വെള്ളി,ശനി,ഞായർ ദിവസങ്ങളെല്ലാം സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് വേണ്ടി പ്രത്യേകം പരിശീലിക്കേണ്ടതുണ്ട് .ഈ ദിവസങ്ങൾ പൂർണമായും സോഷ്യൽ സയൻസിന് വേണ്ടി നീക്കിവെക്കാൻ ശ്രദ്ധിക്കുമല്ലോ..
പാഠഭാഗങ്ങൾ പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ സൂചിപ്പിക്കുകയാണ്.
🟢 History ലെ Part B👇👇👇👇
First ചാപ്റ്റർ➡️
1. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ* Revolutions that Influenced the World ഈ പാഠത്തിൽനിന്നും നമ്മൾ പ്രതീക്ഷിക്കേണ്ടത് ഒരു Essay ക്വസ്റ്റ്യൻ ആണ്- 6 മാർക്കിനുള്ളത്. ഏതെങ്കിലും ഒരു വിപ്ലവം ചോദ്യമായിട്ട് വന്നേക്കാം. വിപ്ലവത്തിനുള്ള കാരണങ്ങളും ഫലങ്ങളും വിശദീകരിക്കാനാണ് സാധാരണഗതിയിൽ ചോദിക്കാറുള്ളത്.Hints- സൂചകങ്ങൾ ഉണ്ടെങ്കിൽ ആ സൂചകങ്ങളെ അടിസ്ഥാനമാക്കി കാര്യങ്ങൾ വിശദീകരിച്ചാൽ മതിയാകും. ഈ പാഠം ബി പാർട്ടിലെ ചോദ്യമായതുകൊണ്ട് ഇവിടെ നിങ്ങൾക്ക് ഓപ്ഷൻ ഉണ്ടാവും.
🟢രണ്ടാമത്തെ പാഠത്തിലെ ചോദ്യമാണ് ഓപ്ഷനായിട്ടു വരിക.
ലോകം ഇരുപതാം നൂറ്റാണ്ടിൽ
World in the Twentienth Century ഇവയിൽ
ഒരു പാഠത്തിലെ ചോദ്യത്തിന് മാത്രം ഉത്തരം എഴുതിയാൽ മതിയാകും.
➡️History Chapter 4- ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പും(British Exploitation and Resistance) ഈ പാഠത്തിൽ നിന്നും 3 മാർക്കിന്റെ രണ്ട് ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
B പാർട്ടിലെ ചോദ്യങ്ങൾ ആയതുകൊണ്ട് ഈ പാഠത്തിനും ഓപ്ഷൻ ഉണ്ടാവും.Option വരുന്നത് അഞ്ചമത്തെ ചാപ്റ്റർ * History Chapter 5_
Culture and Nationalism- സംസ്കാരവും ദേശീയതയും
ഈ പാഠങ്ങളും ബി പാർട്ടിലെ ചോദ്യങ്ങൾ ആയിട്ടാണ് വരിക. ആയതുകൊണ്ട് ഏതെങ്കിലും ഒരു പാഠത്തിലെ ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയാൽ മതിയാകും.
Chapter 9
രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും(The State and political Science)
ഇതിൽ നിന്നും രണ്ട് ചോദ്യങ്ങളാണ് ഉണ്ടാവുക. 4 മാർക്കിന്റ 2 ചോദ്യങ്ങൾ..
മൊത്തം 8 മാർക്കാണ് പ്രതീക്ഷിക്കേണ്ടത്.
ഓപ്ഷൻ
History Chapter 10
പൗരബോധം -Civc consciousness ൽ നിന്നും രണ്ട് ചോദ്യങ്ങളാണ് ഉണ്ടാവുക. 4 മാർക്കിന്റ 2 ചോദ്യങ്ങൾ..
ഈ പാഠങ്ങളും ബി പാർട്ടിലെ ചോദ്യങ്ങൾ ആയിട്ടാണ് വരിക. ആയതുകൊണ്ട് ഏതെങ്കിലും ഒരു പാഠത്തിലെ ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയാൽ മതിയാകും.
➡️ .History
B part ലെ 20 മാർക്ക് ഇങ്ങനെ പഠിച്ചാൽ ലഭിക്കുന്നതാണ്.
ചോദ്യമാതൃകകൾ ഞാൻ
നേരത്തെ പോസ്റ്റ് ചെയ്ത pdf ലുണ്ട്.
History B part ൽ 6 പാഠങ്ങളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള 3 option chapters ന് മുന്തിയ പ്രാധാന്യം കൊടുക്കുക.
History Part A👇👇
പ്രിയ വിദ്യാർത്ഥികളെ, മുകളിൽ കൊടുത്ത ഹിസ്റ്ററി B part ലെ ചോദ്യമാതൃകകൾ എല്ലാവരും പരിചയപ്പെട്ടല്ലോ.
