Sunday, March 23, 2025

സ്കൂൾ ക്ലോസിങ്ങ്നോടനുബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


സ്കൂൾ ക്ലോസിങ്ങ്നോടനുബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജീവനക്കാർ

  • 28 നാണ് അധ്യാപകർക്ക് ക്ലോസിങ്ങ് ഡേ
  • ക്ലോസിങ്ങ് ഡേ യിൽ എല്ലാ അധ്യാപകരും ഹാജർ ബുക്കിൽ ഒപ്പ്
  • രേഖപ്പെടുത്തണം.
  • ജൂൺ മുതൽ മാർച്ച് വരെയുള്ള ഹാജർ പരിശോധിച്ച് ഏതെങ്കിലും കോളങ്ങൾ വിട്ടുപോയോ എന്ന് പരിശോധിക്കണം.
  • കാഷ്യൽ ലീവ് എണ്ണിനോക്കി ലീവ് കൃത്യമാണോ എന്ന് പരിശോധിക്കണം. ലീവ് ആപ്ലിക്കേഷനുകൾ എല്ലാം നൽകിയിട്ടുണ്ടോ എന്ന് നോക്കണം.
  • Other than Casual Leave നോക്കണം.
  • സേവനപുസ്തകത്തിലെ വിശദാംശങ്ങൾ പരിശോധിച്ചു കൃത്യത ഉറപ്പാക്കുക
  • (ക്ലർക്ക്)
  • സർവ്വീസ് വേരിഫിക്കേഷൻ മാർച്ച് 31 വച്ച് പൂർത്തീകരിക്കുക (ക്ലർക്ക്)
  • SSLC ഡ്യൂട്ടിക്കായി മറ്റ് സ്കൂളുകളിൽ പോയവർ തിരികെ ജോയിൻ ചെയ്യുക
  • SSLC വാല്വേഷൻ ഉള്ളവർ റിലീവിങ്ങ് ഓർഡർ വാങ്ങുക
  • ഏപ്രിൽ, മെയ് മാസങ്ങളിൽ അധ്യാപകരുടെ Special Allowance ക്ലോസ് ചെയ്യണം (Lab, Library, IT) (ക്ലർക്ക്)
  • ക്യാഷ്ബുക്കിൽ മാസാവസാനവും സാമ്പത്തിക വർഷാവസാനവും ക്യാഷ് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് രേഖപ്പെടുത്തണം (ക്ലർക്ക്)
  • അവധിക്കാല അധ്യാപക പരിശീലനത്തിന് പങ്കെടുക്കാൻ തയ്യാറാവുക.
  • ബിംസിൽ സെറ്റിൽമെന്റ് പെന്റിങ്ങ് ഉണ്ടോ എന്ന് നോക്കണം

കുട്ടികൾ
  • കുട്ടികളുടെ ഹാജർ ബുക്ക് പരിശോധിച്ച് മാർച്ച് 28 വരെയുള്ള അറ്റൻഡൻസ് കൃത്യമായി രേഖപ്പെടുത്തി എല്ലാ കാര്യങ്ങളും പൂർത്തീകരിച്ച് ഓഫീസിൽ
  • ഏൽപ്പിക്കുക.
  • കൺസോളിഡേറ്റഡ് മാർക്ക് രജിസ്റ്റർ പൂർത്തീകരിക്കുക
  • പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കുക.
  • അവധിക്കാലത്ത് കുട്ടികളെ എൻഗേജ് ചെയ്യിക്കേണ്ട വിധം (Google Meet forstudent) work experience, art


