Monday, July 15, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-153

 

 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


1041) സി. രാധാകൃഷ്ണന് വയലാർ പുരസ്കാരം ലഭിച്ച കൃതി
ഉത്തരം : മുൻപേ പറക്കുന്ന പക്ഷികൾ    

1042) അദ്ദേഹത്തിന് വള്ളത്തോൾ പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 2011 ൽ    
   
1043) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്  
 ഉത്തരം : 2016 ൽ 

1044) മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മുൻനിർത്തി ലഭിച്ച അവാർഡ്
 ഉത്തരം  : ലളിതാംബിക അന്തർജന പുരസ്കാരം   
  
1045)1993 ൽ മഹാകവി ജി. പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : വേർപാടുകളുടെ വിരൽപ്പാടുകൾ  

1046)എൻ. കെ. ദേശം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി 
 ഉത്തരം  : എൻ. കുട്ടികൃഷ്ണപിള്ള 

1047) കേരള സാഹിത്യ അക്കാദമി  അവാർഡ് ലഭിച്ചത്
 ഉത്തരം  : 2009  ൽ 
   
1048) ഏതു കൃതിക്കാണ് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
 ഉത്തരം : മുദ്ര

1049) ഓടക്കുഴൽ അവാർഡ് ലഭിച്ചത് 
 ഉത്തരം  : 2007 ൽ 
  
1050) ഏതു കൃതിക്ക് 
 ഉത്തരം  : മുദ്ര  

1051)കവി, നോവലിസ്റ്റ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് , സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായ തമ്പി ചേട്ടൻ എന്ന് വിളിപ്പേരുള്ള ബഹുമുഖ പ്രതിഭ 
 ഉത്തരം  :  ശ്രീകുമാരൻ തമ്പി 

1052)അദ്ദേഹത്തിന് ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത്
 ഉത്തരം  : 2009  ൽ 
   
1053) ഏതു കൃതിക്കാണ്  ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം : അമ്മയ്ക്ക്i ഒരു താരാട്ട് 

1054) ജെ. സി.  ഡാനിയേൽ പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 2018 ൽ 
  
1055) 2008 ഉള്ളൂർ അവാർഡ് ലഭിച്ചത് ഏത് കൃതിക്ക്  
 ഉത്തരം  :  അച്ഛന്റെ ചുംബനം   


1056) ഹൃദയ ഗീതങ്ങളുടെ കവി എന്നറിയപ്പെടുന്നത്  
 ഉത്തരം  :  ശ്രീകുമാരൻ തമ്പി 

1057)അദ്ദേഹത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചത്  
 ഉത്തരം  : സിനിമ- കണ്ണും കവിതയും   എന്ന ഗ്രന്ഥത്തിന് 
   
1058) 1971 ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് 
 ഉത്തരം : വിലയ്ക്കു വാങ്ങിയ വീണ 

1059)'വിലയ്ക്ക് വാങ്ങിയ വീണ 'എന്ന ചിത്രത്തിലെ ഏതു ഗാനത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം  ലഭിച്ചത് 
 ഉത്തരം  : സുഖമെവിടെ ദുഃഖമെവിടെ....  
  
1060) അദ്ദേഹം സംവിധാനം ചെയ്ത ഏത് ചലച്ചിത്രത്തിനാണ് 1981ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്?
 ഉത്തരം  : ഗാനം 

No comments:

Post a Comment