Thursday, April 17, 2025

മസ്തിഷ്‌കത്തെക്കുറിച്ച് ഓര്‍മ്മ പുതുക്കാം

 


1) തലച്ചോറിനെക്കുറിച്ചുള്ള പഠനം: ഫ്രിനോളജി 

2) തലയോട്ടിയെക്കുറിച്ചുള്ള പഠനം: ക്രേനിയോളജി

3) തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം:  സ്കാൽപ് 

4) തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥിപേട കം: കപാലം (ക്രേനിയം)

5) കപാലത്തിലെ അസ്ഥികളുടെ എണ്ണം 8 

6) മസ്തിഷ്കവും സുഷുമ്നയും ചേർന്ന നാഡി വ്യവസ്ഥ: കേന്ദ്രനാഡീവ്യവസ്ഥ (Central Nervous System)

7) നാഡീവ്യവസ്ഥയുടെ കേന്ദ്രം: മസ്തിഷ്കം 

8) നാഡീവ്യവസ്ഥയിൽ ഏറ്റവും കൂടുതൽ ന്യൂ റോണുകൾ ഉള്ള ഭാഗം: മസ്തിഷ്കം 

9)മസ്തിഷ്കത്തിന്റെ ഭാരം: 1400 gm

10) മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം; സെറിബ്രോ സ്പൈനൽ ദ്രവം

11) മസ്തിഷ്ക കലകൾക്ക് ഓക്സിജനും പോഷകവും നൽകുന്നതും മസ്തിഷ്കത്തിനുള്ളിലെ മർദ്ദം ക്ര മീകരിക്കുകയും ചെയ്യുന്ന ദ്രവം: സെറിബ്രോ സ്പൈനൽ ദ്രവം

12) തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതി ഞ്ഞു കാണുന്ന സ്തരം: മെനിഞ്ചസ് 13) മെനിഞ്ചസിന്റെ ബാഹ്യസ്തരം ഡ്യൂറാ മാറ്റർ (Duramater)

14) മെനിഞ്ചസിന്റെ മധ്യസ്തരം: ആർക്കനോയിഡ് 

15) മെനിഞ്ചസിന്റെ ആന്തരസ്തരം: പയാമാറ്റർ (Piamater)

16) തലച്ചോറിന്റെ ഇടത് വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡികല; കോർപ്പസ് കളോസം

17) മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം: സെറിബ്രം

18) സെറിബ്രത്തിന്റെ ബാഹ്യഭാഗം: കോർട്ടക്സ് 

10) സെറിബ്രത്തിന്റെ ആന്തരികഭാഗം: മെഡുല 20) ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തല ച്ചോറിന്റെ ഭാഗം: സെറിബ്രം

21) ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തല ച്ചോറിലെ ഭാഗം: സെറിബ്രം

22) ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം: സെറിബ്രം

23) ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്ന മസ്തിഷ്കത്തിലെ ഭാഗം; സെറിബ്രം

24) മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് വേർതിരിക്കു ന്ന തലച്ചോറിലെ ഭാഗം സെറിബ്രം

25) സെറിബ്രൽ അർദ്ധഗോളങ്ങളെ ആവരണം ചെയ്യുന്ന കോശങ്ങളുടെ പാളി; സെറിബ്രൽ കോർട്ടക്സ്

26) മുൻ മസ്തിഷ്കത്തിന്റെ അടിഭാഗത്തായി സ്ഥിതി ചെയ്യുന്ന സബ്കോർട്ടിക്കൽ ന്യൂക്ലിയസ്സുകളു ടെയും അനുബന്ധ ഘടനകളുടെയും ഒരു കൂ ട്ടമാണ്. ബേസൽ ഗാംഗ്ലിയ

27) സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്ര ത്തിലെ ഭാഗം: ബ്രോക്കാസ് ഏരിയ

28) ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം: സെറിബെല്ലം

29) ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോ റിലെ ഭാഗം: സെറിബെല്ലം

30) പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം: സെറിബെല്ലം

31) മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം: സെറിബെല്ലം

32) സെറിബ്രത്തിന്റെ തൊട്ടുതാഴെയായി കാണുന്ന തലച്ചോറിലെ ഭാഗം: തലാമസ്

33) മനുഷ്യശരീരത്തിലെ റിലേസ്റ്റേഷൻ എന്നറിയ പ്പെടുന്ന ഭാഗം: തലാമസ്

34) വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം: തലാമസ്

35) നിദ്രാവേളകളിൽ സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്ന ഭാഗം: തലാമസ് 

36) ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കു ന്ന തലച്ചോറിലെ ഭാഗം: ഹൈപ്പോതലാമസ് 

37) ആന്തരസമസ്ഥിതി പരിപാലനത്തിന് സഹായിക്കുന്ന മസ്തിഷ്കത്തിലെ പ്രധാന ഭാഗം: ഹൈപ്പോതലാമസ്

38) ഹൈപ്പോതലാമസ്പുറപ്പെടുവിക്കുന്ന ഹോർമോണുകൾ.

ഓക്സിടോസിൻ, വാസോപ്രസിൻ

39) സുഷുമ്നയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം: മെഡുല ഒബ്ലാംഗേറ്റ

40) ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അന ച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തല ച്ചോറിലെ ഭാഗം: മെഡുല ഒബ്ലാംഗേറ്റ 

41) തലച്ചോറിലെ ന്യൂറോണുകളുടെ നാശം സംഭ വിക്കുന്നതുമൂലം ഉണ്ടാകുന്ന അസാധാരണ മായ ഓർമ്മക്കുറവ്: അൽഷിമേഴ്സ്

42) ന്യൂറോണുകളുടെ നാശം സംഭവിക്കുന്നതു മൂലം പേശീപ്രവർത്തനങ്ങളെ ഏകോപിപ്പി ക്കാൻ സാധിക്കാത്ത അവസ്ഥ

പാർക്കിൻസൺസ് ഡിസീസ്

43) മസ്തിഷ്കത്തിലേയ്ക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ: സെറിബ്രൽ ത്രോംബോസിസ്

44) മസ്തിഷ്കത്തിലേയ്ക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രക്തപ്രവാ ഹം: സെറിബ്രൽ ഹെമിറേജ്

45) മസ്തിഷ്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ: മെനിഞ്ചൈറ്റിസ് 

46) അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ: ഡിസ് ലെക്സിയ (Dyslexia) 

47) മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ: Prosopagnosia/Face Blindness

48) ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ: പരാലിസിസ് (തളർവാതം)

49) പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കു മ്പോൾ അതിന്റെ ചിത്രം മനസ്സിൽ വരുന്നത് മസ്തിഷ്കത്തിലെ ഏതു ഭാഗത്തിന്റെ സഹായത്താലാണ് വെർനക്സ് ഏരിയ (Wernicke's area)/Wernicke's speech area

50) വെർനക്സ് ഏരിയ ആദ്യമായി വിവരിച്ച വ്യക്തി : കാൾ വർണക് (ജർമ്മൻ ന്യൂറോളജിസ്റ്റ് 1874)

No comments:

Post a Comment