Wednesday, June 4, 2025

എട്ടാംക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാകാം-ജൂൺ 12 വരെ അപേക്ഷിക്കാം

 


എട്ടാംക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാകാം

ജൂൺ 12 വരെ അപേക്ഷിക്കാം

സംസ്ഥാന ത്തെ രണ്ടായിരത്തോളം സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാംക്ലാസുകാർക്ക് ജൂൺ 12 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ 18-ന് നടക്കും. സ്കൂളുകളിൽനിന്ന് ലഭിക്കുന്ന അപേക്ഷ പ്രഥമാ ധ്യാപകർക്കാണ് നൽകേണ്ടത്. 

അഭിരുചിപരീക്ഷ

സോഫ്റ്റ് വെയര്‍ അധിഷ്ഠിതമാ യി നടത്തുന്ന അരമണിക്കൂർ ദൈർഘ്യമുള്ള അഭിരുചി  പരീക്ഷ യിൽ ലോജിക്കൽ ഗണിതം, പ്രോഗ്രാമിങ്, അഞ്ച്, ആറ, ഏഴ് ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽനിന്ന് ചോദ്യങ്ങളുണ്ടാകും. പരീക്ഷയ്ക്ക് തയ്യാറാകുന്നവർക്കായി 12, 13, 14 തീയതികളിൽ രാവിലെയും വൈകീട്ടും ഏഴിന് പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യു

അംഗങ്ങളായാൽ

അംഗങ്ങളാകുന്നവർക്ക് റോബോട്ടിക്സ്, ആനിമേഷൻ, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, ഇ-ഗവേ ണൻസ്, ഹാർഡ് വേയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. പുതിയതായി യൂണിറ്റുകൾക്ക് വിതരണം ചെയ്തി ട്ടുള്ള ആർഡിനോ കിറ്റ് പ്രയോ ജനപ്പെടുത്തിയുള്ള റോബോട്ടിക്സ് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്വേർ പ്രയോജന പ്പെടുത്തിയുള്ള ത്രീഡി ആനിമേഷൻ തയ്യാറാക്കൽ തുടങ്ങിയവ ഈവർഷത്തെ പ്രധാന പ്രവർത്തനങ്ങളായിരിക്കും.

സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗ ങ്ങളിൽ എ ഗ്രേഡ് നേടുന്നവർ ക്ക് പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ "ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബിൽ ഇതുവരെ 4.9 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. വിവര

www.kite.kerala.gov.in

No comments:

Post a Comment