ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1.ഏറ്റവും കൂടുതൽ തവണ `ദ് ബെസ്റ്റ് ഫിഫ ഫുട്ബോൾ പുര സ്കാരം' നേടിയ ഫുട്ബാൾ താരം?
2. അമ്പത്തി മൂന്നാമത് ഓടക്കുഴൽ പുരസ്കാരം നേടിയ പി.എൻ ഗോ പീകൃഷ്ണന്റെ കവിതാസമാഹാര ത്തിന്റെ പേര് ?
3. 'യജ്ഞം' എന്ന മലയാള നോവൽ രചിച്ചതാര്?
4.മഞ്ഞുപുലിയെ (Snow Leopard) ദേശീയ ചിഹ്നമായി പ്രഖാപിച്ച രാജ്യം?
5. ഇന്ത്യൻ വനമഹോത്സവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
6. മൊറാഴ സമരത്തിൽ പങ്കെടുത്ത കമ്യൂണിസ്റ്റ് നേതാവ് കെ.പി.ആർ ഗോപാലന് വധശിക്ഷയിൽനിന്ന് ഇളവുകിട്ടിയത് ഏതു ദേശീയ നേതാവിന്റെ ഇടപെടലിനെ ത്തുടർന്നാണ്?
7. പ്രഭ അത് ഏതു കലയിലാണ് പ്രശസ്തയായിരുന്നത്?
8. കേരള ഡിജിറ്റൽ സർവകലാശാല സ്വന്തമായി വികസിപ്പിച്ച എഐ പ്രോസസർ
9. ചന്ദ്രനിൽ പേടകം ഇറക്കിയ അഞ്ചാമത്തെ രാജ്യം?
10. ഇന്ത്യയിലെ ആദ്യത്തെ ആന്റി ബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ ആയി തെരഞ്ഞെടുക്കപ്പെട്ട കേരള ത്തിലെ സാമൂഹികാരോഗ്യകേന്ദ്രം?
11. നാസയും ഐഎസ്ആർഒയും സംയുക്തമായി ആരംഭിച്ച ബഹി രാകാശ ഗവേഷണ പദ്ധതിയായ നാസ - ഇസ്രോ സിന്തറ്റിക് അപ്പർ ച്ചർ റഡാറിന്റെ ചുരുക്കപ്പേര്?
12. വത്തിക്കാൻ സിറ്റി, പലസ്തീൻ,കൊസോവ, റഷ്യ ഇവയിൽ യു എൻ അംഗത്വമുള്ള രാഷ്ട്രമേത് ?
13. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തി ലും കരീബിയൻ കടലിലുമായി വ്യാ പിച്ചുകിടക്കുന്ന 14 ദ്വീപുരാജ്യങ്ങളെ പൊതുവായി വിളിക്കുന്ന പേര്?
14. പൊതുവിടങ്ങളിൽ സ്ത്രീക ൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പുവരുത്തുന്ന കേരള പോലീസ് സംവിധാനം?
15. ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ വനിത?
16. കല്ലടയാറിന്റെ പതനസ്ഥാനം?
17. കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയപാത?
18. കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം?
19. നവോത്ഥാന നായകൻ കുറുമ്പൻ ദൈവത്താന്റെ ജന്മസ്ഥലം?
20. ഭഗവദ്ഗീത മഹാഭാരതത്തിലെ ഏതു പർവത്തിലുള്ളതാണ് ?
ഉത്തരങ്ങൾ
1.ലയണൽ മെസ്സി
2.കവിത മാംസഭോജിയാണ്
3. കെ.ബി ശ്രീദേവി
4. കിർഗിസ്ഥാൻ
5. കെ.എം മുൻഷി
6. മഹാത്മാ ഗാന്ധിയുടെ
7.ഹിന്ദുസ്ഥാനി സംഗീതം
8. കൈരളി
9. ജപ്പാൻ
10. കക്കോടി
11. നിസാർ (NISAR)
12. റഷ്യ
13. വെസ്റ്റിൻഡീസ്
14. പിങ്ക് ബീറ്റ്
15. വലന്റീന തെരഷ്കോവ
16. അഷ്ടമുടിക്കായൽ
17. NH 66
18. മലപ്പുറം
19. ആറന്മുള
20. ഭീഷ്മപർവം
No comments:
Post a Comment