Saturday, August 17, 2024

SOCIAL SCIENCE QUIZ-QUESTIONS AND ANSWERS-SET-02

 

ശാസ്ത്ര മേള സോഷ്യല്‍ സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് സോഷ്യല്‍ സയന്‍സ്  ക്വിസ്‌

21.തിളച്ച നെയ്യിൽ കൈമുക്കി കുറ്റം കണ്ടു പിടിക്കുന്ന ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്?

  • സ്വാതിതിരുനാൾ

22.തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് 1859-ൽ വിളംബരം പുറപ്പെടുവിച്ചത്.

  • ഉത്രം തിരുനാൾ

23.തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റോഫീസ് 1857-ൽ ആലപ്പുഴയിൽ തുറന്നത് ആരുടെ ഭരണകാലത്താണ്? 

  • ഉത്രം തിരുനാൾ

24.1865-ൽ പണ്ടാരപ്പാട്ട വിളംബരത്തിലൂടെ സർക്കാർ വക പാട്ടവസ്തുക്കളുടെമേൽ കുടിയാന് അവകാശം സ്ഥിരപ്പെടുത്തി നൽകിയത്:

  • ആയില്യം തിരുനാൾ

25.ആരുടെ ഭരണകാലത്താണ് കേരളവർമ വലിയകോയിത്തമ്പുരാൻ ഹരിപ്പാട് വീട്ടുതടങ്കലിൽ കഴിഞ്ഞത്?

  • ആയില്യം തിരുനാൾ

26.മരച്ചീനി(കപ്പ)ക്ക്യഷി പ്രോത്സാഹിപ്പിച്ച മഹാരാജാവ്:

  • വിശാഖം തിരുനാൾ

26.അധഃസ്ഥിതവിഭാഗങ്ങളിലെ ആൺ-പെൺ കുട്ടികൾക്ക് സർക്കാർ പള്ളിക്കൂടങ്ങളിൽ പ്രവേശനമനുവദിച്ചത്:

  • ശ്രീമൂലം തിരുനാൾ

27.മലയാളി മെമ്മോറിയൽ (1891), ഈഴവ മെമ്മോറിയൽ (1896) എന്നിവ സമർപ്പിക്കപ്പെട്ടത് ആർക്കാണ്?

  • ശ്രീമൂലം തിരുനാൾ

28.ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത "സ്വാതിതിരുനാൾ' എന്ന സിനിമയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച കന്നഡനടൻ:

  • അനന്ത് നാഗ്

29.നിവർത്തന പ്രക്ഷോഭണം, ഉത്തരവാദപ്ര ക്ഷോഭണം, പുന്നപ്ര-വയലാർ സംഭവം തുടങ്ങിയവ നടന്നത് ആരുടെ ഭരണകാലത്താണ്?

  • ശ്രീചിത്തിരതിരുനാൾ

29.സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം 1949-ൽ തിരു -കൊച്ചി സംസ്ഥാനം രൂപംകൊണ്ടപ്പോൾ അവസാനത്തെ മഹാരാജാവായ ശ്രീ ചിത്തിരതിരുനാൾ വഹിച്ച പദവി: 

  • രാജപ്രമുഖൻ

30.സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള നാടുക ടത്തപ്പെട്ടപ്പോൾ മഹാരാജാവായിരുന്നത്.

  •  ശ്രീമൂലം തിരുനാൾ

31.കേരളത്തിലെ ആദ്യ സാമൂഹികപരിഷ്ക്കരണ സംഘടനയായ സമത്വസമാജം സ്ഥാപിച്ചത്: 

  • വൈകുണ്ഠസ്വാമികൾ

32.ചാന്നാർ ലഹളയ്ക്ക് (മേൽമുണ്ടുസമരം) പ്രചോദനം പകർന്ന സാമൂഹികപരിഷ്ക്കർത്താവ്:

  • വൈകുണ്ഠസ്വാമികൾ

33.ആരുടെ ആത്മകഥാപരമായ കാവ്യമാണ് "ആത്മാനുതാപം?

  • ചാവറയച്ചൻ

34.തൈക്കാട് അയ്യാഗുരുവിന്റെ യഥാർഥ പേര്:

  • സുബ്ബരായൻ

35.അച്ചിപ്പുടവസമരം, മൂക്കുത്തി സമരം തുട ങ്ങിയവ നയിച്ചത്:

  • ആറാട്ടുപുഴ വേലായുധപ്പണിക്കർ 

36.വേദാധികാരനിരൂപണം' എന്ന കൃതി രചിച്ചത്:

  • ചട്ടമ്പിസ്വാമികൾ

37.രബീന്ദ്രനാഥ ടാഗോർ ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദർശി ച്ച വർഷം:

  • 1922

38.അയ്യങ്കാളി നടത്തിയ വില്ലുവണ്ടിസമരത്തി ന്റെ 125-ാം വാർഷികം ആഘോഷിച്ചത് ഏത് വർഷം?

  • 2018

39.കേരളത്തിലെ മുസ്ലിം നവോത്ഥാന ത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്ക പ്പെടുന്നത്.

  • വക്കം അബ്ദുൾ ഖാദർ മൗലവി

40.പുരുഷസിംഹം' എന്നറിയപ്പെട്ടത്: 

  • ബ്രഹ്മാനന്ദ ശിവയോഗി


No comments:

Post a Comment