1. പതിമുഖവെള്ളത്തിന് മഞ്ഞനിറം നൽകാൻ കഴിയുന്ന വസ്തുക്കളിൽ പെടാത്തതേത്?
a. നാരങ്ങാനീര്
b. വിനാഗിരി
c.മുന്തിരിനീര്
d. തണ്ണിമത്തൻനീര്
2. ലിറ്റ്മസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സസ്യവിഭാഗമേത്?
a.ലിറ്റ്മസ്
b. ഫംഗസ്
c.ലൈക്കൺ
d. പന്നൽച്ചെടി
3. ആസിഡുകളുടെ പൊതുസ്വഭാവത്തിൽ പെടാത്തത്?
2. നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നു
b. ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നു പുളിരുചിയുണ്ട്
d. ആസിഡുകളും ലോഹങ്ങളും പ്രവർത്തി ക്കുമ്പോൾ ഹൈഡ്രജൻ ഉണ്ടാകുന്നു
4. ഹൈഡ്രജന്‍ ചേരാത്ത പ്രസ്താവനയേത്?
a. ഹൈഡ്രജന്‍ ഭാരം ഏറ്റവും കുറവാണ്
b. പെട്ടെന്ന് തീ പിടിക്കുന്നു
C. വാഹനങ്ങളിലും റോക്കറ്റുകളിലും ഇന്ധന മായി ഉപയോഗിക്കാം
d. ഹൈഡ്രജനും ഓക്സിജനുമായി പ്രവർത്തി ച്ചാൽ തീ ഉണ്ടാകുന്നു
5. താഴെ കൊടുത്തവയിൽ ഹൈഡ്രജൻ ഉത്പാ ദിപ്പിക്കപ്പെടാത്ത ജോഡിയത്
a. സിങ്ക് + നേർപ്പിച്ച നാരങ്ങാനീര്
b.സിങ്ക് + നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ്
c.സിങ്ക് + ചുണ്ണാമ്പുവെള്ളം
d. സിങ്ക് + വിനാഗിരി
6. റബ്ബർപ്പാൽ കുട്ടിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ്:
a. അസറ്റിക് ആസിഡ്
b. ഫോർമിക് ആസിഡ്
C. നൈട്രിക് ആസിഡ്
d. സിട്രിക് ആസിഡ്
7. താഴെ കൊടുത്തവയിൽ തെറ്റായ ജോഡിയെത്
a. നാരങ്ങ സിട്രിക് ആസിഡ്
b. നെല്ലിക്ക - അസറ്റിക് ആസിഡ്
c.തക്കാളി - ഓക്സാലിക് ആസിഡ്
d. ആപ്പിൾ മാലിക് ആസിഡ്
8. ഫിനോഫ്തലിൻ ചേർത്താൽ പിങ്കുനിറം ഉണ്ടാവാത്തത്?
a. ചുണ്ണാമ്പുവെള്ളം,
b. സോപ്പുവെള്ളം,
c.നാരങ്ങാവെള്ളം.
d. അപ്പക്കാരലായനി
9. പാനിയങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ആസിഡേത്?
a.അസറ്റിക് ആസിഡ്
b.നൈട്രിക് ആസിഡ്
C. ടാനിക് ആസിഡ്
d. സിട്രിക് ആസിഡ്
10. പേപ്പർ, റയോൺ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ബേസ് ഏതാണ്?
a.കാൽസ്യം ഹൈഡ്രോക്സൈഡ്
b, സോഡിയം ഹൈഡ്രോക്സൈഡ്
c. പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
d. അലൂമിനിയം ഹൈഡ്രോക്സൈഡ്
ഉത്തരങ്ങൾ
1.d.2.c, 3. b.4.d, 5. c, 6. b, 7.b.8.c. 9. d, 10. b

