്തരങ്ങൾ
1. ബോധേശ്വരൻ
2. വി. ഷിനിലാൽ (നോവൽസമ്പർക്ക ക്രാന്തി)
3. തുലാവർഷം
4. വിമുക്തി
5. കൊച്ചി
6. പി.സി കുട്ടിക്കൃഷ്ണൻ
7. പാലക്കാട്
8. സരയൂ
9. ടെസ്സി തോമസ്
10. പുല്ല്
11. പി കുഞ്ഞിരാമൻ നായരുടെ
12. ഗഗൻയാൻ
13. സെപ്റ്റംബർ 14
14. വില്ലേജ് ഓഫിസ്
15. ശുക്രനെ
16. തൃശ്ശൂർ
17. മഹാത്മാ ഗാന്ധി
18. മിസോറം
19. ഇന്ദിരാ പോയിന്റ്
20. ആൻഡമൻ നിക്കോബർ ദ്വീപുകൾ
No comments:
Post a Comment