1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു?
- 1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍
2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?
- പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്
3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?
- മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി
4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?
- കസ്തൂർബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)
5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
- അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)
6. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
- സുഭാഷ് ചന്ദ്രബോസ്
7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?
- രവീന്ദ്ര നാഥ ടാഗോര്‍
8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
- 1906-ല്‍ (ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)
9. സത്യാഗ്രഹം എന്ന ഗാന്ധിജിയുടെ സമരമുറക്ക് ആ പേര് നിര്‍ദ്ദേശിച്ചത് ആര് ?- മഗന്‍ ലാല്‍ ഗാന്ധി
9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
- ചമ്പാരന്‍ സമരം (ബീഹാര്‍)
10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
- വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
- ഭഗവദ് ഗീത
12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
- ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
- ഗോപാലകൃഷ്ണ ഗോഖലെ
14. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
- 1922-ല്‍ ജയില്‍ വാസത്തിനിടയില്‍
15. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
- ഗുജറാത്തി
16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
- “സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
- ബര്‍ദോളി
18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
- ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍
19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
- ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)
20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
- തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്
21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
- ആഖാഘാന്‍ പാലസ്
22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
- ചൌരിചൌരാ സംഭവം
23. ഗാന്ധിജിയുടെ ആദ്യ നിരാഹാര സമര കാരണം എന്തായിരുന്നു ?
- അഹമ്മദാബാദ് മില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി
24. തന്റെ രാഷ്ട്രീയ ആശയങ്ങള്‍ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം ഏത് ?
- യംഗ് ഇന്ത്യ
25. ദണ്ഡി യാത്രക്ക് കൂടെ പോകാന്‍ ഗാന്ധിജി തെരെഞ്ഞെടുത്തത് എത്ര അനുയായികളെആണ് ?
- 79
26. സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡി കടപ്പുറത്തേക്ക് 241 മൈല്‍ ദൂരം നടന്നെത്താന്‍ ഗാന്ധിജിയും അനുയായികളും എത്ര ദിവസമെടുത്തു ?
- 24.
27. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം അഭിഭാഷക വൃത്തി ബഹിഷ്കരിച്ചത്
ആരെല്ലാം?
- മോത്തിലാല്‍ നെഹ്റു, സി. ആര്‍. ദാസ്
28. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
- വാര്‍ദ്ധയില്‍
29. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
- ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)
30. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
- ഹിന്ദ് സ്വരാജ്
31. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
- ജോഹന്നാസ് ബര്‍ഗില്‍
32. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
- അയ്യങ്കാളിയെ
33. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
- ദണ്ഡിയാത്ര
34. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു. ഏതായിരുന്നു ആ ഗ്രാമം?
- നവ്ഖാലി
35. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
- ക്ഷേത്ര പ്രവേശന വിളംബരത്തെ
36. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
- ക്രിപ്സ് മിഷന്‍
37. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാന്ധിജി നല്‍കിയ ആഹ്വാനം?
- പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
38. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
- കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍)
39. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?
- സി.രാജഗോപാലാചാരി
40. ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?
- നവ ജീവന്‍ ട്രസ്റ്റ്
41. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?
- എന്റെ ഗുരുനാഥന്‍
42. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
- മഹാദേവ ദേശായി
43. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
- 1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍
44. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
- മഡലിന്‍ സ്ലേഡ് (Madlin Slad)
45. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?
- ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്
46. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
- യേശുക്രിസ്തു
47. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
- ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
48. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
- 1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
49. ഭാരത സർക്കാര്‍ നല്‍കുന്ന ഗാന്ധി രാജ്യാന്തര പുരസ്‌കാരം ആദ്യം നേടിയത് ആര്?
- ബാബ ആംതെ
50. My days with Gandhi - എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ?
- N.K ബോസ്
51. ഗാന്ധിജി എത്ര വര്‍ഷം ജയില്‍ വാസം അനുഭവിച്ചു ?
- 11 വര്‍ഷം
52. ഗാന്ധിജിയുടെ അവസാന ജയില്‍ വാസം ഏതു ജയിലില്‍ ആയിരുന്നു?
- പുണെ
53. ബിര്‍ള ഹൌസ് ഇപ്പോള്‍ ഗാന്ധി മ്യൂസിയം ആണ്. ബിര്‍ള ഹൌസ് സര്‍ക്കാര്‍
ഏറ്റെടുത്തത് എന്ന് ?
- 1971 ല്‍
54. ഗാന്ധിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ് ന്റെ സ്ഥാപകന്‍ ആര് ?
- ജയപ്രകാശ് നാരായണ്‍
55. ഗാന്ധിജി ആദ്യമായി കേരളത്തില്‍ എത്തിയ വര്‍ഷം?
- 1920
56. ഗാന്ധിജിയുടെ ശിഷ്യയായ മീര ബെന്നിന്റെ യഥാര്‍ത്ഥ പേര് ?
- മഡലിന്‍ സ്ലെഡ്
57. ഗാന്ധിജി യുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മലയാളി ?
- ജി. പി. പിള്ള
58. തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ് ?
- ഗാന്ധിജി
59. ഗാന്ധിജിയുടെ പ്രവര്‍ത്തന മേഖല യായിരുന്ന ദക്ഷിണാഫ്രിക്കൻ പ്രവിശ്യ ?
