Saturday, August 17, 2024

SOCIAL SCIENCE QUIZ-QUESTIONS AND ANSWERS-SET-01

 

ശാസ്ത്ര മേള സോഷ്യല്‍ സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് സോഷ്യല്‍ സയന്‍സ്  ക്വിസ്‌

 1.വാസ്കോഡ ഗാമയ്ക്കുശേഷം കേരളത്തിലെത്തിയ രണ്ടാമത്തെ പോർച്ചുഗീസ് സംഘത്തെ നയിച്ചത്?

  • പെഡ്രോ അൽവാരിസ് കബ്രാൾ

2.കിഴക്കൻ ദേശങ്ങളിലെ പോർച്ചുഗീസ് പ്രദേശങ്ങളുടെ ആദ്യത്തെ രാജ്യ പ്രതിനിധിയായി ഫ്രാൻസിസ് കോ അൽമേഡ നിയമിക്കപ്പെട്ട വർഷം?

  • 1505

3.സങ്കരവാസ സങ്കേതങ്ങൾ നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

  • അൽബുക്കർക്ക്

4.കുഞ്ഞാലിമരയ്ക്കാർമാരിലെ എത്രാമനെയാണ് പോർച്ചുഗീസുകാർ ഗോവയിൽ വെച്ച് വധിച്ചത്?

  • കുഞ്ഞാലി നാലാമൻ

5.യൂറോപ്യൻ യുദ്ധസങ്കേതങ്ങളും സമരായുധങ്ങളും ഏത് യൂറോപ്യൻമാരിൽനിന്നാണ് കേരളീയ രാജാക്കന്മാർ പകർത്തിയത്? 

  • പോർച്ചുഗീസുകാർ

6.കൂനൻ കുരിശുകലാപം നടന്ന വർഷം?

  • 1653

7.ഏത് രാജ്യത്തെ ജനങ്ങളാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്?

  • നെതർലൻഡ്സ് (ഹോളണ്ട്)

8.രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട്, ഇട്ടി അച്ചുതൻ എന്നീ പേരുകൾ ഏത് ഗ്രന്ഥത്തിന്റെ രചനയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

  • ഹോർത്തൂസ് മലബാറിക്കസ്

9.മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയ പ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്നതെന്ന്? 

  • 1741 ഓഗസ്റ്റ് 10

10.ഏത് സന്ധിപ്രകാരമാണ് മൈസൂരിലെ ടിപ്പുസുൽത്താൻ മലബാർ പ്രദേശം ബ്രിട്ടീഷുകാർക്ക് വിട്ടുനൽകിയത്?

  • 1792-ലെ ശ്രീരംഗപട്ടണം സന്ധി

11.1721-ൽ നടന്ന ആറ്റിങ്ങൽ കലാപത്തിന്റെ പ്രാധാന്യം എന്താണ്?

  • ബ്രിട്ടീഷുകാർക്കെതിരേ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം 

12.ഏത് രാജാക്കന്മാരാണ് വഞ്ചീഭൂപതി എന്ന റിയപ്പെട്ടിരുന്നത്?

  • തിരുവിതാംകൂർ

13.1750 ജനുവരി 3-ന് തിരുവിതാംകൂർ ചരിത്രത്തിലുള്ള പ്രാധാന്യം എന്താണ്? 

  • മാർത്താണ്ഡവർമ തൃപ്പടിദാനം നടത്തിയ ദിവസം

14.നിലം പുരയിടങ്ങളുടെ കണ്ടെഴുത്ത് നടത്താൻ മാർത്താണ്ഡവർമ 1739-ൽ

നിയമിച്ചത് ആരെയാണ്?

  • പള്ളിയാടി മല്ലൻ ശങ്കരൻ

15.തിരുവിതാംകൂർ ചരിത്രം ആധാരമാക്കി സി.വി. രാമൻപിള്ള രചിച്ച നോവൽത്രയത്തിലെ കൃതികൾ ഏതെല്ലാമാണ്? 

  • മാർത്താണ്ഡവർമ, ധർമരാജ, രാമരാജ ബഹദൂർ

16.തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാ ഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത്?

  • ധർമരാജ

17.തിരുവിതാംകൂർ ദിവാനായിരുന്ന വലിയദി വാൻജി എന്ന് വിളിക്കപ്പെട്ട രാജാകേശവ ദാസന്റെ യഥാർഥ പേരെന്ത്?

  • കേശവപിള്ള

18.ഏത് രാജാവിന്റെ ഭരണകാലത്താണ് വേലുത്തമ്പിയുടെ നേതൃത്വത്തിലുള്ള

ജനകീയ പ്രക്ഷോഭം നടന്നത്? 

  • ബാലരാമവർമ

19.വേലുത്തമ്പിദളവ ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് എന്ന്? 

  • 1809 ജനുവരി 11
  • 20.കലാകാരന്മാരെ ആദരിക്കുന്നതിൽ സ്വാതി തിരുനാൾ പുലർത്തിയ അതീവ താത്പര്യം മുൻനിർത്തി അദ്ദേഹം ഏതുപേരിൽ വിശേഷിപ്പിക്കപ്പെടുന്നു? ദക്ഷിണഭോജൻ

No comments:

Post a Comment