ഇനി നിങ്ങൾ ശ്രദ്ധിക്കേണ്ടത് History A part ലെ പാഠഭാഗങ്ങളും ചോദ്യമാതൃകകളും ആണ്. നേരത്തെ post ചെയ്ത pdf ഉം വിശകലനം ചെയ്യാവുന്നതാണ്.pdf നിങ്ങളുടെ ഫോണിൽ ഉണ്ടാകുമല്ലോ. Pdf print എടുത്തും ഉപയോഗിക്കാം. Pdf ഫയൽ നായി ഇവിടെ ക്ലിക്ക് ചെയ്യുക 👇
https://apluseducare.blogspot.com/2024/02/sslc-examination-2024-social-science_28.html
History A part ൽ നിന്നും 20 mark ന്റെ ചോദ്യങ്ങൾ 5 പാഠങ്ങളിൽ നിന്നായിട്ടാണ് വരിക. ഈ പാഠത്തിലെ ചോദ്യങ്ങൾക്ക് ഓപ്ഷൻ ഉണ്ടായിരിക്കുകയില്ല. ആയതുകൊണ്ട് Aപാർട്ടിലെ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം എഴുതിയാൽ മാത്രമേ എ പ്ലസ് മാർക്ക് ലഭിക്കുകയുള്ളൂ.
👍🏻History Chapter 3 പൊതുഭരണം(Public Administration) ഈ പാഠത്തിൽ നിന്നും4 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും. ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ഒരു ചോദ്യവും. 3 മാർക്കിന്റെ ഒരു വിവരണാത്മക ചോദ്യവുമാണ് വരാനിടയുള്ളത്.
➡️History Chapter 6 സമരവും സ്വാതന്ത്ര്യവും(Struggles for Freedom)
Total 5 mark ആണ് ഈ പാഠത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ഒരു ചോദ്യവും. നാലു മാർക്കിന്റെ ഒരു വിവരണാത്മക ചോദ്യവുമാണ് ഈ പാഠത്തിൽ നിന്നും വരാനിടയുള്ളത്.
Chapter -7
സ്വാതന്ത്ര്യാനന്തര ഇന്ത്യ(India after Independence)
ഇവിടെ നിങ്ങൾ 4 മാർക്കിന്റെ ഒരു ചോദ്യമാണ് പ്രതീക്ഷിക്കേണ്ടത്.
കൂടുതലായിട്ടുള്ള
മാതൃകകൾക്ക് നേരത്തെ post ചെയ്ത pdf വിശകലനം ചെയ്യേണ്ടതാണ്.
➡️History -Chapter 8
കേരളം ആധുനികതയിലേക്ക്-Kerala towards modernity ൽ നിന്നും 4 മാർക്കിന്റെ ഒരു ചോദ്യമാണുണ്ടാകുക.
പട്ടിക രൂപത്തിൽ പഠിക്കുന്നതാണ് നല്ലത്. നാലു മാർക്കിന്റെ കോളം ക്രമപ്പെടുത്തുന്ന ചോദ്യത്തിനാണ് സാധ്യത കൂടുതൽ
.പട്ടികയുടെ എല്ലാ മാതൃകകളും pdf ലുണ്ട്.
➡️History Chapter 11
സമൂഹശാസ്ത്രം-Sociology ൽ നിന്നും 3 മ മാർക്കിന്റെ ഒരു ചോദ്യമാണ് പ്രതീക്ഷിക്കേണ്ടത് .വളരെ ലളിതമായി ഉത്തരം എഴുതേണ്ട ഒരു ചോദ്യമാണുണ്ടാവുക. 3 പോയിന്റ് ആയിട്ട് പഠിച്ചാൽ വളരെ സൗകര്യമായിരിക്കും.
History
A part ലെ 5 പാഠങ്ങളിൽ നിന്നായി ഏതെല്ലാം ചോദ്യങ്ങൾ എത്ര മാർക്കിന്റെ ചോദ്യങ്ങളായി എങ്ങനെയെല്ലാം വരുമെന്ന് മാതൃകാരൂപത്തിൽ pdf ൽ കൊടുത്തിട്ടുണ്ട് അത് കൂടുതലായി
വിശകലനം ചെയ്യുക
....https://apluseducare.blogspot.com/2024/02/sslc-examination-2024-social-science_28.html
Geography Chapters പഠിക്കേണ്ട രീതിയാണ് ചുവടെ കൊടുക്കുന്നത്.
ഞാൻ നേരത്തെ പോസ്റ്റ് ചെയ്ത pdf (മോഡൽ പരീക്ഷക്ക് ശേഷമുള്ളത് ) വിശകലനം ചെയ്യാൻ താഴെ കൊടുക്കുന്ന നിർദ്ദേശങ്ങൾ കൂടുതൽ സഹായകരമാകും..
pdf link 👇
https://apluseducare.blogspot.com/2024/02/sslc-examination-2024-social-science_28.html
🟢ആദ്യമായി നമുക്ക്
പാർട്ട് B യിലെ ചോദ്യങ്ങൾ ഏതെല്ലാം പാഠത്തിൽ നിന്നും എങ്ങനെയെല്ലാം വരുമെന്ന് ചർച്ച ചെയ്യാം.