- നേറ്റാള്‍
60. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ട വര്‍ഷം ?
- 1925
61. ഗാന്ധിജിയുടെ ഒടുവിലത്തെ സത്യാഗ്രഹം അവസാനിച്ച ദിവസം ?
- 1948 ജനുവരി18
62. ഗാന്ധിജിയെ ആഴത്തില്‍ സ്വാധീനിച്ച ഇംഗ്ലീഷ് സാമൂഹ്യ പരിഷ്കര്‍ത്താവ് ?
- ജോണ്‍ റസ്‌കിന്‍
63. അയിത്തോച്ചാടനം ലക്ഷ്യമിട്ട് 1932 ല്‍ ഗാന്ധിജി രൂപവത്കരിച്ച സംഘടന ?
- അഖിലേന്ത്യ ഹരിജന്‍ സമാജം
64. ഒരു വ്യക്തി യുടെ പേരില്‍ കേരളത്തില്‍ തുടങ്ങിയ ആദ്യ സര്‍വകലാശാല ?
- മഹാത്മാ ഗാന്ധി സര്‍വകലാശാല
65. ഗാന്ധിജി യുടെ രചനകളുടെ പകര്‍പ്പവകാശം ആര്‍ക്കാണ് ?
- നവജീവന്‍ ട്രസ്റ്റ്
66. വന്ദേ മാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത് ?
- അരവിന്ദ ഘോഷ്
67. "ഇന്ത്യ യുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണ് "എന്ന് പ്രഖ്യാപിച്ച മഹാന്‍ ?
- മഹാത്മാ ഗാന്ധി
68. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
- ജവഹര്‍ലാല്‍ നെഹ്രു
69. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?
- ജോണ്‍ ബ്രെയ് ലി
70. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
- സുഭാഷ് ചന്ദ്രബോസ്
71. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
- ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു
72. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
- ശ്യാം ബെനഗല്‍
72. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
- നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
73. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
- രാജ്ഘട്ടില്‍
74. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
- 1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.
75. ഗാന്ധിജി ആകെ എത്ര ദിവസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട് ?
- 2338
76. നെഹ്രുവിന്റെ ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്ത മായി നെഹ്‌റു
വിശേഷിപ്പിച്ചത് എന്തായിരുന്നു ?
- ഗാന്ധിജി യെ കണ്ടുമുട്ടിയത്
77. ഗാന്ധിജി യെ ഒന്നാം ക്ലാസ് ടിക്കറ്റില്‍ യാത്ര ചെയ്തതിന് തീവണ്ടിയില്‍ നിന്നും
ഇറക്കിവിട്ടത് ഏത് സ്റ്റേഷനില്‍ വെച്ചായിരുന്നു ?
- വിക്ടോറിയ യിലേക്കുള്ള യാത്രയില്‍ പെറ്റിസ്‌ബര്‍ഗ് സ്റ്റേഷനില്‍ വെച്ച്
78. ഗാന്ധിജി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ ദര്‍ശനം ?
- അടിസ്ഥാന വിദ്യാഭ്യാസം
79. ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചു കൈസര്‍ ഇ ഹിന്ദ്
ബഹുമതിബ്രിട്ടീഷ് സര്‍ക്കാരിന് മടക്കി നല്‍കിയത് ആരാണ് ?
- ഗാന്ധിജി
80. ഗാന്ധിജി അവസാനം വരെ അപൂര്‍വ തൂലിക സൌഹൃദം നില നിര്‍ത്തിയത് ആരുമായിട്ടായിരുന്നു ?
- ടോള്‍സ്റ്റോയിയുമായി
81. Time മാഗസിന്‍ ഗാന്ധിജിയെ ഏത് വര്‍ഷമാണ് "Man of the Year"ആയി
തെരെഞ്ഞെടുത്തത് ?
- 1930
82. ഗാന്ധിജിയെ ഏറ്റവും ആകര്‍ഷിച്ച ടോള്‍സ്റ്റോയി യുടെ പുസ്തകം ഏതായിരുന്നു?
- The king of God within you
83. ഗാന്ധിജിയുടെ സംഭവ ബഹുല മായ ജീവിതം ചിത്രീകരിക്കുന്ന സിനിമകള്‍
ഏതെല്ലാം ?
- 1982- ല്‍ ഇറങ്ങിയ “ഗാന്ധി,
- 1996 - ല്‍ ഇറങ്ങിയ The making of Mahathma,
- 2006 - ല്‍ ഇറങ്ങിയ ലഗേ രഹോ മുന്ന ഭായി,
- 2007 - ല്‍ ഇറങ്ങിയ Gandhi my father
84 മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത് ?
- K. കുമാരന്‍ മാസ്റ്റര്‍
85. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ?
- ബാബാ ആംതെ
86. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
- അഹൻഗാമേജ് ട്യൂഡർ അരിയരത്ന
87. അതിർത്തിഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നത് ?
- ഖാൻ അബ്ദുൽ ഗാഫർ ഖാൻ
88. കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത് ?
- ജോ മോ കെനിയാത്ത
89. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്. ?
- നെൽസണ്‍ മണ്ടേല
90. അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
- മാർട്ടിൻ ലൂഥർ കിംഗ്
91.:ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിളിച്ച സ്ഥലം ?
