നാഷണൽ സയൻസ് ഡാമ ഫെസ്റ്റിവലിന്റെ പ്രധാന വിഷയം (Theme)
- “മനുഷ്യരാശിയുടെ പ്രയോജനത്തിനായി ശാസ്ത്രവും സാങ്കേതിക വിദ്യയും വഹിക്കുന്ന പങ്ക്” (Science and Technology for the Benefit of Mankind).
ഉപവിഷയങ്ങൾ:
ഈ വർഷത്തെ സതേൺ ഇന്ത്യ സയൻസ് ഡ്രാമ ഫെസ്റ്റിവൽ (SISDF) 23/11/2023 മുതൽ 24/11/2023 വരെ ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന വിശ്വരയ്യ ഇൻഡസ്ട്രിയൽ & ടെക്നോളജിക്കൽ മ്യൂസിയത്തിൽ വച്ച് നടക്കുന്നതായിരിക്കും. ദേശീയ സയൻസ് ഡ്രാമ ഫെസ്റ്റിവൽ (NSDF) മുംബൈയിൽ സ്ഥിതി ചെയ്യുന്ന നെഹ്റു സയൻസ് സെന്ററിലെ നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്ത് വച്ച് ജനുവരി 2024 ൽ നടക്കുന്നതായിരിക്കും. സംസ്ഥാനതല ശാസ്ത്രനാടക മത്സരത്തിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. ഇതിന്റെ മുന്നോടിയായി സ്കൂൾതലം മുതൽ റവന്യൂജില്ലാതലം വരെയുള്ള ശാസ്ത്രനാടക മത്സരം ചുവടെ പരാമർശിച്ചിട്ടുള്ള തീയതികളിൽ സമയബന്ധിതമായി സംഘടിപ്പിക്കേണ്ടതാണ്.
- സ്കൂൾതല മത്സരങ്ങൾ - 2023 സെപ്റ്റംബർ 15 നകം
- ഉപജില്ലാതല മത്സരങ്ങൾ - 2023 സെപ്റ്റംബർ 29 നകം
- റവന്യൂജില്ലാതല മത്സരങ്ങൾ - 2023 ഒക്ടോബർ 12 നകം പൂർത്തീകരിക്കേണ്ടതാണ്
സയൻസ് ഡാമ നടത്തിപ്പുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ
- നാടകത്തിന്റെ ദൈർഘ്യം 30 മിനിറ്റിൽ കൂടാൻ പാടില്ല.
- ഓരോ ടീമിലും പരമാവധി 10 അംഗങ്ങൾ, സംവിധായകൻ- 1, സ്ക്രിപ്റ്റ് റൈറ്റർ- 1, പിന്നെ പരമാവധി 8 സ്റ്റേജ് ആർട്ടിസ്റ്റുകളും (ലിംഗഭേദമില്ലാതെ) ഉൾപ്പെടും. നാടകത്തിന്റെ ദൈർഘ്യവും കഥാപാത്രങ്ങളുടെ എണ്ണവും മേൽ പരാമർശിച്ച പ്രകാരം പരിമിതപ്പെടുത്തുവാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്.
- തിയേറ്റർ സംഘം സ്വന്തം സ്റ്റേജ് പ്രോപ്സ് ക്രാഫ്റ്റ്സ് ലൈറ്റുകൾ എന്നിവ കൂടാതെ സജ്ജീകരണം 5 മുതൽ 10 മിനിറ്റിനുള്ളിൽ സജ്ജീകരിക്കണം. പൂർത്തീകരിക്കണം.
- മലയാളം, ഇംഗ്ലീഷ്, ഹിന്ദി അല്ലെങ്കിൽ മറ്റ് ഇന്ത്യൻ ഭാഷയിൽ നാടകം അവതരിപ്പിക്കാം.
- നാടകത്തിൽ നൃത്തം, സംഗീതം, വസ്ത്രങ്ങൾ, മിമിക്രി, കഥയുടെ സജീവത സൃഷ്ടിക്കുന്നതിനുള്ള മോഡലുകൾ അവതരിപ്പിക്കാവുന്നതാണ്. അത്തരത്തിലുള്ള എല്ലാ ക്രമീകരണങ്ങളും അവതരിപ്പിക്കുന്ന ടീം തന്നെ ചെയ്യേണ്ടതാണ്.
- നാടക അവതരണത്തിനെ ശക്തിപ്പെടുത്തുവാൻ ടീമുകൾക്ക് രേഖാമൂലമുള്ള പോസ്റ്ററുകൾ, ബാനറുകൾ, ഓഡിയോ വിഷ്വൽ എയിഡുകൾ എന്നിവ ഉപയോഗിക്കാവുന്നതാണ്.
- നാടക തിരക്കഥയുടേയും അവതരണത്തിന്റേയും സ്വഭാവം സംബന്ധിച്ച് സ്ക്രിപ്റ്റിൽ വേരൂന്നിയ നിർദ്ദിഷ്ട വിഷയത്തിനും ഉപവിഷയത്തിനും അനുസൃതമായി ശാസ്ത്ര സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ള തിരക്കഥയാണ് നാടകത്തിന് അഭികാമ്യം.
