Wednesday, June 4, 2025

JUNE 05-WORLD ENVIRONMENT DAY QUIZ/ പരിസ്ഥിതി ദിന ക്വിസ്

 


ജൂൺ 5 ലോക പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച്  എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം  തയ്യാറാക്കിയ  ക്വിസ്


♦ 2025 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം?

"ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതിവരുത്തുക" (Ending Plastic Pollution Globally)


♦ 2025 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം?

ദക്ഷിണ കൊറിയ 


♦ സ്റ്റോക്ക് ഹോം പ്രഖ്യാപനം നടന്ന വര്‍ഷം?

- 1972 (ജുണ്‍ 5-16 വരെ നടന്ന ഈ ഉച്ചകോടിയുടെ ഓര്‍മക്കായിട്ടാണ് ജൂണ്‍ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.)


♦ UNEP ന്റെ പൂര്‍ണരൂപം?

- United Nations Environment Programme


♦ ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വര്‍ഷം?

- 1973


♦ "ചിപ്കോ " പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ?

- സുന്ദർലാൽ ബഹുഗുണ


♦ ഓസോണ്‍ പാളിക്ക് വിള്ളൽ വരുത്തുന്ന ക്ളോറോ ഫ്ളൂറോ കാർബണ്‍ (CFC) പുറത്തുവിടുന്ന പദാർഥങ്ങൾക്ക് കാർബണ്‍ ടാക്സ് ആദ്യമായ് ഏർപെടുത്തിയ രാജ്യം ?

- ഫിൻലൻഡ്


♦ മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിൻ ഭാഗമായി ഒരു കാലിഫോർണിയൻ റെഡ് വുഡ് മരത്തിൽ 2 വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ?

- ജൂലിയ ബട്ടർഫ്ളൈ ഹിൽ


♦ പരിസ്ഥിതി സംരക്ഷണത്തിനായി ലോകത്ത് ആദ്യമായി രൂപീകൃതമായ സംഘടന?

- IUCN (International Union for Conservation of Nature and Natural Resources)


♦ ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്?

- ആമസോണ്‍ കാടുകൾ


♦ ഭൗമദിനമായി ആചരിക്കുന്നത്?

- ഏപ്രിൽ 22


♦ ഡി .ഡി.റ്റി യും മറ്റ് കീടനാശിനികളും ജീവലോകത്തുണ്ടാക്കുന്ന വിപത്തുക്കളെപ്പറ്റി ലോകത്തിന് മനസിലാക്കികൊടുത്ത റേച്ചൽ കാർസന്റെ പ്രശസ്ത പുസ്തകം ?

- നിശബ്ദ വസന്തം (silent spring)


♦ WWF ന്റെ പുർണരൂപം?

- World Wildlife Fund


♦ പരിസ്ഥിതിയെയും അതിന്റെ സംരക്ഷണത്തെയും സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നിറം?

- പച്ച 


♦ വേപ്പെണ്ണയുടെ വിദേശ പേറ്റന്റിനെതിരെ പൊരുതി ജയിച്ച പരിസ്ഥിതി പ്രവർത്തക ?

- വന്ദന ശിവ


♦ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല?

- കണ്ണൂർ


♦ ഏറ്റവും വേഗത കൂടിയ കാറ്റിനാലുണ്ടാകുന്ന പ്രകൃതിദുരന്തത്തിന് പറയുന്ന പേര്‍?

- ടോര്‍ണാഡോ


♦ WWF ന്റെ ചിഹ്നം?

- ഭീമന്‍ പാണ്ട


♦ കേന്ദ്ര സർക്കാർ വന്യജീവി സംരക്ഷണത്തിനുള്ള അവാർഡ് ഏർപെടുത്തിയത് ആരുടെ പേരിലാണ് ?

- അമൃതാദേവി ബൈഷ്‌ണോയി


♦ ആമസോണ്‍ മഴക്കാടുകള്‍ ഏത് രാജ്യത്താണ് ?