-ദക്ഷിണാഫ്രിക്ക
92:ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയത് എന്ന്?
-1915 ജനുവരി 9
93:ജനുവരി 9ഏത് ദിനമായി ആചരിക്കുന്നു?
-ഭാരതീയ പ്രവാസി ദിനം
94:ആകെ എത്ര വർഷമാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്നത്?
-21 വർഷം
95:ഗാന്ധിജി മുറുകെ പിടിച്ചിരുന്ന രണ്ട് പ്രധാന ആദർശങ്ങൾ ഏതൊക്കെ?
-സത്യം, അഹിംസ
96-:ഗാന്ധിജി ഏത് സമരത്തെ തുടർന്നാണ് നിസ്സഹകരണ പ്രക്ഷോഭസമരം നിർത്തിവെച്ചത് ?
-ചൗരി ചൗര സംഭവം
97:ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉള്ള ദണ്ഡി മാർച്ചും ഉപ്പ് സത്യാഗ്രഹവും നടന്ന വർഷം?
-1930
98:ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത് എവിടെ?
-അഹമ്മദാബാദ്
100:ഗാന്ധിജി അവസാനമായി ഉച്ഛരിച്ച വാക്ക്?
-:ഹേ റാം
101:ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്?
-5 തവണ
101:സത്യാഗ്രഹം എന്ന വാക്ക് ആവിഷികരിച്ചത്
- ഗാന്ധിജി
102;സത്യാഗ്രഹം ബലവാന്‍മാരുടെ ഉപകരണമാണ് എന്നു പറഞ്ഞത്
-ഗാന്ധിജി
103-സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യന്‍ സത്യാഗ്രഹിക്കുവേണ്ട ഏഴു കഠിന വ്രതങ്ങള്‍ ഗാന്ധിജി നിഷ്കര്‍ഷിച്ചിരുന്നു.
* സത്യാഗ്രഹത്തെ കല്പവൃക്ഷത്തോടാണ് ഗാന്ധിജി താരതമ്യം ചെയ്തത്.
* സേവാഗ്രാം പദ്ധതി ആവിഷ്കരിച്ചത് ഗാന്ധിജിയാണ്.
* സേവാഗ്രാം ആശ്രമം മഹാരാഷ്ട്രയിലാണ്. 1936-ലാണ് ഇത് സ്ഥാപിച്ചത്.
* അധ:സ്ഥിതര്‍ക്ക് ഗാന്ധിജി നല്‍കിയ പേരാണ് ഹരിജന്‍.
* ഗാന്ധിജി വിഭാവനം ചെയ്ത മാതൃകാ രാജ്യമാണ് രാമരാജ്യം.
* ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് മഹാത്മാഗാന്ധിയാണ്.
* ഗാന്ധിജി ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതിയാണ് നയി താലിം.
* ഗാന്ധിജി ആദ്യമായി സമാധാന നൊബേലിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വര്‍ഷമാണ് 1937.
* ഗാന്ധിജി ആസൂത്രണം ചെയ്ത അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി കോണ്‍ഗ്രസ് അംഗീകരിച്ചത് ഹരിപുര സമ്മേളനത്തിലാണ് (1938).
* 1939-ല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടൂപ്പ് നടന്നപ്പോള്‍ ഗാന്ധിജി പിന്തുണച്ച സ്ഥാനാര്‍ഥി പട്ടാഭി സീതാരാമയ്യയായിരുന്നു.
* ഗാന്ധിജി ധരിക്കാന്‍ കുറച്ചു വസ്ത്രം മാത്രം സ്വീകരിക്കാന്‍ കാരണം പാവങ്ങളോട് ഐക്യദാര്‍ഡ്യം പുലര്‍ത്തുക എന്ന ലക്ഷ്യമാണ്.
* സേവാഗ്രാം ആശ്രമത്തില്‍വച്ച് ഗാന്ധിജി പരിചരിച്ചിരുന്ന കുഷ്ഠരോഗ ബാധിതനായ പണ്ഡിതനായിരുന്നു പാര്‍ച്ചുറേ ശാസ്ത്രി.
* തന്റെ രണ്ടു ശ്വാസകോശങ്ങള്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് സത്യത്തെയും അഹിംസയെയുമാണ്.
* സ്വാതന്ത്ര്യത്തിന്റെ അംഗവസ്ത്രം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഖാദിയെയാണ്.
* ഗാന്ധിജി വിശ്വാസമര്‍പ്പിച്ചിരുന്ന ചികിത്സാ സമ്പ്രദായമാണ് നാച്ചുറോപ്പതി.
* 1929-ല്‍ ഗാന്ധിജി സ്ഥാപിച്ച നവജീവന്‍ ട്രസ്റ്റിന്റെ ആസ്ഥാനം അഹമ്മദാബാദാണ്.
* ഞാന്‍ മൂട്ടുകുത്തിനിന്നുകൊണ്ട് അങ്ങയോട് അപ്പം ചോദിച്ചു. എന്നാല്‍, കല്ലാണ് അങ്ങ് എറിഞ്ഞുതന്നത് എന്ന് ഗാന്ധിജി വൈസ്രോയി ഇര്‍വിന്‍ പ്രഭുവിന് കത്തെഴുതിയത് സിവില്‍ ആഞ്ജാലംഘന പ്രസ്ഥാനത്തിനു മുമ്പാണ്.
