1. 2024-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാള കൃതിയേത്?
A. രൗദ്ര സാത്വികാ -
B. പിംഗളകേശിനി
C. ശ്യാമമാധവം
D. മരിയ വെറും മരിയ
2. 'ഉണ്ടായിരുന്നുവെന്ന് എന്ന വാക്ക് പിരിച്ചെഴുതിയത് ശരിയായതേത്?
A. ഉണ്ടായിരുന്നു + വെന്ന്
B. ഉണ്ടായി + ഇരുന്നുവെന്ന്
C.ഉണ്ടായിരുന്നു + എന്ന്
D ഉണ്ട് + ആയിരുന്നുവെന്ന്
3. ദേശഭക്തി എന്നാൽ
A. ദേശത്തിന്റെ ഭക്തി
B. ദേശവും ഭക്തിയും
C. ദേശത്താലുള്ള ഭക്തി
D. ദേശത്തോടുള്ള ഭക്തി
4. അക്ഷരത്തെറ്റില്ലാതെ എഴുതിയ പദം ഏത്?
A. ആടംബരം
B. വിദ്യുച്ഛക്തി
C. കവിയിത്രി
D. ആതിഥേയൻ
5. ഒരു പരീക്ഷയിൽ പങ്കെടുത്ത 540 പേർ വിജയി ച്ചു. പങ്കെടുത്തവരുടെ 60% ആണ് വിജയിച്ചതെ ങ്കിൽ പങ്കെടുത്തവരുടെ ആകെ എണ്ണം എത്ര?
A. 3240
B. 600
C. 900
D. 840
6. താഴെ കൊടുത്തവയിൽ ത്രികോണം നിർമിക്കാൻ കഴിയുന്ന അളവേത്?
A. 4, 6, 3
B. 7, 4, 3
C. 10, 9, 1
D. 3, 6, 3
7. ഒരു ചതുരത്തിന്റെ നീളം 20% വർധിപ്പിക്കുകയും വീതി 20% കുറയ്ക്കുകയും ചെയ്തു. പുതിയ ചതുരത്തിന്റെ
പരപ്പളവ്
A. 20% വർധിക്കും
C. 4% വർധിക്കും
B. 20% കുറയും D. 4% കുറയും
8. The thirsty crow couldn't get at the water in the pot.
The phrasal verb 'get at' means:
A. drink
B. reach
C. went
D. touch
9. This is the town..... I spent my holidays.
A. what
B. where
C. when
D. which
10. The idiom 'tooth and nail' means:
A. without weapon B. with all the power C. without courage D. with available weapon 11. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരു ത്താൻ ഇന്ത്യാഗവൺമെന്റ് ആരംഭിച്ച ഏജൻസി?
A. ISI
B. FSSAI
C. IISR
D. CPCRI
12. അസിഡിറ്റിമൂലം വിഷമിക്കുന്ന ഒരാൾക്ക് താഴെ തന്നിരിക്കുന്ന ഏത് പാനീയം ഉപയോഗിച്ചാൽ ആശ്വാസം ലഭിക്കും?
A. നാരങ്ങവെള്ളം
B. മോരും വെള്ളം
C. ഓറഞ്ച് ജ്യൂസ്
D. തണ്ണിമത്തൻ ജ്യൂസ്
13. ചില ജീവകങ്ങളുടെ പേരുകളും അവയുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങളും ജോഡികളായി ചുവടെ ചേർത്തിരിക്കുന്നു. ഇവയിൽ തെറ്റായ ജോഡി കണ്ടെത്തുക
A. ജീവകം എ ടെറ്റനി
B. ജീവകം ബി-ബെറിബെറി
C. ജീവകം സി - സ്കർവി
D. ജീവകം ഡി - റിക്കറ്റ്സ്
14. ഭുവൻ എന്നത്
A. ഇന്ത്യയുടെ സൂപ്പർ കംപ്യൂട്ടർ
B. ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത ഭൂപട നിർമാണ സംവിധാനം
C. ഇന്ത്യയുടെ മൈക്രോചിപ്പ്
D. ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹം
15. ഭൂപടങ്ങളിൽ കൃഷിയിടങ്ങൾ സൂചിപ്പിക്കാൻ
ഉപയോഗിക്കുന്ന നിറം ഏത്?
A. ചുവപ്പ്
C. മഞ്ഞ
B. പച്ച
D. നീല
16. ചരിത്രരചനയ്ക്ക് ഉപയോഗപ്പെടു ത്തുന്ന പുരാവസ്തുശാസ്ത്രപരമായ സ്രോതസ്സിൽ ഉൾപ്പെടാത്തതേത്?
A. നാണയങ്ങൾ
B. ശിലാ സ്മാരകങ്ങൾ
C. ഗുഹകൾ
D. സാഹിത്യകൃതികൾ
ഉത്തരങ്ങൾ
1. B. 2. C, 3. D. 4. D, 5. C, 6. A, 7. D, 8. B, 9. B, 10. B, 11. B, 12. D, 13. A, 14. B, 15. C, 16. D.