- ശാസ്ത്രനാടകത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ ഒന്ന് അതിന്റെ കഥ രണ്ട് നാടകത്തിൽ അഭിനയിക്കുന്നവരുടെ സജീവത
- പ്രേക്ഷകരിൽ വൈകാരികത സൃഷ്ടിക്കുന്നതിനായി നാടക അവതരണത്തിൽ ജീവിത സാദൃശ്യമുള്ള കഥകളാണ് സജീവത ഉണ്ടായിരിക്കേണ്ടതാണ്. അവതരിപ്പിക്കേണ്ടത്. അത്തരത്തിലുള്ള കഥകൾ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകർക്ക് ശാസ്ത്ര അവബോധവും സഹാനുഭൂതിയുടെ ഒരു പഠനവും കൂടി ലഭിക്കുന്നു.
- കലാകാരൻമാർക്കും പ്രേക്ഷകർക്കും വൈകാരികവും സൗന്ദര്യാത്മകവുമായ അനുഭവം പകരും വിധമാണ് നാടക സർഗാത്മകത അവതരിപ്പിക്കേണ്ടത്.
- *മത്സരാർത്ഥികൾ ലളിതമായ ഭാഷയിൽ സംഭാഷണം നടത്തുന്നതാണ് അഭികാമ്യം.
- നാടകത്തിന് അഭികാമ്യം. * വാചാലവും സജീവവുമായ ദൃശ്യാവിഷ്കാരങ്ങളാണ് * അഭിനേതാക്കളിലും പ്രേക്ഷകരിലും അഷ്ഠവും നവ്യവുമായ പഠനാനുഭവം സൃഷ്ടിക്കുക എന്നതാണ് നാടകാവതരണത്തിന്റെ പരമമായ ലക്ഷ്യം.
- ശാസ്ത്ര നാടകത്തിൽ അതിഭാവുകത്വം നിറഞ്ഞ അഭിനയവും മുദ്രാവാക്യങ്ങളും ഒഴിവാക്കേണ്ടതാണ്.
- വിധികർത്താക്കൾ ചുവടെ പറയുന്ന പ്രകാരമാണ് മത്സരിക്കുന്ന ടീമുകൾക്ക് മാർക്ക് നൽകേണ്ടത്.
- നാടക അവതരണത്തിന് : 50 മാർക്ക്
- നാടകത്തിലെ ശാസ്ത്ര ഉളളടക്കത്തിന് : 30 മാർക്ക്
- നാടകത്തിന്റെ ഫലപ്രാപ്തി : 20 മാർക്ക്
- ഇപ്രകാരമാണ് സ്കൂൾതലം മുതൽ റവന്യൂ ജില്ലാതലം വരെയുള്ള ശാസ്ത്ര നാടക മത്സരം സംഘടിപ്പിക്കേണ്ടത്.
- സ്കൂൾതലം മുതൽ ജില്ലാതലം വരെയുള്ള മത്സരങ്ങൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ക്ലബ്ബ് അസോസിയേഷൻ സെക്രട്ടറിമാരുമായി കൂടിയാലോചിച്ച് നടത്ത ണ്ടതാണ്. സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ഉപജില്ലാ തലത്തിലും, ഉപജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് റവന്യൂ ജില്ലാതല ത്തിലും, ഒന്നാം റവന്യൂ ജില്ലാതലത്തിൽ സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് സംസ്ഥാനതല മത്സരത്തിലും പങ്കെടുക്കാവുന്നതാണ്. സംസ്ഥാനതലത്തിൽ ഒന്നും, രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്ക് സതേൺ ഇന്ത്യാ സയൻസ് ഡാമാ ഫെസ്റ്റിവലിലും, സതേൺ ഇന്ത്യാ സയൻസ് ഡ്രാമാ ഫെസ്റ്റിവലിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്ക് ദേശീയ സയൻസ് ഡ്രാമാ ഫെസ്റ്റിവലിലും പങ്കെടുക്കുന്ന തിന് അർഹത ഉണ്ടായിരിക്കും. ശാസ്ത്ര നാടക മത്സരങ്ങളുടെ രജിസ്ട്രേഷൻ ഓൺലൈൻ മുഖേന വേണം നടത്തേണ്ടത്. ശാസ്ത്ര നാടകത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച് വി.ഐ.റ്റി.എം നൽകിയിട്ടുളള മാർഗ്ഗരേഖയും കൂടി ഇതോടൊപ്പം അയയ്ക്കുന്നു. മാർഗ്ഗരേഖ പ്രകാരമാണ് നാടക മത്സരം നടത്തപ്പെടുന്നതെന്ന് എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും, ക്ലബ്ബ് സെക്രട്ടറിമാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
No comments:
Post a Comment