* രാജ്യസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്ര ബോസിനെയാണ്. സത്യാഗ്രഹികളില്‍ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് യേശുക്രിസ്തുവിനെയാണ്.
* 1940-ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്. ഇതിനായി തിരഞ്ഞെടുത്ത ആദ്യത്തെ സത്യാഗ്രഹി ജവാഹര്‍ലാല്‍ നെഹ്‌റുവായിരുന്നു.
* വ്യക്തി സത്യാഗ്രഹത്തിനായിതിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ആള്‍ വിനോബാ ഭാവെ ആയിരുന്നു.
* ഗാന്ധിജിയുടെ ആത്മീയ പിന്‍ഗാമിഎന്നറിയപ്പെട്ടത് വിനോബാ ഭാവെയാണ്.
* ഗ്രേറ്റ് സെന്റിനല്‍ (മഹാനായ കാവല്‍ക്കാരന്‍) എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് മഹാകവി ടാഗോറിനെയാണ്.
* 1940-ല്‍ ഗാന്ധിജി കസ്തുര്‍ബയുമൊത്ത് ശാന്തിനികേതന്‍ സന്ദര്‍ശിച്ചു. ടാഗോറും ഗാന്ധിജിയും അവസാനമായി കണ്ട സന്ദര്‍ഭമായിരുന്നു അത്. 1941-ല്‍ ടാഗോര്‍
അന്തരിച്ചു. 1945-ല്‍ ആയിരുന്നു ഗാന്ധിജിയുടെ അവസാനത്തെ ശാന്തിനികേതന്‍ സന്ദര്‍ശനം.
* പുരുഷോത്തംദാസ് ഠണ്‍ഡനെ രാജര്‍ഷി എന്നു വിളിച്ചത് മഹാത്മാഗാന്ധിയാണ്.
* ഞാന്‍ പോയാല്‍ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്ന് എനിക്ക് അറിയാം എന്ന് 1941 ജനുവരി 15-ന് എ.ഐ.സി.സി. മുമ്പാകെ പ്രസംഗിക്കുമ്പോള്‍ ഗാന്ധിജി പറഞ്ഞത് ജവാഹര്‍ലാല്‍ നെഹ്റുവിനെ ഉദ്ദേശിച്ചാണ്.
* കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ക്രിപ്സ് മിഷനെയാണ്.
* ഗാന്ധിജിയുടെ പ്രൈവറ്റ് സ്രെകട്ടറിയായിരുന്ന മഹാദേവ് ദേശായിഅന്തരിച്ചത് 1942-ലാണ്.
* ഗാന്ധിജിയുടെ ആത്മകഥ ഗുജറാത്തി ഭാഷയില്‍നിന്ന് ഇംഗ്ളിഷിലേക്ക് പരിഭാഷപ്പെടുത്തിയത് മഹാദേവ് ദേശായിയാണ്.
* 1942 ഓഗസ്റ്റ് 15-നാണ് മഹാദേവ് ദേശായി അന്തരിച്ചത്.
* മഹാദേവ് ദേശായിയുടെ നിര്യാണശേഷം ഗാന്ധിജിയുടെ പ്രൈവറ്റ് സ്രെകട്ടറിയായത് പ്യാരേലാല്‍ നയ്യാറാണ്.
* പ്യാരേലാല്‍ നയ്യാറുടെ സഹോദരി സുശീലാ നയ്യാറായിരുന്നു ഗാന്ധിജിയുടെ പേഴ്‌സണല്‍ ഫിസിഷ്യന്‍.
* പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് ഗാന്ധിജി ആഹ്വാനം ചെയ്തത് ക്വിറ്റിന്ത്യാ സമരകാലത്താണ്.
* ക്വിറ്റിന്ത്യാ സമരത്തിന് അറസ്റ്റിലായപ്പോള്‍ ഗാന്ധിജി തടവനുഭവിച്ചത് പുണെയിലെ ആഗാഖാൻ കൊട്ടാരത്തിലാണ്.
* ഗാന്ധിജി അവസാനമായി തടവനുഭവിച്ചത് ആഗാഖാൻ കൊട്ടാരത്തിലാണ്. രണ്ടു വര്‍ഷത്തെ ജീവിതത്തിനിടെ ജീവിതത്തിലെ താങ്ങാനാവാത്ത രണ്ടു ദുരന്തങ്ങള്‍ അദ്ദേഹം നേരിട്ടു. ജയിലില്‍ അടയ്ക്കപ്പെട്ട ആറാംദിവസം ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി മഹാദേവ് ദേശായി അന്തരിച്ചു. പതിനെട്ടുമാസത്തിനുശേഷം 1944 ഫെബ്രൂവരി 22-ന് കസ്തൂര്‍ബാ ഗാന്ധിയും തടവറയില്‍വച്ചുതന്നെ അന്തരിച്ചു.
തുടര്‍ന്ന് ബാപ്പുവിന് കടുത്ത മലേറിയ പിടിപെട്ടു. ഗാന്ധിജി തടവറയില്‍ അന്തരിക്കുന്നത് ഭയന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ 1944 മെയ് ആറിന് അദ്ദേഹത്തെ വിട്ടയച്ചു.
