Sunday, August 4, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-28

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌


541.കടുത്ത വംശനാശഭീഷണി നേരിടുന്ന ജീവികളെ ഏത് നിറത്തിലാണ് അടയാള പ്പെടുത്തുന്നത്? 

  • ചുവപ്പുനിറം

542.വംശനാശഭീഷണിയുള്ള ജീവികളെ റെഡ് ഡേറ്റാ ബുക്കിൽ ഏത് കളറിലവതരിപ്പിക്കുന്നത്? 
  • ആംബർ കളറിൽ
543.അപൂർവങ്ങളായ ജീവജാലങ്ങളെ ഏത് നിറത്തിലാണ് റെഡ് ഡേറ്റാ ബുക്കിൽ അവതരിപ്പിക്കുന്നത്?
  • വെളുത്തനിറത്തിൽ
544.മുൻപ് വംശനാശഭീഷണിയുണ്ടായിരുന്ന തും ഇപ്പോൾ അതിനെ അതിജീവിച്ചതു മായ ജീവിവർഗങ്ങളെ ഏത് നിറത്തിൽ അവതരിപ്പിക്കുന്നു? 
  • പച്ചനിറം
545.വംശനാശഭീഷണിയുള്ളതും അപൂർവമാ യതും എന്നാൽ വേണ്ടത്ര വിവരങ്ങൾ ലഭ്യ മല്ലാത്തതുമായ ജീവിവർഗങ്ങളെ സൂചിപ്പി ക്കുന്ന റെഡ് ഡേറ്റാ ബുക്കിലെ നിറമേത്?
  • ഗ്രേ നിറം
546.ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽത്തന്നെ സംര ക്ഷിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു? 
  • ഇൻ സിറ്റു കൺസർവേഷൻ (In-situ Conservation)
547.ഇൻ സിറ്റു കൺസർവേഷന് ഉദാഹരണ ങ്ങളേവ?
  • വന്യജീവിസങ്കേതങ്ങൾ നാഷണൽ പാർ ക്കുകൾ, കമ്യൂണിറ്റി റിസർവുകൾ, ബയോ സ്ഫിയർ റിസർവുകൾ, കാവുകൾ. 
548.വന്യജീവിസംരക്ഷണത്തോടൊപ്പം ഒരു മേഖലയിലെ ചരിത്രസ്മാരകങ്ങൾ, പ്രകൃ തിവിഭവങ്ങൾ, ഭൗമസവിശേഷതകൾ എന്നിവകൂടി സംരക്ഷിക്കാനായി രൂപവത്കരിക്കപ്പെട്ടിരിക്കുന്നതെന്ത്?
  • ദേശീയോദ്യാനങ്ങൾ (National Parks) 
549.പൊതുജനപങ്കാളിത്തത്തോടെ സംരക്ഷി ക്കപ്പെടുന്ന പ്രദേശങ്ങളേവ? 
  • കമ്യൂണിറ്റി റിസർവുകൾ
550.ലോകത്തിലെ പ്രധാനപ്പെട്ട ആവാസവ്യവ സ്ഥകളെയും ജൈവവൈവിധ്യത്തെയും ജനിതക സ്രോതസ്സുകളെയും സംരക്ഷിക്കു കയെന്ന ഉദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെട്ട വിശാലമായ ഭൂപ്രദേശമേത്? 
  • ബയോസ്ഫിയർ റിസർവ്
551.തദ്ദേശീയമായ ധാരാളം സ്പീഷീസുകളെ ഉൾക്കൊള്ളുന്നതും ആവാസനാശഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യമേഖലകളേവ?
  • ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ
552.ലോകത്താകമാനമുള്ള 34 ഹോട്ട്സ്പോട്ടു കളിൽ എത്രയെണ്ണമാണ് ഇന്ത്യയിലുള്ളത്?
  • 3
553.ഇന്ത്യയിലെ ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ ഏതെല്ലാം?
  • പശ്ചിമഘട്ടം, വടക്കുകിഴക്കൻ ഹിമാലയം, ഇന്തോ-ബർമ മേഖല എന്നിവ

554.സ്രാവും സ്രാവിന്റെ ശരീരത്തിൽ പറ്റി പിടിച്ച് ഭക്ഷണം തേടുന്ന സക്കർ മത്സ്യ വുമായുള്ള ബന്ധം ഏതിന് ഉദാഹര ണമാണ്?
  • കമെൻസലിസം
555.ചീങ്കണ്ണിയും ചീങ്കണ്ണിയുടെ വായിൽ നിന്ന് രക്തം ഊറ്റിക്കുടിക്കുന്ന അട്ടയെ കൊത്തിയെടുക്കുന്ന പ്ലോവർ പക്ഷി യുമായുള്ള ബന്ധമേത്?
  • മ്യൂച്ചലിസം
556.പരുന്തും കോഴിക്കുഞ്ഞുമായുള്ളത് ഏത് ജീവിബന്ധത്തിന് ഉദാഹരണ മാണ്?
  • ഇരപിടുത്തം
557.പന്നിയുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ട ഏത് ജീവിബന്ധത്തിന് ഉദാ ഹരണമാണ് 
  • പരാദജീവനം
558. ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയേത്?
  • എക്സ്-സിറ്റു കൺസർവേഷൻ (Ex-situ Conservation)
559.എക്സ്-സിറ്റു കൺസർവേഷന് ഉദാഹരണങ്ങളേവ?
  • സുവോളജിക്കൽ ഗാർഡനുകൾ, ബൊട്ടാ ണിക്കൽ ഗാർഡനുകൾ, ജീൻ ബാങ്കുകൾ എന്നിവ
560.വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ജന്തുക്കളെ പ്ര ത്യേകമായി പാർപ്പിച്ച് പരിപാലിക്കുകയും വംശവർധനവിനുവേണ്ട സാഹചര്യങ്ങളൊ രുക്കുകയും ചെയ്യുന്ന സംരക്ഷണകേന്ദ്ര ങ്ങളേവ?
  • സുവോളജിക്കൽ ഗാർഡനുകൾ 
561..വൈവിധ്യമാർന്ന സ്പീഷീസുകളിലുള്ള അപൂർവവും പ്രധാനപ്പെട്ടതുമായ സസ്യ ങ്ങളെ സംരക്ഷിക്കുന്ന വിശാലമായ ഗവേഷണകേന്ദ്രങ്ങളേവ? 
  • ബൊട്ടാണിക്കൽ ഗാർഡനുകൾ 

No comments:

Post a Comment