- ബ്രസീൽ (തെക്കേ അമേരിക്ക)


♦ ഊർജ സംരക്ഷണത്തിന് ഏറ്റവും സഹായകമായ വിളക്ക്?

- എൽ. ഇ. ഡി വിളക്ക്


♦ UNEP ന്റെ പൂർണരൂപം?

- United Nations Environment Programme


♦ ലോകത്തിലെ ഏറ്റവും വലിയ തേക്കുമരം എവിടെയാണ് ?

- പറമ്പികുളം


♦ ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ ?

- അമേരിക്ക, ആസ്‌ട്രേലിയ


♦ അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏതു പുഴയിലാണ്‌ ??

- ചാലക്കുടിപ്പുഴ


♦ കണ്ടാമൃഗത്തിന്റെ സാന്നിധ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം ?

- ആസാം


♦ മണ്ണിനെക്കുറിച്ചുള്ള പഠനശാഖ ?

- പെഡോളജി


♦ ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത?

- സുനിത നാരായണൻ


♦ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുനപരിശോധിക്കുവാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ തലവൻ?

- കസ്തൂരി രംഗൻ


♦ ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്?

- മേധാ പട്കർ


♦ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

- 1986


♦ സ്ട്രോബിലാന്തസ് കുന്തിയാന ഏത് പൂവിന്റെ ശാസ്ത്രീയ നാമമാണ്?

- നീലക്കുറിഞ്ഞി


♦ ജൈവ കൃഷിയുടെ ഉപജ്ഞാതാവ് ആര്?

- മസനോവ ഫുക്കുവോക്ക



♦ ലോക പരിസര ദിനം എന്ന്?

- ഒക്ടോബർ 7


♦ കേന്ദ്ര മണ്ണ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

- പാറാട്ടുകോണം (Tvm )


♦ ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയ നാമം?

- ഗ്ലൂസ്ട്രാ ട്രാവൻകൂറിക്ക


♦ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്?

- കടലുണ്ടി - വള്ളിക്കുന്ന്


♦ നീലക്കുറിഞ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

- 2006


♦ സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?

- രാജീവ് ഗാന്ധി


♦ പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച വർഷം?

- 2012


♦ കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതം?

- ആറളം വന്യജീവി സങ്കേതം


♦ വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം?

- വനശ്രീ


♦ ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

- കൊൽക്കത്ത


♦ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി?

- നൂറുമേനി


♦ ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത് എന്ത്?

- തണ്ണീർത്തടങ്ങൾ


♦ ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കാഴ്‌സന്റെ പുസ്തകം?

- നിശബ്ദ വസന്തം (silent spring)


♦ കേരളത്തിന്റെ ജൈവ ജില്ല?

- കാസർഗോഡ്


♦ വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല?

- ഇടുക്കി


♦ കൊല്ലം ജില്ലയിലെ ഏക വന്യ ജീവി സങ്കേതം?

- ശെന്തുരുണി


♦ ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജൻമദിനം?

- ചരൺ സിംഗ്


♦ കേരള ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസിഡർ?

- മഞ്ജു വാര്യർ


♦ കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം?

- അഞ്ച്


♦ കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?

- മംഗള വനം


♦ അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സെന്റർ ഏത് ജില്ലയിലാണ്?

- തിരുവനന്തപുരം


♦ കേരളത്തിലെ മഴനിഴൽ പ്രദേശം?

- ചിന്നാർ


♦ കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?

- മണ്ണുത്തി (തൃശൂർ)


♦ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല?

- പാലക്കാട്


♦ ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്?

- തെൻമല


♦ 2012 ൽ UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പർവ്വത നിരകൾ?

- പശ്ചിമഘട്ടം


♦ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന വനവൽക്കരണ പരിപാടി?

- എന്റെ മരം


♦ കാഷ്യ ഫിസ്റ്റുല ഏത് പൂവിന്റെ ശാസ്ത്രീയ നാമം?

- കണിക്കൊന്ന


♦ കേരളത്തിലെ പക്ഷികൾ ആരുടെ പുസ്തകമാണ്?