* ഇന്ത്യാവിഭജനത്തെ ഗാന്ധിജി എതിര്‍ത്തു. ഒടുവില്‍, മനസ്സില്ലാമനസ്സോടെ അദ്ദേഹം അതിനു സമ്മതിച്ചു. ഗാന്ധിജിയുടെ വിശ്വസ്തനായ സര്‍ദാര്‍ പട്ടേലാണ് വിഭജനത്തിന് വഴങ്ങുകയാണ് രാജ്യത്ത് നടമാടുന്ന അക്രമം അവസാനിപ്പിക്കാനുള്ള പോംവഴിയെന്ന് ഗാന്ധിജിയോട് പറഞ്ഞത്.
* എന്റെ ഒറ്റയാള്‍ പട്ടാളം എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് മൌണ്ട് ബാറ്റണ്‍ പ്രഭുവാണ്.
* ഇന്ത്യാവിഭജനം ഒഴിവാക്കുന്നതിന് ജിന്നയെ പ്രധാനമന്ത്രിയാക്കാന്‍ നിര്‍ദ്ദേശിച്ചത് ഗാന്ധിജിയാണ്.
* 1947 ഓഗസ്ത് 15-ന് രാജ്യം സ്വാതന്ത്ര്യദിനം ആഘേഷിക്കുമ്പോള്‍ ഗാന്ധിജി മതസൗഹാര്‍ദ്ദത്തിനുള്ള ശ്രമങ്ങളില്‍മുഴുകി കല്‍ക്കട്ടയിലായിരുന്നു.
* സ്വാതന്ത്ര്യദിന സന്ദേശം ആവശ്യപ്പെട്ട ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടറോട് തന്റെ സ്രോതസുകള്‍ വറ്റിപ്പോയി എന്നാണ് ഗാന്ധിജി പറഞ്ഞത്.
* ഇന്ത്യാവിഭജനത്തെ ആധ്യാത്മിക ദുരന്തമെന്ന്‍ വിശേഷിപ്പിച്ചത് മഹാത്മാഗാന്ധിയാണ്.
* സ്വാതന്ത്ര്യത്തിനുശേഷം 1948-ല്‍ കോണ്‍ഗ്രസിനെ ലോക് സേവാ സംഘ് ആക്കി മാറ്റണമെന്നാണ് ഗാന്ധിജി നിര്‍ദ്ദേശിച്ചത്.
* ഗാന്ധിജി അവസാനത്തെ സത്യാഗ്രഹം അനുഷ്ഠിച്ചത് പാകിസ്താന്‍ ഇന്ത്യ നല്‍കാനുള്ള 55 കോടി രൂപ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടും ഹിന്ദു-മുസ്ലിം സംഘട്ടനത്തില്‍ മനസ്സുവേദനിച്ചുകൊണ്ടുമാണ്.
* ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്സെയെ പ്രേരിപ്പിച്ച കാരണങ്ങളിലൊ
ന്ന് ഈ സത്യാഗ്രഹമായിരുന്നു ( ഗാന്ധി വധക്കേസിന്റെ വിചാരണസമയത്ത് വെളിപ്പെടുത്തിയത്).
* 1948 ജനുവരി 12-ന് ഡല്‍ഹിയില്‍ ആരംഭിച്ചതായിരുന്നു ഗാന്ധിജിയുടെ അവസാനത്തെ സത്യാഗ്രഹം.
* 1948 ജനുവരി 20-ന് ന്യൂുഡല്‍ഹിയില്‍വച്ച് ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചയാളാണ് മദന്‍ലാല്‍ പഹ്വ. ഗാന്ധി വധക്കേസില്‍ ഗൂഡാലോചനക്കുറ്റത്തിന് മദന്‍ലാല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
* 1948 ജനുവരി 30 ന് വൈകുന്നേരം 5.17-ന് ന്യൂഡല്‍ഹിയില്‍ ബിര്‍ളാ ഹൌസിനു സമീപത്തുവച്ചാണ് പോയിന്റ്‌ബ്ലാങ്ക് റേഞ്ചില്‍ നാഥുറാം ഗോഡ്സെയുടെ തോക്കില്‍
നിന്നുള്ള മുന്ന് വെടിയേറ്റ് ഗാന്ധിജി വധിക്കപ്പെട്ടത്.
* ഗാന്ധിജിയെ വധിച്ചശേഷം ഓടിയ ഗോഡ്സെയെ പിന്തുടര്‍ന്ന് കിഴ്പ്പെടുത്തിയത് ഒഡിഷ സ്വദേശിയായ രഘു നായക് ആണ്.
* 1944 മെയ് മാസത്തില്‍ ഗാന്ധിജിയെ അപായപ്പെടുത്താ൯ ഗോഡ്സെയും ഒരു കുട്ടം ആള്‍ക്കാരും ശ്രമം നടത്തിയ സ്ഥലമാണ് പഞ്ച്ഗനി.
* മരണദിവസം ഗാന്ധിജിയെ ഏറ്റവുമൊടുവില്‍ സന്ദര്‍ശിച്ച പ്രമുഖ നേതാവ് സര്‍ദാര്‍ പട്ടേലായിരുന്നു.
