സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
541) 'ഇന്ത്യയുടെ അരി പാത്രം' എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : ആന്ധ്രപ്രദേശ്
542) ആന്ധ്രപ്രദേശിലെ ഒരു പ്രമുഖ പ്രകൃതിദത്ത തുറമുഖം
ഉത്തരം : വിശാഖപട്ടണം
543) ആന്ധ്രപ്രദേശിന്റെ തനത് നൃത്തരൂപം
ഉത്തരം : കുച്ചുപ്പുടി
544) ഇന്ത്യയുടെ ബഹിരാകാശ തുറമുഖം
ഉത്തരം :ശ്രീഹരിക്കോട്ട ( സതീഷ് ധവാൻ സ്പേസ് സെന്റർ )
545) ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല
ഉത്തരം : നെല്ലൂർ
546) ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം
ഉത്തരം : രോഹിണി
547) ഇന്ത്യയിലെ ആദ്യമായി ഡിജിറ്റൽ പെയ്മെന്റ് സംവിധാനം നടപ്പിലാക്കിയത്
ഉത്തരം : ആന്ധ്ര പ്രദേശ്
548) ഇന്ത്യയുടെ നെൽക്കിണ്ണം എന്നറിയപ്പെടുന്ന പ്രദേശം
ഉത്തരം : കൃഷ്ണാ ഗോദാവരി നദീതടം
549)' കോഹിനൂർ ഓഫ് ഇന്ത്യ 'എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം
ഉത്തരം : ആന്ധ്രപ്രദേശ്
550) ഇന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ക്ഷേത്രം
ഉത്തരം : തിരുപ്പതി ക്ഷേത്രം (ആന്ധ്രപ്രദേശ് )
551)ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : കേരളം
552)കേരളത്തിന്റെ തലസ്ഥാനം
ഉത്തരം : തിരുവനന്തപുരം
553)കേരളത്തിൽ എത്ര ജില്ലകൾ
ഉത്തരം : 14
554)കേരളത്തിലെ ഏറ്റവും വലിയ ജില്ല
ഉത്തരം : ഇടുക്കി
555)ഏറ്റവും ചെറിയ ജില്ല
ഉത്തരം : ആലപ്പുഴ
556)കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ല
ഉത്തരം : കാസർഗോഡ്
557)കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ല
ഉത്തരം : തിരുവനന്തപുരം
558)കേരളത്തിലെ പ്രധാനഭാഷ
ഉത്തരം : മലയാളം
559) ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിച്ചത്
ഉത്തരം : 1956 നവംബർ 1
560) കേരളത്തിന്റെ അയൽപക്ക സംസ്ഥാനങ്ങൾ
ഉത്തരം : കർണാടക, തമിഴ്നാട്
No comments:
Post a Comment