Sunday, February 23, 2025

USS EXAM-BASIC SCIENCE-വിളയിക്കാം നൂറു മേനി-മനുഷ്യശരീരം ഒരു വിസ്മയം- QUESTIONS AND ANSWERS

 

ഈ വര്‍ഷത്തെ  USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ്  A+ BLOG തയ്യാറാക്കിയ മാതൃകാചോദ്യപേപ്പറും ഉത്തരസൂചികയും



1. മുളപ്പിക്കാനായി വിത്ത് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പെടാത്തത് ഏത്? 

a. ആരോഗ്യമുള്ള ചെടിയിൽ നിന്ന് വിത്ത് എടു ക്കുക.

b. മധ്യകാലത്ത് ഉണ്ടായ ഫലത്തിൽ നിന്ന് വിത്തെടുക്കുക.

C. ഭാരം കുറഞ്ഞ വിത്ത് തെരഞ്ഞെടുക്കുക. 

d. കായ് ഫലം കൂടുതലുള്ള ചെടിയിൽ നിന്ന് വിത്തെടുക്കുക.

2. താഴെക്കൊടുത്ത പ്രസ്താവനകളിൽ തെറ്റായ ഏത്

a.തണ്ട്, ഇല എന്നിവയിൽ നിന്ന് മാത്രം പുതിയ തൈകൾ രൂപപ്പെടുന്നതാണ് കായിക പ്രജനനം. 

b. വിത്തുകൾ ഉണ്ടാവുന്നത് ലൈംഗിക പ്രത്യുൽ പാദനത്തിലൂടെയാണ്.

C. മുരിങ്ങയിൽ  തണ്ടിൽ നിന്നും വിത്തിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകും.

d. ഇലമുളച്ചിയിൽ പുതിയ തൈകൾ ഉണ്ടാവുന്ന കായിക പ്രജനനം വഴിയാണ്.

3. താഴെ കൊടുത്തവയിൽ നാഗ പതിവെക്കലിന് അനുയോജ്യമായ ചെടിയേത് 

a,പേര

b. ബോഗൺ വില്ല 

c.അത്തി

d.ബദാം

4. പതിവെച്ചുണ്ടാവുന്ന സസ്യങ്ങളുടെ സവിശേഷ മകളിൽ പെടാത്തത് ഏത്?

a.മാതൃസസ്യത്തിന്റെ ഗുണങ്ങൾ ഉണ്ടാകും 

b.വേഗത്തിൽ പൂക്കും കായ്ക്കും

C. താര് പടലം ഉണ്ടായിരിക്കും 

d.വലിപ്പവും ആയുർദൈർഘ്യവും കുറവ് 

5. സ്റ്റോക്ക് എന്നാൽ

a. പതിവയ്ക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ശാഖ

b.പതിവയ്ക്കലിലൂടെ ഉണ്ടായ വേരുള്ള ശാഖ 

c. ഒട്ടിക്കലിനു വേണ്ടി തെരഞ്ഞെടുക്കുന്ന വേരോടു കൂടിയ ചെടി

d.ഒട്ടിക്കലിനു വേണ്ടി തെരഞ്ഞെടുക്കുന്ന ശാഖ

6. ഒരേ വർഗ്ഗത്തിൽ പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി വിത്തുകൾ ഉല്പാദിപ്പിക്കുന്ന രീതിയാണ്

a. ടിഷ്യു കൾച്ചർ

b. വർഗസങ്കരണം 

C. പതിവയ്ക്കൽ

d. ക്ലോണിങ്

7. താഴെ കൊടുത്തവയിൽ തെറ്റായ ജോഡി ഏത്?

a.മുളക്- ജ്വാലാമുഖി 

b. പയർ - കിരൺ 

c. വെണ്ട സൽക്കീർത്തി

d. നെല്ല് - പവിത്ര

8. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

a.കാസർകോട്

b. കോട്ടയം

c.മണ്ണുത്തി

d. കോഴിക്കോട്

ഉത്തരങ്ങൾ

1.c.2.0.3.b.4.c.s.c.6.b.7.b.8.a



മനുഷ്യശരീരം ഒരു വിസ്മയം

1. പോഷണം എന്നത്

a. ജീവികൾ ആഹാരം കണ്ടെത്തുന്ന പ്രക്രിയയാണ്

b.ജീവികൾ ആഹാരം സ്വീകരിക്കുന്ന പ്രക്രിയ .

c.ജീവികൾ ആഹാരം പ്രയോജനപ്പെടുത്തുന്ന പ്രക്രിയയാണ്

d.ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് 

2. തെറ്റായ പ്രസ്താവന ഏത്? 

a.പാൽപ്പല്ലുകൾ ആറു വയസ്സിൽ മുളയ്ക്കുന്നു

b.മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർഥമാണ് ഇനാമൽ

c. പാൽപ്പല്ലുകളുടെ എണ്ണം 20 ആണ്

d. പല്ലിന്റെ ഉപരിതല പാളിയാണ് ഇനാമൽ 

3. ആഹാരവസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്നത്.

a.ഉളിപ്പല്ല് 

b.കോമ്പല്ല്‌

C. അഗ്ര ചർവണകം 

d. ചർവണകം 

4. ദന്തക്ഷയത്തിന് കാരണമാകുന്ന ആസിഡ് 

a.ഹൈഡ്രോക്ലോറിക് ആസിഡ് 

b.സൾഫ്യൂറിക് ആസിഡ് 

c. ലാക്റ്റിക് ആസിഡ്

d. സിട്രിക് ആസിഡ്

5. പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്? 

