2025 മാർച്ചിൽ നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉള്ളടക്കം ഭാരവും കുട്ടികളുടെ പരീക്ഷ സമ്മർദ്ദവും ലഘൂകരിക്കുന്നതിനായി സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.
സാമൂഹ്യശാസ്ത്രപരീക്ഷാ പേപ്പറിൽ എ ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും. രണ്ടുഭാഗങ്ങൾക്കും 40സ്കോറുകളാണ് നൽകിയിരിക്കുന്നത്. "എ' വിഭാഗത്തിലെ എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരം എഴുതേണ്ടതാണ്. 'ബി' വിഭാഗത്തിലുള്ള ചോദ്യങ്ങളിൽ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരം ലഭിക്കും.
സാമൂഹ്യശാസ്ത്രത്തിന് രണ്ട് പാഠപുസ്തകങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. സാമൂഹ്യശാസ്ത്രം ഒന്നിലും സാമൂഹ്യശാസ്ത്രം രണ്ടിലും 40 സ്കോർ വീതമുള്ള ചോദ്യപേപ്പറിൽ "എ' 'ബി' എന്നിങ്ങനെ രണ്ട് പാർട്ടുകൾ ഉണ്ട്. പാർട്ട് "എ' യിൽ 40 സ്കോറും പാർട്ട് 'ബി' യിൽ 40 സ്കോറും ആണുള്ളത്. നിർബന്ധമായും ചോദ്യങ്ങൾ ഉൾപ്പെടുത്തേണ്ട യൂണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പാർട്ട് എ യിൽ നൽകിയിട്ടുള്ളത്. തിരഞ്ഞെടുത്തു പഠിക്കേണ്ട യൂണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പാർട്ട് 'ബി'യിലുള്ളത് വിശദാംശങ്ങൾ എസ്. എസ്. സി. ഇ. ആർ. ടി. വെബ്സൈറ്റിൽ ലഭ്യമാണ്
SSLC EXAM 2025-SOCIAL SCIENCE EXAM-സോഷ്യല്‍ സയന്‍സ് പരീക്ഷയിലെ ക്രമീകരണങ്ങള്‍
No comments:
Post a Comment