➡️Chapter1 ഋതുഭേദങ്ങളും സമയവും
Seasons and Time
ഈ പാഠത്തിൽ നിന്നും മൊത്തം 8 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും
5 മാർക്കിന്റെ ഒരു Essay question കൂടാതെ 3 മാർക്കിന്റെ ഒരു short answer question ഉം പ്രതീക്ഷിക്കാം.
ഇവിടെ ഒരു ഓപ്ഷൻ chapter കൂടി ഉണ്ടാകും
Chapter 2
കാറ്റിന്റെ ഉറവിടം തേടി
In Search of the Source of Wind
ഏതെങ്കിലും ഒരു പാഠത്തിലെ ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതുക.
➡️Chapter 5 Total 8 marks..4 മാർക്കിന്റെ 2 ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു പൊതുവരുമാനവും പൊതുചെലവും
Public Revenue and Public Expenditure
* ഈ പാഠത്തിന്റെ
ഓപ്ഷൻ ചാപ്റ്റർ
*Financial Institutions
and Services*
ധനകാര്യ സ്ഥാപനങ്ങളും സേവന ങ്ങളും
ഏതെങ്കിലും ഒരു പാഠത്തിലെ ചോദ്യങ്ങൾക്കു മാത്രം ഉത്തരം എഴുതുക.
➡️Chapter.4
Landacape Analysis Through maps
ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ
ഈ പാഠത്തിൽ നിന്നും 4 മാർക്ക് ന്റെ ഒരു ചോദ്യമാണുണ്ടാവുക
ഓപ്ഷൻ Chapter 👇
Chapter 6 Eyes in the Sky ആകാശകണ്ണുകളും അറിവിന്റെ വിശകലനവും
ഏതെങ്കിലും ഒരു പാഠം നന്നായി പഠിക്കുക
ഇനി നമുക്ക് Geography Part A ലെ 4 പാഠഭാഗങ്ങളും ചോദ്യമാതൃകകളും പരിചയപ്പെടാം.
➡️Chapter 3- total 4 മാർക്ക്
Human Resource Development
മാനവ വിഭവശേഷി വികസനം
ഈ പാഠത്തിൽ .നിന്നും
രണ്ടു ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
ബ്രാക്കറ്റിൽ നന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യവും 3 മാർക്കിന്റെ
മറ്റൊരു ചോദ്യവും
➡️Chapter 7
വൈവിധ്യങ്ങളുടെ ഇന്ത്യ India the Land of Diversities
ഈ പാഠത്തിൽ നിന്നും 3 ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
ബ്രാക്കറ്റിൽ നിന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യവും 3 മാർക്കിന്റെ
ലഘു വിവരണം നൽകാവുന്ന മറ്റൊരു ചോദ്യവും.കൂടാതെ
3 മാർക്കിന്റെ map അടയാളപ്പെടുത്തുന്ന ചോദ്യവും.
Map ന് 1 മാർക്ക് കൂടി ഉണ്ടാവും അത് അടുത്ത പാഠത്തിൽ നിന്നാണ് ചോദിക്കുക.
മൊത്തം ഈ പാഠത്തിൽ നിന്നും 7 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും.
Map അടയാള പ്പെടുത്തുന്ന കാര്യങ്ങൾ ഞാൻ ഒരു pdf ന്റെ സഹായത്തോടെ പിന്നീട് post ചെയ്യാം.
➡️Chapter 8
ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം
Resource Wealrh of India
ഈ പാഠത്തിൽ നിന്നും 5 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക.3 ചോദ്യങ്ങളായിയിട്ടാണ് വരാറ് .
ബ്രാക്കറ്റിൽ നിന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യവും 3 മാർക്കിന്റെ
ലഘു വിവരണം നൽകാവുന്ന മറ്റൊരു ചോദ്യവും.കൂടാതെ
1 മാർക്കിന്റെ map അടയാളപ്പെടുത്തുന്ന ചോദ്യവും.
Map അടയാള പ്പെടുത്തുന്ന കാര്യങ്ങൾ ഞാൻ ഒരു pdf ന്റെ സഹായത്തോടെ പിന്നീട് post ചെയ്യാം.
➡️Chapter 10
ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും
Consumer :Satisfaction and Protection
ഈ പാഠത്തിൽ നിന്നും 4
മാർക്കിന്റെ ഒരു ചോദ്യമാണ് പ്രതീക്ഷിക്കേണ്ടത്.
4 പോയിന്റ് ആയിട്ട് പഠിക്കുന്നതാണ് സൗകര്യം.
No comments:
Post a Comment