1. താഴെ കൊടുത്തവയിൽ വൈദ്യുതസ്രോതസ്സ് അല്ലാത്തത് ഏത്?
a. വൈദ്യുത മോട്ടോർ
b.ജനറേറ്റർ
c. സോളാർ സെൽ
d.വൈദ്യുത സെൽ
2. കൃത്രിമ ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നതിന് വൈദ്യുതി ലഭിക്കുന്നത് എവിടെനിന്നാണ്?
a. ഡീസൽ
b.കൽക്കരി
c. സോളാർ പാനൽ
d.പെട്രോൾ
3. താഴെ കൊടുത്ത ഉപകരണങ്ങളിൽ റീചാർജ് ചെയ്യാവുന്ന ബാറ്ററി ഏതിലാണ്?
a. ക്ലോക്ക്
b.സാധാരണ വാച്ച്
C.എമർജൻസി ലാംപ്
d.കാൽക്കുലേറ്റർ
4. താഴെ കൊടുത്തവയിൽ വൈദ്യുതചാലകം ഏത്?
a. റബ്ബർ
b. കരി
C. കറുത്ത പേപ്പർ
d. ഗ്രാഫൈറ്റ്
5. സർക്യൂട്ട് പൂർത്തിയാക്കാൻ താഴെ കൊടു അവയിൽ ഏത് വസ്തു ഉപയോഗിക്കാം?
a. മരക്കഷണം
b. ഗ്ലാസ് ദണ്ഡ്
C. ഗ്രാഫൈറ്റ്
d. പ്ലാസ്റ്റിക് വയർ
6. അമിത വൈദ്യുതപ്രവാഹത്തിൽനിന്ന് സർക്യൂ ട്ടിനെ സംരക്ഷിക്കാനുള്ള ഉപകരണം ഏത്?
a.സ്വിച്ച്
c.ബസർ
d. സേഫ്റ്റി ഫ്യൂസ്
7. താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത്?
i. എല്ലാ ചാലകങ്ങളും ലോഹങ്ങളാണ്
ii. എല്ലാ ലോഹങ്ങളും ചാലകങ്ങളാണ്
a. രണ്ട് പ്രസ്താവനകളും ശരിയല്ല
b. ഒന്നാമത്തെ പ്രസ്താവന മാത്രം ശരിയാണ്
C. ഒന്നും രണ്ടും പ്രസ്താവനകൾ ശരിയാണ്
d. രണ്ടാമത്തെ പ്രസ്താവന മാത്രം ശരിയാണ്
8. ഇലക്ട്രിക് ഷോക്കേറ്റയാളെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് എന്ത്?
a. കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക
b.ശരീരം തിരുമ്മി ചൂടുപിടിപ്പിക്കുക
C. ഉടൻ ആശുപത്രിയിൽ എത്തിക്കുക
d. വൈദ്യുതബന്ധം വിച്ഛേദിക്കുക
9. ഉപകരണം പ്രവർത്തിപ്പിക്കുമ്പോൾ ബാറ്ററിയിൽ നടക്കുന്ന ഊർജമാറ്റമെന്ത്?
a. വൈദ്യുതോർജം രാസോർജമാവുന്നു
b. രാസോർജം വൈദ്യുതോർജമാകുന്നു
C. രാസോർജം യാന്ത്രികോർജമാകുന്നു
d. രാസോർജം താപോർജമാവുന്നു
ഉത്തരങ്ങൾ
1.a, 2.c.3.c. 4. d. 5.c.6.d.7.d. 8. d. 9.b

