Tuesday, February 13, 2024

2024 ഫെബ്രുവരി 19 മുതൽ 23 വരെ നടത്തുന്ന എസ്.എസ്.എൽ.സി. മോഡൽ പരീക്ഷയുടെ എല്ലാ വിഷയങ്ങളുടേയും ഉത്തരകലാസ്സുകൾ അദ്ധ്യാപകർ മൂല്യനിർണ്ണയം നടത്തി സ്കോർ വിവരങ്ങൾ ഫെബ്രുവരി 26 ന് മുൻപ് പരീക്ഷാർത്ഥികൾക്ക് ലഭ്യമാക്കണം.

 


MODEL EXAM VALUATION-CIRCULAR


2024 ഫെബ്രുവരി 19 മുതൽ 23 വരെ നടത്തുന്ന എസ്.എസ്.എൽ.സി. മോഡൽ പരീക്ഷയുടെ എല്ലാ വിഷയങ്ങളുടേയും ഉത്തരകലാസ്സുകൾ അദ്ധ്യാപകർ മൂല്യനിർണ്ണയം നടത്തി സ്കോർ വിവരങ്ങൾ ഫെബ്രുവരി 26 ന് മുൻപ് പരീക്ഷാർത്ഥികൾക്ക് ലഭ്യമാക്കണം. ഓരോ പരീക്ഷാർത്ഥിയ്ക്കും ലഭിച്ച സ്കോറുകൾ അദ്ധ്യാപകർ കൃത്യമായി വിലയിരുത്തേണ്ടതും പരിഹാര ബോധനം ആവശ്യമെന്ന് കണ്ടെത്തിയാൽ ആയതിനുള്ള തുടർനടപടികൾ സ്കൂൾ പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ സ്വീകരിക്കേണ്ടതുമാണ്. എല്ലാ വിഷയങ്ങളുടെയും ക്രോഡീകരിച്ച വിവരം കോർഷീറ്റുകൾ പ്രഥമാധ്യാപകൻ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ഫെബ്രുവരി 28 ന് വൈകിട്ട് 5 മണിക്ക് മുൻപായി കൈമാറേണ്ടതാണ്. പത്താം ക്ലാസ്സിൽ പഠിപ്പിക്കുന്ന മുഴുവൻ അദ്ധ്യാപകർക്കും ഈ ലഭ്യമാക്കുന്നതിനുളള അടിയന്തിര നടപടികൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്വീക രിക്കേണ്ടതും സ്കൂളുകളിൽ നിന്നും സ്കോർ ഷീറ്റുകൾ ലഭിച്ചത് സംബന്ധിച്ച റിപ്പോർട്ട് പരീക്ഷാ സെക്രട്ടറിയ്ക്ക് നൽകേണ്ടതുമാണ്.

No comments:

Post a Comment