* ഗാന്ധിവധക്കേസില്‍ എഫ്.ഐ.ആറില്‍ മൊഴിനല്‍കിയത് ചന്ദ് ലാല്‍ മേത്തയാണ്.
* എഴുപത്തിയൊന്‍പതാം വയസ്സിലാണ് ഗാന്ധിജി വധിക്കപ്പെട്ടത്.
* മരണസമയത്ത് ഗാന്ധിജിയുടെ ഒപ്പമുണ്ടായിരുന്നത് മനുവും ആഭയുമായിരുന്നു.
* ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെ ഹിന്ദു രാഷ്ട്ര എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു.
* 1930 മോഡല്‍ യുഎസ്‌എഫ് 73 എന്ന നമ്പരുള്ള സ്റ്റുഡ് ബേക്കര്‍ കാറിലാണ് ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്‌സെ വന്നത്.
* ഗോഡ്സെ രചിച്ച പുസ്തകമാണ് May It Please Your Honour.
* ഇറ്റാലിയന്‍ ബറീറ്റ എം 1934 സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗാന്ധിജിയെ വധിച്ചത്. ലോക.ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ തോക്കായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.
* ഹേ റാം എന്നായിരുന്നു ഗാന്ധിജി അവസാനമായി പറഞ്ഞത്.
* വെള്ളിയാഴ്ചയാണ് ഗാന്ധിജി വധിക്കപ്പെട്ടത്. അദ്ദേഹം ജനിച്ചത് ശനിയാഴ്ചയായിരുന്നു.
* സ്വതന്ത്ര ഇന്ത്യയില്‍ 168 ദിവസമാണ് ഗാന്ധിജി ജീവിച്ചിരുന്നത്
* ഗാന്ധിജിയുടെ മരണത്തില്‍ അനുശോചിക്കാനാണ് ഐക്യരാഷ്ട്രസഭ അതിന്റെയ ചരിത്രത്തിലാദ്യമായി ഔദ്യോഗിക പതാക പകുതി താഴ്ത്തി കെട്ടിയത്.
* ഈ പുരാതന രാഷ്ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ആ ദീപം നമ്മെ തെറ്റുകളില്‍ നിന്ന്‍ പിന്തിരിപ്പിക്കുകയും ശരിയായ പാത കാട്ടിത്തരികയും ചെയ്യുന്ന
ശാശ്വത സത്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന്‍ ഗാന്ധിജിയുടെ നിര്യാണവേളയില്‍ പറഞ്ഞത് ജവാഹര്‍ലാല്‍ നെഹ്രുവാണ്.
* മഹത്തായ ഒരു പ്രതിജ്ഞയുടെ അഗ്നി അദ്ദേഹത്തിന്റെ ഉള്ളിലുണ്ട് എന്ന് പറഞ്ഞത് നെഹ്രുവാണ്.
* മഹാത്മാഗാന്ധി അന്തരിച്ച വാർത്തയറിഞ്ഞ്, കൂടുതൽ നല്ലതാവുന്നത് നല്ലതല്ല എന്ന അനുശോചന സന്ദേശമയച്ചത് ജോർജ്ജ് ബർണാഡ് ഷായാണ്
* എന്നെ സംബന്ധിച്ചിടത്തോളം ഈശ്വരനും ഗാന്ധിജിയും രണ്ടായിരുന്നു, ഇപ്പോഴവർ ഒന്നായിരുന്നു. ഗാന്ധിജിയുടെ നിര്യാണവേളയിൽ ഇപ്രകാരം പറഞ്ഞത് മീരാബെൻ
* ഗാന്ധിജിയുടെ ചരമവൃത്താന്തം അറിഞ്ഞപ്പോൾ രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു എന്ന് പറഞ്ഞ അമേരിക്കൻ എഴുത്തുകാരിയാണ് പേൾ എസ്. ബക്ക്
* ന്യുഡൽഹിയിൽ യമുനാ തീരത്തുള്ള രാജ്ഘട്ടാണ് ഗാന്ധിജിയുടെ സമാധിസ്ഥലം
* ഗാന്ധിജിയുടെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ (ഫ്യുണറൽ പ്രോസഷൻ) ദൈർഘ്യം എട്ടു കിലോമീറ്ററായിരുന്നു.
* ഇന്ത്യ സന്ദര്‍ശിക്കുന്ന മറ്റു രാഷ്ട്രത്തലവന്‍മാരും വിശിഷ്ടാതിഥികളും നട്ട മരങ്ങളുള്ള ഒരു പാര്‍ക്ക് രാജ്ഘട്ട് പരിസരത്തുണ്ട്.
* രാജ്ഘട്ടിനു സമീപമാണ് ഇന്ത്യയിലെ പ്രമുഖ ഭരണാധികാരികളുടെ സമാധിസ്ഥലങ്ങള്‍.
* ഗാന്ധിജി വധിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സുക്ഷിച്ചിരിക്കുന്നത് മധുരയിലെ ഗാന്ധി മ്യൂസിയത്തിലാണ്.
* ഗാന്ധിവധത്തോടെ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ് (രാഷ്ട്രീയസ്വയം സേവക് സംഘ്). 1949-ല്‍ നിരോധനം പിന്‍വലിച്ചു.
