Saturday, July 13, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-152

 

 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


1021) പട്ടാളത്തിൽ 4 വർഷത്തോളം  സേവനമനുഷ്ഠിച്ച ശിൽപ്പകലയിൽ തല്പരനായ കഥാകാരനും നാടക രചയിതാവുമായ നോവലിസ്റ്റ് 
 ഉത്തരം  : ( ആനന്ദ് )പി. സച്ചിദാനന്ദൻ  

1022) ഏതു കൃതിക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് ആണ് അദ്ദേഹം സ്വീകരിക്കാതിരുന്നത്  
 ഉത്തരം  : അഭയാർത്ഥികൾ  
   
1023) വയലാർ അവാർഡ് ലഭിച്ചത്
 ഉത്തരം :  മരുഭൂമികൾ ഉണ്ടാകുന്നത്    

1024) അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം  ലഭിച്ചത്  
 ഉത്തരം  : 2019 ൽ 
  
1025) അദ്ദേഹം ഏതു വർഷമാണ് കൊച്ചി- മുസിരിസ് ബിനാലെയിൽ ലഘു ശില്പ സൃഷ്ടികൾ പ്രദർശിപ്പിച്ചത് 
 ഉത്തരം  : 2016 ൽ 

1026) ആധുനികതയെ മലയാളം സാഹിത്യ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്നറിയപ്പെടുന്ന സാഹിത്യ സൈദ്ധാന്തികൻ 
 ഉത്തരം : കെ. അയ്യപ്പപ്പണിക്കർ 

1027)ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം  : 2001 ൽ   
   
1028)ഏതു കൃതിക്കാണ് അവാർഡ് ലഭിച്ചത്
 ഉത്തരം : അയ്യപ്പപ്പണിക്കരുടെ  കവിതകൾ  1990-1999 

1029) അദ്ദേഹത്തിന്റെ ഏത് കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്  
 ഉത്തരം  : 1984 ൽ 
  
1030)കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് 
 ഉത്തരം  : 1975 ൽ 


1031) അയ്യപ്പപ്പണിക്കരുടെ ഏത് കൃതിക്കാണ് കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചത് 
 ഉത്തരം :അയ്യപ്പപ്പണിക്കരുടെ കൃതികൾ 

1032) അയ്യപ്പപ്പണിക്കരുടെ പൂർണ്ണനാമം  
 ഉത്തരം  : കേശവപ്പണിക്കർ അയ്യപ്പപ്പണിക്കർ    
   
1033) ഏത് അവാർഡാണ് അദ്ദേഹം നിരസിച്ചത് 
 ഉത്തരം : വയലാർ അവാർഡ്  

1034) അദ്ദേഹത്തിന്  ഏതു പുരസ്കാരം നൽകിയാണ് കേന്ദ്രസർക്കാർ ആദരിച്ചത് 
 ഉത്തരം  : പത്മശ്രീ  
  
1035) അദ്ദേഹത്തിന്റെ ശ്രദ്ധേയമായ  കൃതികൾ  
 ഉത്തരം  : കുരുക്ഷേത്രം , ചിന്ത , അയ്യപ്പപ്പണിക്കരുടെ കൃതികൾ,  


1036) മലയാളത്തിലെ നോവലിസ്റ്റ് ,  കഥാകൃത്ത്,  ചലച്ചിത്രകാരൻ എന്നിങ്ങനെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനും പത്രപ്രവർത്തകനുമായ സാഹിത്യകാരൻ
ഉത്തരം : സി . രാധാകൃഷ്ണൻ  

1037) അദ്ദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 1989 ൽ    
   
1038) ഏതു കൃതിക്ക്  
 ഉത്തരം : സ്പന്ദമാപിനികളേ നന്ദി 

1039) 1962ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
 ഉത്തരം  : നിഴൽപ്പാടുകൾ  
  
1040) വയലാർ പുരസ്കാരം ലഭിച്ചത്  

 ഉത്തരം  : 1990 ൽ 

No comments:

Post a Comment