Tuesday, May 28, 2024

YIP- YOUNG INNOVATORS PROGRAMME -പുത്തൻ ആശയങ്ങളുടെ ഏഴാം അധ്യായം-തുടക്കമാകുന്നു-വിദ്യാലയങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

 


വിദ്യാർഥികളിലെ നൂതനാശയങ്ങളെ നാടിന്റെ വികസനത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നടത്തുന്ന YIP- YOUNG INNOVATORS PROGRAMME -  ഏഴാം അധ്യായം തുടക്കമാകുന്നു വിദ്യാലയങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

ഇതുവരെ രജിസ്റ്റർ ചെയ്യാത്ത വിദ്യാലയങ്ങൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

എട്ടാം ക്ലാസ് മുതലുള്ള സ്കൂൾവിദ്യാർഥികൾക്കും 35 വയസ്സിൽ താഴെയുള്ള ഗവേഷണവിദ്യാർഥികൾ വരെയുള്ള കോളേജ് വിദ്യാർഥികൾക്കും ആശയങ്ങൾ സമർപ്പിക്കാം. സ്ഥാപനമേധാവികളുടെ സാക്ഷ്യപത്രം സഹിതം രണ്ടുമുതൽ അഞ്ചുവരെ അംഗങ്ങളുള്ള സംഘമായി വേണം പങ്കെടുക്കാൻ. 20 മേഖലകളിലെ പ്രശ്നപരിഹാരങ്ങൾക്കുള്ള ആശയങ്ങളാണ് നൽകേണ്ടത്.

ആശയത്തെ വികസിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള മെന്ററിങ്ങും സാമ്പത്തികസഹായവും നൽകും. വിവരങ്ങൾക്ക്: yip.kerala.gov.in

രജിസ്റ്റർ ചെയ്ത വിദ്യാലയങ്ങൾ നൽകിയ വിവരങ്ങൾ പുതുക്കി നൽകേണ്ടതാണ് വിദ്യാർത്ഥി രജിസ്ട്രേഷൻ ജൂൺ 15 2024 ന് ആരംഭിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് എസ്.എസ്.കെ / കെ-ഡിസ്ക് കോഓർഡിനേറ്റർമാരെ ബന്ധപെടുക For More Information Young Innovators Programme, Kerala Development and Innovation Strategic Council (K-DISC) – YIP, Kerala



No comments:

Post a Comment