a.പിത്താശയം 

b.കരൾ

c. ആഗ്നേയ ഗ്രന്ഥി 

d.ആമാശയം 

6. വില്ലസുകൾ കാണപ്പെടുന്ന ശരീരഭാഗം 

a. ആമാശയം 

b.വൻകുടൽ 

C.ചെറുകുടൽ 

d.അന്നനാളം

7. i.വായു ശ്വാസകോശത്തിലേക്ക് എടുക്കുന്ന പ്രവർത്തനമാണ് നിശ്വാസം. (Exhalation) 

ii.ശ്വാസകോശത്തിൽനിന്ന് വായു പുറത്തുപോ കുന്ന പ്രവർത്തനമാണ് ഉച്ച്വാസം.(inhalation) 

a. രണ്ട് പ്രസ്താവനകളും ശരിയാണ് 

b.രണ്ട് പ്രസ്താവനകളും തെറ്റാണ്

c. ഒന്നാമത്തെ പ്രസ്താവന ശരിയും രണ്ടാമത്തത് തെറ്റുമാണ്.

d. ഒന്നാമത്തെ പ്രസ്താവന തെറ്റും രണ്ടാമ ത്തത് ശരിയുമാണ്.

8. ഉച്ഛ്വാസവായുവിൽ ഉള്ളതിനെക്കാൾ ഏതൊക്കെ ഘടകങ്ങളുടെ അളവാണ് നിശ്വാസവായുവിൽ കൂടുന്നത്?

a. ഓക്സിജൻ

b. കാർബൺ ഡയോക്സൈഡ്, നൈട്രജൻ 

c.കാർബൺഡയോക്സൈഡ്, ഓക്സിജൻ,ജലബാഷ്പം

d.ജലബാഷ്പം,കാർബൺഡയോക്സൈഡ് 

9. ജീവികളുടെ ശ്വസനവുമായി ബന്ധപ്പെട്ട് തെറ്റായ ജോഡി ഏത്?

a. മത്സ്യം - ശകുലങ്ങൾ

b. ചിലന്തി - ബുക്ക് ലങ്സ് 

C. മണ്ണിര - ശ്വാസകോശം 

d.പാരമീസിയം - കോശസ്തരം

10. സസ്യങ്ങൾ ശ്വസിക്കുമ്പോൾ സ്വീകരിക്കുന്ന വാതകം ഏത്?

a.CO2

b.നൈട്രജൻ

c.ഓക്സിജൻ 

d.ഹൈഡ്രജൻ

11. ദഹനം പൂർത്തിയാവുന്ന അവയവം ഏത്?

a.വായ C. ചെറുകുടൽ

ഉത്തരങ്ങൾ

b.ആമാശയം

d.വൻകുടൽ

1.d, 2.a, 3.b.4.c. 5.b. 6.c, 7.b. 8.d, 9.c, 10.c, 11.c


1. രക്തത്തിന്റെ നിറം നൽകുന്ന വർണവസ്തു ഏത്?

a. ആന്തോസയാനിൻ b. ഹീമോഗ്ലോബിൻ C. ക്ലോറോഫിൽ d.ലൂക്കോ പിൻ

2. ഹീമോഗ്ലോബിനിൽ അടങ്ങിയ ലോഹം 

a. മഗ്നീഷ്യം b.കാത്സ്യം C. ഇരുമ്പ് d.ചെമ്പ്

3. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്ത ഘടകം ഏത്?

a. ചുവന്ന രക്തകോശം 

b.വെളുത്ത രക്തകോശം

c.പ്ലാസ്മ

d. പ്ലേറ്റ്ലെറ്റ്

4. താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത്?

a. വെളുത്ത രക്തകോശങ്ങൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.

b. ചുവന്ന രക്തകോശങ്ങൾക്ക് മർമം ഉണ്ട്. 

C. ഹീമോഗ്ലോബിൻ അടങ്ങിയിരിക്കുന്നത് പ്ലാസ്മയിലാണ്.

d.വെളുത്ത രക്തകോശങ്ങൾക്ക് മർമമുണ്ട്. 

5. മനുഷ്യഹൃദയത്തിന് എത്ര അറകളുണ്ട്? 

a.4 b.3 c.2

6. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്? 

a.മസ്തിഷ്കം

b. ഹൃദയം

c.ത്വക്ക്‌

d.കരൾ

7. താഴെ കൊടുത്തവയിൽ വിസർജനാവയവം അല്ലാത്തതേത്?

a.ശ്വാസകോശം

b.വൃക്ക

c.ആമാശയം

d.ശ്വാസകോശം

8. യൂറിയ രൂപപ്പെടുന്നത് എവിടെയാണ്?

a. വൃക്ക

b.കരൾ

c.ആമാശയം

d.ശ്വാസകോശം

9. ഏത് അവയവത്തിന് തകരാറ് വന്ന വ്യക്തി ക്കാണ് ഹീമോഡയാലിസിസ് ചെയ്യുന്നത്? 

a.കരൾ 

b. ഹൃദയം

c.ശ്വാസകോശം

d.വൃക്ക

10. വിസർജനാവയവങ്ങളും വിസർജ്യവസ്തുക്കളും അടങ്ങിയ കൂട്ടങ്ങൾ തന്നിരിക്കുന്നു. തെറ്റായ ജോഡി ഏത്? 

a.ശ്വാസകോശം-കാർബൺ ഡയോക്സൈഡ്

b. വൃക്ക - യൂറിയ 

c.ത്വക്ക് - വിയർപ്പ് 

d.കരൾ - യൂറിയ

11. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി? 

a.ഹൃദയം 

b.കരൾ

c. വൃക്ക

d. തൈറോയ്ഡ് ഗ്രന്ഥി

ഉത്തരങ്ങൾ

1.b.2.c.3.d. 4. d. 5.a.6.c.7.d. 8.b.9.d.10.d. 11.b

No comments:

Post a Comment