റിപ്പോട്ടുകൾ
  • PTA, MPTA, ORC, SRG, വിവിധ ക്ലബുകൾ, സബ്ജക്ട് കൗൺസിൽ
  • ശ്രദ്ധ, അഡോളസൻസ്, ടീൻസ് ക്ലബ്, മുന്നേറ്റം, മികവ് പ്രവർത്തനം, സ്കൂൾ
  • വാർഷിക റിപ്പോർട്ട് (റിപ്പോർട്ട് ബുക്കിൽ)
  • പ്ലാൻ ഫണ്ട് ഡോക്കുമെന്റുകൾ ചെക്ക് ചെയ്യണം (ശ്രദ്ധ, അഡോളസൻസ്,സോഷ്യൽ സർവ്വീസ് സ്കീം etc..)
  • 9, 10 ക്ലാസുകാർ Special Fees വിവരങ്ങൾ അറ്റൻഡൻസ് ബുക്കിൽ
  • രേഖപ്പെടുത്തി, Special Fees രസീത് ബുക്കുമായി ഒത്ത് നോക്കണം.
  • Special Fees മായി ബന്ധപ്പെട്ട എല്ലാ രജിസ്റ്ററുകളും 31 നു മുമ്പായി പൂർത്തീകരിക്കുക.
  • സ്പെഷ്യൽ ഫീസ് കമ്മിറ്റിയുടെ ബജറ്റ് ആൻഡ് മിനുട്സ് രജിസ്റ്റർ ചെക്ക് ചെയ്യണം അക്കാഡമിക് കലണ്ടർ പൂർത്തികരിച്ച് ഏൽപ്പിക്കുക.
  • Abstract
  • നവംബർ, ജനുവരി മാസങ്ങളിൽ സ്പെഷ്യൽ ഫീസ്, AF, YF എന്നി ഇനങ്ങളിലായികുട്ടികളിൽ നിന്നും സമാഹരിക്കുന്ന തുക ഹാജർപുസ്തകത്തിൽ എഴുതി സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. ആയതു പ്രധാനാധ്യാപകൻ, ക്ലാസ് അദ്ധ്യാപിക എന്നിവർ മേലാപ്പ് പതിപ്പിക്കണം ഉത്തരക്കടലാസ് രജിസ്റ്റർ പരിപാലിക്കുക
·
നൂൺമീൽ
  • നൂൺ മീൽ എല്ലാ രജിസ്റ്ററുകളും പൂർത്തിയാക്കുക (11 രജിസ്റ്ററുകൾ)
  • കാലിച്ചാക്ക് കണക്ക് നോക്കുക.
  • നൂൺ മീൽ ക്യാഷ് ബുക്ക് പൂർത്തീകരിക്കുക
  • അരി ബാലൻസ് നോക്കുക
  • നൂൺ മീൽ ബില്ലുകളും വൗച്ചറുകളും പൂർത്തീകരിക്കുക.
  • മധ്യവേനലവധിക്ക് മുമ്പായി കുട്ടികൾക്കുള്ള സ്പെഷ്യൽ അരി വിതരണം
  • ഗ്യാസ് അടുപ്പ് ചെക്ക് ചെയ്യുക. രണ്ട് ബർണ്ണറുകൾ പ്രവർത്തനം ഉറപ്പാക്കുക
  • കിണർ ശുചീകരണം
  • കുടിവെള്ളം ടെസ്റ്റിങ്ങ് ക്രമീകരണം
  • കുടിവെള്ള ടാങ്ക് ക്ലീനിങ്ങ്


സ്കൂൾ പ്രവർത്തനം
  • സ്കൂൾ ഫിറ്റ്നസിനുള്ള അപേക്ഷ മുനിസിപ്പാലിറ്റിയിൽ നൽകണം
  • സ്റ്റോക്ക് വേരിഫിക്കേഷൻ നടത്തുക. Lab, Library, Furniture, IT
  • ലൈബ്രറി സ്റ്റോക്ക് രജിസ്റ്റർ, ഗ്രന്ഥ വിതരണ രജിസ്റ്റർ മുതലായവ കാലികമാക്കണം
  • കുട്ടികൾക്കു പുസ്തകം വിതരണം ചെയ്തതിനു ശേഷം 15 ദിവസത്തിനുള്ളിൽ തിരികെ കൈപ്പറ്റേണ്ടതാണ്
  • സ്റ്റോക്ക് വേരിഫൈ ചെയ്ത് തീയതിയോട് കൂടി ഒപ്പ് ചാർത്തി സീൽ പതിച്ച് സർട്ടിഫിക്കേറ്റ് രേഖപ്പെടുത്തണം
  • ഫർണിച്ചർ രജിസ്റ്റർ അപ്ഡേറ്റ് ചെയ്യണം
  • ഉപയോഗശൂന്യമായ ഉപകരണങ്ങൾ റൈറ്റ് ഓഫ് ചെയ്തു മാറ്റുണം
  • ലാബിൽ ഉപഭോഗത്തിലൂടെ തീർന്ന് പോകുന്ന വസ്തുക്കളുടെ റൈറ്റ് ഓഫ് തീയതി ഉൾപ്പെടുത്തി രേഖപ്പെടുത്തണം
  • ഓഫീസ് സ്റ്റോർസ്, മറ്റീരിയൽസ് ആൻഡ് ഫിനിഷ്ഡ് പ്രൊഡക്ട്സ് രജിസ്റ്റർ കാലികമാക്കണം
  • പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കുക
  • അടുത്ത വർഷത്തെ അക്കാദമിക് കലണ്ടർ പ്രവർത്തനം ആരംഭിക്കുക
  • അവധിക്കാലത്ത് സ്കൂളിന്റെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം. പുതിയ അഡ്മിഷൻ
  • ലൈബ്രറി പുസ്തകങ്ങൾ എല്ലാം വരവ് വെയ്ക്കണം
  • അടുത്ത വർഷത്തെ വാഹന ക്രമീകരണം
  • പ്രവേശനോത്സവ ക്രമീകരണം
  • ബ്ലാക്ക്
  • ബോർഡ് നവീകരണം
  • സ്കൂൾ മെയിന്റനൻസ്
  • പരിസരശുചീകരണം
  • പാഠപുസ്തക വിതരണം
  • സ്കൂൾ യൂണീഫോം

No comments:

Post a Comment