സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
641) രൂപയുടെ ചിഹ്നം ( ₹ ) ഔദ്യോഗികമായി അംഗീകരിച്ചത്
ഉത്തരം : 2010 ൽ
643) രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത്
ഉത്തരം : ഡി. ഉദയകുമാർ
644) ഈ ചിഹ്നം ഉപയോഗിച്ചുള്ള ആദ്യ നാണയം പുറത്തിറങ്ങിയത്
ഉത്തരം : 2011 ജൂലൈ 8ന്
645) ഒരു രൂപ ഒഴിച്ചുള്ള എല്ലാ കറൻസികളും പുറത്തിറക്കുന്നത്
ഉത്തരം : റിസർവ് ബാങ്ക്
640) റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസി
ഉത്തരം : ഇന്ത്യൻ രൂപ
646) സൂര്യനും അതിനോട് ചേർന്ന് കിടക്കുന്ന ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിന് പറയുന്നത് ഉത്തരം : സൗരയൂഥo
647)സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
ഉത്തരം : വ്യാഴം
648) സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം
ഉത്തരം : 8
649) ഏറ്റവും ചെറിയ ഗ്രഹം
ഉത്തരം : ബുധൻ ( mercury )
650) സൗരയൂഥത്തിന്റെ മാതൃനക്ഷത്രം
ഉത്തരം : സൂര്യൻ
651) ഭൂസമാന ഗ്രഹങ്ങളെയും ചിന്ന ഗ്രഹ വലയത്തെയും ചേർന്ന് പറയുന്ന പേര്
ഉത്തരം : ആന്തര സൗരയൂഥo
652) ആന്തര സൗരയൂഥ വ്യവസ്ഥയിലുള്ള നാലു ഗ്രഹങ്ങൾ
ഉത്തരം : ബുധൻ, ശുക്രൻ , ഭൂമി, ചൊവ്വ
653) സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം
ഉത്തരം : ബുധൻ ( mercury )
654) ഭൂമിയോളം വലിപ്പമുള്ള എന്നാൽ പ്രകൃതിദത്ത ഉപഗ്രഹം ഇല്ലാത്ത ഗ്രഹം
ഉത്തരം : ശുക്രൻ ( venus )
655) ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹം
ഉത്തരം : ചന്ദ്രൻ
656) സൗരയൂഥത്തിലെ ലോഹ മൂലകങ്ങൾ അടങ്ങിയ പാറകളും മഞ്ഞുമുള്ള ചെറിയ വസ്തുക്കളെ പറയുന്നത്
ഉത്തരം : ചിന്ന ഗ്രഹങ്ങൾ
657) ചിന്ന ഗ്രഹവലയത്തിലെ ഒരേയൊരു കുള്ളൻ ഗ്രഹം
ഉത്തരം : സീറീസ്
658) ബാഹ്യ ഗ്രഹങ്ങൾ എന്നറിയപ്പെടുന്നവ
ഉത്തരം : വ്യാഴം (Mercury ) , ശനി(Saturn ), യുറാനസ്( Uranus ), നെപ്ട്യൂൺ (Neptune )
659) ബാഹ്യ ഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര്
ഉത്തരം : ജ്യോവിയൻ ഗ്രഹങ്ങൾ
660) മഞ്ഞുമൂടിയ ഗ്രഹങ്ങളായ യുറാനസിനെയും നെപ് ട്യൂണിനെയും വിളിക്കുന്നത്
ഉത്തരം : ഹിമഭീമന്മാർ
No comments:
Post a Comment