സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
601) ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആദ്യമായി ആലപിച്ചത്
ഉത്തരം : 1911 ഡിസംബർ 27
602) എവിടെയാണ് ആദ്യമായി ആലപിച്ചത്
ഉത്തരം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കത്ത സമ്മേളനത്തിൽ
603) ബംഗാളിയിൽ രചിച്ച ദേശീയ ഗാനത്തിന്റെ ആദ്യത്തെ പേര്
ഉത്തരം : ഭാഗ്യവിധാത
604) ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി ആലപിച്ചത്
ഉത്തരം : 1950 ജനുവരി 24
600) രവീന്ദ്രനാഥ ടാഗോറിന് 1913 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി
ഉത്തരം : ഗീതാഞ്ജലി
606) ഇന്ത്യയുടെ ദേശീയ മത്സ്യം
ഉത്തരം : അയല
607) ഇന്ത്യയുടെ ദേശീയ ജലജീവി
ഉത്തരം : ഗംഗാ ഡോൾഫിൻ
608) ഇന്ത്യയുടെ ദേശീയ നദി
ഉത്തരം : ഗംഗ
609) ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം
ഉത്തരം : 2008 നവംബർ 4
610) ഇന്ത്യയുടെ ദേശീയ പുഷ്പം
ഉത്തരം : താമര
611) ഇന്ത്യയുടെ ദേശീയ മൃഗം
ഉത്തരം : കടുവ
612) ഇന്ത്യയെ കൂടാതെ കടുവ ദേശീയ മൃഗമായ രാജ്യങ്ങൾ
ഉത്തരം : ബംഗ്ലാദേശ്, ദക്ഷിണ കൊറിയ
613) ഇന്ത്യയുടെ ദേശീയ ഫലം
ഉത്തരം : മാങ്ങ
614) ഇന്ത്യയെ കൂടാതെ മാങ്ങ ദേശീയ ഫലം ആയിട്ടുള്ള രാജ്യങ്ങൾ
ഉത്തരം : പാക്കിസ്ഥാൻ, ഫിലിപ്പീൻസ്
615) ഇന്ത്യ റിപ്പബ്ലിക് ആവുന്നതിന് ഒരു ദിവസം മുൻപ് മരിച്ച നവോത്ഥാന നായകൻ
ഉത്തരം : ഡോക്ടർ പൽപ്പു
616) ഭരണഘടനയുടെ ഒറിജിനൽ പതിപ്പ് സൂക്ഷിച്ചിരിക്കുന്നത് എവിടെ
ഉത്തരം : പാർലമെന്റ് ലൈബ്രറി
617) എത്ര ദിവസം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്
ഉത്തരം : 2 വർഷം 11 മാസം 18 ദിവസം
618) ഭരണഘടനകൾ എത്ര തരത്തിലുണ്ട്
ഉത്തരം : 2 ( ലിഖിതം, അലിഖിതം )
619) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങൾ ആമുഖത്തിൽ സ്വീകരിച്ചിരിക്കുന്നത് ഏത് വിപ്ലവത്തിൽ നിന്ന് പ്രചോദനം കൊണ്ടാണ്
ഉത്തരം : ഫ്രഞ്ച് വിപ്ലവം
620) ഇന്ത്യൻ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച നവംബർ 26 ഏതു ദിനമായിട്ടാണ് ആചരിക്കുന്നത്
ഉത്തരം : ദേശീയ നിയമ ദിനം
No comments:
Post a Comment