Tuesday, May 28, 2024

ഹയർസെക്കൻഡറി ട്രയൽ അലോട്ട്മെന്റ് റിസൾട്ട്

  

ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള  ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു 


ഹയർസെക്കൻഡറി ട്രയൽ അലോട്ട്മെന്റ് റിസൾട്ട്


Allotment Result ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക. ആദ്യ തവണ കയറുമ്പോൾ ലോഗിൻ ആയേക്കില്ല. അപ്പോൾ രാണ്ടാമത് ഒന്നുകൂടി ശ്രമിക്കുക. അപ്പോൾ റെഡിയാകും. 


അതിൽ ലോഗിൻ ചെയ്തു കയറിയാൽ കാണുന്ന Trial Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്റ് കാണാനാകും. 


അപേക്ഷയിൽ എന്തെങ്കിലും തിരുത്തൽ വരുത്തണമെങ്കിൽ അതിൽ കാണുന്ന Edit Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ തിരുത്തൽ വരുത്താം. ഓരോന്നിലും താഴെയുള്ള Submit ബട്ടൺ ക്ലിക്ക് ചെയ്ത് അവസാന ഭാഗത്ത് ഏറ്റവും താഴെയുള്ള Final Confirmation ബട്ടൺ കൂടി ക്ലിക്ക് ചെയ്യണം. തൊട്ടുമുകളിലെ Declaration-ന് താഴെ ഒരു ചെക്ക് ബോക്സിൽ ടിക് ഇട്ട ശേഷമാണ് Final Confirmation ബട്ടൺ ക്ലിക്ക് ചെയ്യേണ്ടത്. Edit നടത്തുന്നുണ്ടെങ്കിൽ Final Confirmation നിർബന്ധമായും നടത്തേണ്ടതാണ്.


‼️_അല്ലെങ്കിൽ ജൂൺ 3 മുതൽ പ്രസിദ്ധീകരിക്കുന്ന ഒരു അലോട്ട്മെന്റിനും ഈ അപേക്ഷ പരിഗണിക്കുന്നതല്ല


Edit Application ചെയ്താൽ നിർബന്ധമായും Application Confirmation ചെയ്യേണ്ടതാണ് 

ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാം (User name: SWS Application Number and Password: Application സമർപ്പിക്കുന്ന സമയത് ഉണ്ടാക്കിയ password)

ആദ്യ അലോട്മെന്റ് :05/06/24

മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് :
ക്ലാസുകൾ ആരംഭിക്കുന്നത്: 

  

No comments:

Post a Comment