Wednesday, August 7, 2024

അക്ഷരമുറ്റം ക്വിസ്‌ 2024-PRACTICE QUESTIONS-SET-16

 



അക്ഷരമുറ്റം ക്വിസ്‌ 2024-PRACTICE QUESTIONS-SET-16

1.സംഗീതലോകത്തെ പ്രസിദ്ധ പുര സ്കാരമായ ഗ്രാമി അവാർഡുക ളിൽ ഈ വർഷം (അറുപത്താറാമ തു പുരസ്കാരം) മികച്ച ഗ്ലോബൽ മ്യൂസിക് പുരസ്കാരത്തിന് അർഹ മായ ആൽബമേത്?

2.പ്രഭാ വർമയുടെ ഏതു കൃതിക്കാണ് 2023-ലെ സരസ്വതി സമ്മാൻ ലഭിച്ചത്?

3. ഹൈക്കോടതി ഉൾപ്പെടെയുള്ള കേരളത്തിലെ ജുഡിഷ്യൽ സിറ്റി എവിടെയാണ് സ്ഥാപിക്കുന്നത്? 

4. കേരള ചലച്ചിത്ര വികസന കോർപറേഷ ന്റെ (KSFDC) ഒ.ടി.ടി. പ്ലാറ്റ്ഫോം? 

5. 2023-ലെ പദ്മപ്രഭാ പുരസ്കാരം ലഭിച്ചതാർക്ക്?

6. 'കാനഡയുടെ ചെക്കോവ് എന്നറി യപ്പെട്ടിരുന്ന സാഹിത്യകാരി?

7. എഴുപത്തേഴാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയ ഇന്ത്യൻ ചലച്ചിത്രം?

8. 2024-ലെ ലോക്സഭാ തിരഞ്ഞെ ടുപ്പിൽ ഉയർന്ന ഭൂരിപക്ഷം ലഭിച്ച താർക്ക്?

9. മൂന്നു തവണ ബഹിരാകാശയാത്ര നടത്തിയ ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി ആര്?

10. ലോക്സഭയുടെ അധ്യക്ഷൻ ആര്?

11. ശരീരത്തെ ശുചിയാക്കുന്ന രാസ പരീക്ഷണശാല എന്നറിയപ്പെടുന്ന അവയവം?

12. മനുഷ്യനിർമിത പെട്രോളായി ഉപ യോഗിക്കുന്ന വാതകം?

13. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ഓർമ യ്ക്കായി കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ചിരിക്കുന്നതെവിടെ?

14. കംപ്യൂട്ടറിനോടുള്ള പേടി ഏതുപേ രിൽ അറിയപ്പെടുന്നു?

15. കാൻസറുമായി ബന്ധപ്പെട്ട ശാസ്ത്രശാഖ?

16. ഇന്ത്യൻ പാർലമെന്റിലെ അധോസഭ എന്നറിയപ്പെടുന്നത്?

17. നൈൽ കഴിഞ്ഞാൽ ആഫ്രിക്കയി ലെ ഏറ്റവും നീളമുള്ള നദി? 18. ഗാന്ധിജി ആകെ എത്ര ദിവസം ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്

19. കേരള സംഗീത നാടക അക്കാദമി യുടെ മുഖപത്രം?

20. കേരള പൊലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം?


ഉത്തരങ്ങൾ

1, ദിസ് മൊമന്റ്

2. രൗദ്രസാത്വികം 15 ലക്ഷം രൂപയാണ് അവാർഡ് തുക)

3. കളമശ്ശേരി (എറണാകുളം) 

4. സി-സ്‌പേസ്‌(C-Space)

5. റഫീക്ക് അഹമ്മദ്

6. ആലിസ് മൺറോ

7.ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സംവിധാനം : പായൽ കപാഡിയ

8. റാകിബുൾ ഹുസൈൻ (അസമിലെ ബ്രി മണ്ഡലം, 10,12 ലക്ഷം ഭൂരിപക്ഷം) 

9.സുനിത വില്യംസ്

10, സ്പീക്കർ

12. ഹൈഡ്രജൻ

13. കായംകുളം

14. സൈബർഫോബിയ 

15. ഓങ്കോളജി

16. ലോക്സഭ

17. കോംഗോ

18, 2338 ദക്ഷിണാഫ്രിക്ക ഉൾപ്പെടെ)

19. കേളി

20. തൃശ്ശൂർ (രാമവർമ്മപുരം)

No comments:

Post a Comment