* ഗാന്ധിജിയുടെ സ്മരണാര്‍ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സംസ്ഥാന തലസ്ഥാനമാണ് ഗാന്ധിനഗര്‍ (ഗുജറാത്ത്).
* രക്തമാംസങ്ങളില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്ചസിച്ചെന്നു വരില്ല എന്ന് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ് (1944).
* ഗാന്ധിജിയെ അവസാനമായി സമാധാന നൊബേലിന് നാമനിര്‍ദ്ദേശം ചെയ്തത് 1948-ലാണ്.
* ഗാന്ധിജി അന്തരിച്ച 1948-ല്‍ ആര്‍ക്കും സമാധാന നൊബേല്‍ നല്‍കിയില്ല.
* 1948 ജൂണ്‍ 18-ന് മുംബൈയിലെ ഒരു ആശുപ്രതിയില്‍ കരളിനെ ബാധിച്ചരോഗം മൂലം നിര്യാതനായ ഗാന്ധിജിയുടെ മകനാണ് ഹരിലാല്‍ ഗാന്ധി.
* ഷിംലയില്‍ പഞ്ചാബ് ഹൈക്കോടതിയിലാണ് ഗാന്ധി വധക്കേസിന്റെ വിചാരണ നടന്നത്.
* ഗാന്ധി വധക്കേസില്‍ വിധിപ്രസ്താവിച്ച ന്യായാധിപന്‍ ആത്മാചരണ്‍ അഗര്‍വാളാണ് (1949 നവംബര്‍ 8).
* ഗാന്ധി വധക്കേസില്‍ നാഥുറാം വിനായക് ഗോഡ്സെയ്ക്കൊപ്പം തൂക്കിലേറ്റപ്പെട്ടത് നാരായണ്‍ ദത്താത്രേയ ആപ്തെയാണ്.
* മഹാത്മജിയുടെ ഘാതകനായ ഗോഡ്‌സെ, ഹിന്ദുരാഷ്‌ട്ര എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു. അഗ്രാണി എന്ന പേരിലാണ് ഹിന്ദു മഹാസഭയ്ക്കുവേണ്ടി ഗോഡ്സെ ഈ പ്രസിദ്ധീകരണം ആരംഭിച്ചത്.
* ഹിന്ദുമഹാസഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഗോഡ്‌സെ.
* ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ശിക്ഷിച്ചത് അംബാല ജയിലില്‍വച്ചാണ് (1949 നവംബര്‍ 15).
* വൈ ഐ കില്‍ഡ് ഗാന്ധി എന്ന പുസ്തകത്തിന്റെ ഉള്ളടക്കം വിചാരണ വേളയിലെ ഗോഡ്സെയുടെ വെളിള്ളടക്കം വിചാരണ വേളയിലെ ഗോഡ്സെയുടെ വെളിപ്പെടുത്തലുകളാണ്.
* തുക്കിലേറ്റിയപ്പോള്‍ ഗോഡ്സെയുടെ സ്വന്തം സ്ഥലമായ പുനെയില്‍ അക്രമ സംഭവങ്ങളുണ്ടായി. ഇന്ത്യയുടെ മറ്റു പില ഭാഗങ്ങളിലും ആക്രമ സംഭവങ്ങളുണ്ടായി
* ഗോഡ്‌സെയും ആപ്തെയും ഉള്‍പ്പെടെ ഗാന്ധി വധക്കേസില്‍ എട്ടുപേരാണ് ശിക്ഷിക്കപ്പെട്ടത്. ഗോഡ്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ ഉള്‍പ്പെടെ 6 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു.
* ഗാന്ധി വധക്കേസില്‍ ആദ്യം ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് അപ്പീലില്‍ കുറ്റവിമുക്തനാക്കുപ്പെട്ട വ്യക്തിയാണ് ദത്താത്രേയ പാര്‍ച്ചുറേ.
* ഗാന്ധി വധവുമായി ബന്ധപ്പെട്ട അറസ്റ്റിലായെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ആരോപണ വിമുക്തനായ നേതാവാണ് വി.ഡി.സവാര്‍ക്കര്‍.
* ശിക്ഷ കഴിഞ്ഞ് ഗോപാല്‍ ഗോഡ്സെയും കുട്ടരും മോചിതരായത് 1964-ല്‍ ആണ്. ഇവരുടെ മോചനത്തോടനുബന്ധിച്ച് പുനെയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍
അധ്യക്ഷത വഹിച്ചത് ബാലഗംഗാധര തിലകന്റെ ചെറുമകനും കേസരിയുടെ മുന്‍ പത്രാധിപരുമായിരുന്ന ഡോ. ജി.വി.കേട്കര്‍ ആണ് (1964 നവംബര്‍ 12). കേട്കറുടെ ചില വെളിപ്പെടുത്തലുകള്‍ മഹാരാഷ്ട്ര അസംബ്ലിയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും കോലാഹലങ്ങള്‍ക്കിടയാക്കി. ബോംബെ മുഖ്യമന്ത്രിയായിരുന്ന ബി.ജി.ഖേര്‍ ഗാന്ധിജി വധിക്കുപ്പെടുന്നതു സംബന്ധിച്ച മുന്നറിയിപ്പിനെ വേണ്ട ഗൌരവത്തോടെ കണ്ടില്ല എന്നുള്ള വെളിപ്പെടുത്തലാണ് അവയില്‍ പ്രധാനം. കേട്കര്‍ അറസ്റ്റുചെയുപ്പെട്ടു. ഗാന്ധി വധത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായി.
