സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
861) ജി ശങ്കരക്കുറുപ്പിന് കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടിക്കൊടുത്ത കൃതി
ഉത്തരം : വിശ്വദർശനം
862) 1965 ൽ ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി
ഉത്തരം : ഓടക്കുഴൽ
863) അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്
ഉത്തരം : ഓർമ്മയുടെ ഓളങ്ങളിൽ
864) പത്മഭൂഷൻ ബഹുമതി ലഭിച്ച അദ്ദേഹത്തിന് രാജ്യസഭാംഗത്വം ലഭിച്ചത്
ഉത്തരം : 1968 ൽ (1968 to 1972)
865) അദ്ദേഹത്തിന്റെ പ്രധാന കൃതികൾ
ഉത്തരം : പെരുന്തച്ചൻ, വിശ്വ ദർശനം, സൂര്യകാന്തി, ഓടക്കുഴൽ, പഥികന്റെ പാട്ട്, സാഹിത്യ കൗതുകം , പൂജാ പുഷ്പം മുതലായവ
866) നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, നാടകകൃത്ത് എന്നിങ്ങനെ പ്രശസ്തനായ എം. ടി. എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
ഉത്തരം : എം. ടി. വാസുദേവൻ നായർ
867) അദ്ദേഹത്തിന്റെ മുഴുവൻ പേര്
ഉത്തരം : മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ
868) എം.ടി യുടെ ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു ഏതാണ് ആ നോവൽ ?
ഉത്തരം : നാലുകെട്ട്
869) അദ്ദേഹത്തിന്റെ ഏതൊക്കെ നോവലുകൾക്കാണ് കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിരിക്കുന്നത്
ഉത്തരം : നാലുകെട്ട്, സ്വർഗ്ഗം തുറക്കുന്ന സമയം, ഗോപുര നടയിൽ
870) തിരക്കഥയെഴുതി ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കാൻ ഇടയാക്കിയ കഥ
ഉത്തരം : മുറപ്പെണ്ണ്
871) സ്വന്തമായി സംവിധാനം ചെയ്തു നിർമ്മിച്ച രാഷ്ട്രപതിയുടെ സ്വർണപ്പതക്കം ലഭിച്ച ചലച്ചിത്രം
ഉത്തരം : നിർമാല്യം
872) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
ഉത്തരം : കാലം
873) ഏതു വർഷം
ഉത്തരം : 1970 ൽ
874) വയലാർ അവാർഡ് ലഭിച്ച കൃതി
ഉത്തരം : രണ്ടാമൂഴം
875) ഏതു വർഷം
ഉത്തരം : 1985
876) എം.ടി യ്ക്ക് ഓടക്കുഴൽ അവാർഡ് നേടിക്കൊടുത്ത കൃതി
ഉത്തരം : വാനപ്രസ്ഥം
877) ദേശീയ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ
ഉത്തരം : കടവ് , ഒരു വടക്കൻ വീരഗാഥ , സദയം , പരിണയം
878) മലയാളം സാഹിത്യത്തിന് നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് ബഹുമാനസൂചകമായി അദ്ദേഹത്തിന് നൽകിയത്
ഉത്തരം : ഡി. ലിറ്റ്.ബിരുദം
879) ഏതു സർവകലാശാലയാണ് അദ്ദേഹത്തിന് ഈ ബിരുദം നൽകി ആദരിച്ചത്
ഉത്തരം : കാലിക്കറ്റ് സർവകലാശാല
880) ഏതു വർഷം
ഉത്തരം : 1996 ൽ
No comments:
Post a Comment