സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
521) ഇന്ത്യയിൽ സ്വർണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം
ഉത്തരം : കർണാടക
522) ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്
ഉത്തരം : കർണാടക
523) ഇന്ത്യയിലെ ആദ്യത്തെ മയിൽ സംരക്ഷണ കേന്ദ്രം
ഉത്തരം : (Bankapura peacock sanctuary, കർണാടക)
524) കർണാടകത്തിലെ നൃത്തരൂപം
ഉത്തരം : യക്ഷഗാനം
525) ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആനകൾ ഉള്ള സംസ്ഥാനം
ഉത്തരം : കർണാടക
526) ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നഗരം
ഉത്തരം : കുടക് (കർണാടക)
527) കുടകു ജില്ലയിലെ ബ്രഹ്മഗിരിയിൽ ഉത്ഭവിക്കുന്ന നദി
ഉത്തരം : കാവേരി
528) ഇന്ത്യൻ ക്ഷേത്ര ശില്പ കലയുടെ കളിത്തൊട്ടിൽ
ഉത്തരം : ഐഹോൾ (കർണാടക)
529) ചന്ദനഗരം എന്നറിയപ്പെടുന്നത്
ഉത്തരം : മൈസൂർ (കർണാടക)
530) മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി
ഉത്തരം : ടിപ്പുസുൽത്താൻ
531) സ്വർണ്ണഖനിയുടെ നാട് എന്നറിയപ്പെടുന്നത്
ഉത്തരം : കർണാടക
532) സ്വർണ്ണഖനനത്തിന് പേരുകേട്ട കർണാടകയിലെ സ്ഥലം
ഉത്തരം : കോലാർ
533) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
ഉത്തരം : കർണാടക
534) കർണാടക സർക്കാരിന്റെ ഏറ്റവും വലിയ ബഹുമതി
ഉത്തരം : കർണാടക രത്നം
535) ഇന്ത്യയിലെ സംസ്കൃത ഗ്രാമം
ഉത്തരം : മാട്ടൂർ ( കർണാടക)
536) ഇന്ത്യയിൽ ഭാഷയുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യത്തെ സംസ്ഥാനം
ഉത്തരം : ആന്ധ്രപ്രദേശ്
537) ആന്ധ്രപ്രദേശിന്റെ തലസ്ഥാനം
ഉത്തരം : അമരാവതി
538) പ്രധാന ഭാഷ
ഉത്തരം : തെലുങ്ക്
539) പ്രധാന നഗരo
ഉത്തരം : വിശാഖപട്ടണo
540) ആന്ധ്രപ്രദേശിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട രണ്ട് നദികൾ
ഉത്തരം : കൃഷ്ണ, ഗോദാവരി
No comments:
Post a Comment