* ഗാന്ധിവധത്തിനുപിന്നിലെ ഗുഡ്ാലോചനയെക്കുറിച്ചന്വേഷിക്കാന്‍ ഗവണ്‍മെന്റ് ആദ്യം നിയോഗിച്ചത് സുപ്രീം കോടതി അഭിഭാഷകനായിരുന്ന ഗോപാല്‍ സ്വരുപ് പഥകിനെയാണ്. അദ്ദേഹം കേന്ദ്ര മന്ത്രിയായിട്ടും തുടര്‍ന്ന് മൈസൂര്‍ ഗവര്‍ണറായും നിയമിതനായതിനെത്തുടര്‍ന്നാണ് കപൂര്‍ കമ്മിഷനെ നിയമിച്ചത് (1966).
* കപൂര്‍ കമ്മിഷന്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 1969-ലാണ്.
* സുപ്രീം കോടതി ജഡ്ജിയായിരുന്ന ജീവന്‍ലാല്‍ കപുറായിരുന്നു ഈ ഏകാംഗ കമ്മിഷനിലെ അംഗം.
* കപൂര്‍ കമ്മിഷന്‍ വിസ്തരിച്ച ആദ്യ സാക്ഷി കേട്കര്‍ ആയിരുന്നു. അന്നത്തെ ബോംബെ മുഖ്യമന്ത്രി മൊറാര്‍ജി ദേശായി, ഗാന്ധി വധം അമ്പേഷിച്ചു ഡെപ്യൂട്ടി കമ്മിഷണര്‍ ജെ.ഡി.നഗര്‍വാല എന്നിവരില്‍നിന്നും കമ്മിഷന്‍ മൊഴിയെടുത്തു.
* ഗാന്ധിജിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ ആരംഭിച്ച സംഘടനയാണ് നാഷണല്‍ സര്‍വീസ് സ്കീം (1969).
* ഗാന്ധിജിയുടെ ചരമദിനം (ജനുവരി 30) ഇന്ത്യയില്‍ രക്തസാക്ഷിദിനമായി ആചരിക്കുന്നു.
* ഗാന്ധിജി അന്തരിച്ച അതേ വര്‍ഷം തന്നെ അന്തരിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗിയാണ് മുഹമ്മദലി ജിന്ന.
* സ്വതന്ത്ര ഇന്ത്യയിലെ സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയനാണ് മഹാത്മാഗാന്ധി.
* ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ഭാരതീയന്‍ മഹാത്മാഗാന്ധിയാണ്.
* ഗാന്ധിജി ആകെ 2338 ദിവസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
* ഗാന്ധിജി ഇന്ത്യയില്‍ 2089 ദിവസമാണ് തടവനുഭവിച്ചിട്ടുള്ളത്.
* ഏഴു തിന്മകളെ ഇല്ലാതാക്കാനാണ് ഗാന്ധിജി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നത്. അവ ഇപ്രകാരമാണ്
1.തത്ത്വബോധമില്ലാത്ത രാഷ്ട്രീയം
2. ജോലി ചെയ്യാതെനേടുന്ന സ്വത്ത്
3.ന്യായദീക്ഷയില്ലാത്ത കച്ചവടം
4. സ്വഭാവശുദ്ധി പ്രദാനം ചെയ്യാത്ത വിദ്യാഭ്യാസം
5. മനസ്സാക്ഷിയില്ലാത്ത സുഖലോലുപത
6. മാനുഷിക മുഖമില്ലാത്ത ശാസ്ത്രം
7. ത്യാഗചിന്തയില്ലാത്ത ആരാധന.
* ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ഭാഗം നിര്‍ദ്ദേശക തത്ത്വങ്ങളാണ്.
* മൈ ലിറ്റില്‍ ഡിക്ടേറ്റര്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് അദ്ദേഹം ഉപയോഗിച്ചിരുന്ന ഇംഗര്‍സോള്‍ വാച്ചാണ്.
* 1963-ല്‍ റിലീസായ നൈന്‍ അവേഴ്സ് ടു രാമ എന്ന ബ്രിട്ടിഷ് പലച്ചിത്രത്തിന്റെ പ്രമേയം ഗാന്ധിജിയുടെ അവസാനത്തെ ഒന്‍പത് മണിക്കൂറുകളാണ്. സ്റ്റാന്‍ലി വോള്‍പെര്‍ട്ടിന്റെ ഇതേ പേരിലുള്ള നോവലാണ് സിനിമയ്ക്ക് അവലംബം.
* ഗാന്ധി എന്ന ഇംഗ്ലീഷ് സിനിമയ്ക്ക് 1982 ലെ എട്ട് ഓസ്‌കര്‍ അവാര്‍ഡുകള്‍ ലഭിച്ചു. പതിനൊന്ന് നോമിനേഷനുകളാണ് ആകെ ഈ സിനിമയ്ക്ക് ഉണ്ടായിരുന്നത്.
* 55 - ആം ഓസ്‌കര്‍ അവാര്‍ഡാണ് ഗാന്ധി സിനിമയ്ക്ക് ലഭിച്ചത്.
No comments:
Post a Comment