യു.എസ്.എസ്. പരീക്ഷയ്ക്ക് രണ്ട് പേപ്പറുകൾ ഉണ്ട്
ഓരോ പേപ്പറിനും ഒന്നര മണിക്കൂറാണ് പരീക്ഷാസമയം
ഒന്നാം പേപ്പർ
PART-A
1-15 വരെ ചോദ്യങ്ങൾ- പാർട്ട് എ (ഒന്നാം ഭാഷ)-15
16 - 30 വരെ ചോദ്യങ്ങൾ - പാർട്ട് ബി (അടിസ്ഥാന പാഠാവലി)-15 (പരമാവധി സ്കോര്‍ 10)
രണ്ടാം പേപ്പർ
PART-B
1-15 വരെ ചോദ്യങ്ങൾ പാർട്ട് എ (ഇംഗ്ലീഷ്)-15
16-35 വരെ ചോദ്യങ്ങൾ പാർട്ട് ബി (അടിസ്ഥാന ശാസ്ത്രം)-20
(പരമാവധി സ്കോര്‍ 15)
36-55 വരെ ചോദ്യങ്ങൾ - പാർട്ട് സി (സാമൂഹ്യ ശാസ്ത്രം20
(പരമാവധി സ്കോര്‍ 15)
Total Questions: 55 ((പരമാവധി സ്കോര്‍ 45)
അടിസ്ഥാന പാഠാവലി, സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം എന്നിവയിലെ ഓരോ വിഷയത്തിന്റെയും അഞ്ച് ചോദ്യങ്ങൾ യഥാക്രമം കല, സാഹിത്യം, ആരോഗ്യകായിക വിഷയങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും.
TOTAL MARK-90
സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള യോഗ്യത
- രണ്ടു പേപ്പറുകൾക്കും കൂടി ആകെയുള്ള 90 സ്കോറിൽ 63 സ്കോറോ (70%) അതിൽകൂടുതലോ കിട്ടിയാൽ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും.
- USS പരീക്ഷയ്ക്ക് നെഗറ്റീവ്മാർക്ക് സിസ്റ്റം ഉണ്ടായിരിക്കുന്നതല്ല.
പരീക്ഷയുടെ സിലബസും സ്വഭാവവും.
- യു.എസ്.എസ് പരീക്ഷയ്ക്ക് 2024-25 അധ്യയനവർഷത്തെ ഏഴാം ക്ലാസിലെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
- ഏഴാം ക്ലാസ്സുവരെ കുട്ടി നേടിയിരിക്കേണ്ട പഠന നേട്ടങ്ങൾ (ആശയങ്ങൾ, ധാരണകൾ, ശേഷികൾ, മനോഭാവതലം) പരിഗണിച്ചുകൊണ്ടാണ് യു.എസ്.എസ് പരീക്ഷയ്ക്കുള്ള ചോദ്യ ങ്ങൾ തയ്യാറാക്കുന്നത്.
- പരീക്ഷയുടെ വസ്തുനിഷ്ഠതയും (objectivity) വിശ്വാസ്യതയും (reliability) നിലനിർത്തു ന്നതിനായി ബഹുവിക ചോദ്യങ്ങൾ (Multiple choice test items) ആയിരിക്കും ഈ പരീക്ഷയിൽ ഉൾപ്പെടുത്തുന്നത്.
- ചോദ്യങ്ങൾ താഴെപ്പറയുന്ന തലങ്ങളിൽ ചിന്താശേഷി പ്രയോഗിച്ച് ഉത്തരം കണ്ടെത്തേണ്ട വയും ഉയർന്ന ശേഷിക്ക് പ്രാമുഖ്യം നൽകുന്നവയും ആയിരിക്കണം.
- അറിവിന്റെ സ്വാംശീകരണം അറിവിന്റെ പ്രയോഗം
- വിശകലനാത്മകത
- വിലയിരുത്തൽ നിലപാട് സ്വീകരിക്കൽ
- സൃഷ്ടിപരത