- ഇന്ദുചൂഡൻ


♦ പൊക്കുടൻ പ്രശസ്തനായത് ഏത് ചെടികളെ സംരക്ഷിച്ചാണ്?

- കണ്ടൽച്ചെടി



♦ മുത്തങ്ങ വന്യ ജീവി സങ്കേതം ഏത് ജില്ലയിൽ?

- വയനാട്


♦ കേരളത്തിലെ ഏറ്റവും വലിയ എർത്ത് ഡാം (മണ്ണ് കൊണ്ട് നിർമിച്ച ) ?

- ബാണാസുര സാഗർ


♦ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ ആഫ്രിക്കൻ വംശജയായ പരിസ്ഥിതി പ്രവർത്തക ആരാണ്?

- വംഗാരി മാതായ് 


♦ ഇന്ത്യന്‍ പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ മാതാവ്‌ ?

- ചിപ്കോ പ്രസ്ഥാനം


♦ ഇന്ത്യയിലെ സുഗന്ധ വ്യഞ്ജന സംസ്ഥാനം

- കേരളം


♦ സഹ്യാദ്രി ടൈഗര്‍ റിസര്‍വ്‌ ഏത്‌ സംസ്ഥാനത്തില്‍ ?

- മഹാരാഷ്ട്ര


♦ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളിലെ ഔദ്യോഗിക മൃഗമെന്ന സ്ഥാനം ഏത്‌ വന്യ ജീവിക്കാണ്‌ ?

- ആന


♦ ആഗോള താപനത്തെ പറ്റി ലോക ശ്രദ്ധയാകർഷിയ്ക്കാന്‍ എവറെസ്റ്റിന്റെ ബേസ്‌ ക്യാമ്പില്‍ മന്ത്രി സഭാ യോഗം നടത്തിയ രാജ്യം ?

- നേപ്പാള്‍


♦ ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന സൗരോര്‍ജ്ജ നിലയം നിര്‍മിക്കുന്ന രാജ്യം ?

- ചൈന


♦ ലോക ചരിത്രത്തില്‍ ആദ്യമായി വന സംരക്ഷണത്തിനായി എഴുത്തുകാര്‍ ചേര്‍ന്ന്‌ പരിസ്ഥിതി സംഘടന രൂപീകരിച്ചത്‌ ഏവിടെയാണ്‌ ?

- കേരളത്തില്‍


♦ ആനകള്‍ ഏറ്റവും അധികം കാണപ്പെടുന്ന കേരളത്തിലെ വനമേഖല ഏതാണ്‌?

- വയനാട്‌


♦ പതിനേഴാം നൂറ്റാണ്ടില്‍ നൂറിലധികം പണ്ഡിതന്മാരുടെ സഹായത്തോടെ ഡച്ചു ഗവര്‍ണ്ണര്‍ തയ്യാറാക്കി, ലാറ്റിന്‍ ഭാഷയില്‍ 12 വാള്യങ്ങളായി പ്രസിദ്ധീകരിച്ച വിഖ്യാത സസ്യ ശാസ്ത്ര ഗ്രന്ഥമേതാണ്‌ ?

- ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌


♦ ഹോര്‍ത്തൂസ്‌ മലബാറിക്കസിലെ ആദ്യ അധ്യായം ആരംഭിക്കുന്നത്‌ ഏത്‌ സസ്യത്തെക്കുറിച്ചു പറഞ്ഞു കൊണ്ടാണ്‌ ?

- തെങ്ങ്‌


♦ ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം

ഏതാണ്‌ ?

- കേരളത്തിലെ സസ്യങ്ങള്‍


♦ കേരളത്തിലെ ദേശീയോദ്യാനങ്ങളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നത്‌ ഏത്‌ ?

- ഇരവികുളം നാഷണല്‍ പാര്‍ക്ക്‌


♦ ഇന്ത്യയില്‍ കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനം ഏത്‌?

- പശ്ചിമ ബംഗാള്‍


♦ ഇന്ത്യയില്‍ ആദ്യമായി കാർബണ്‍ ഫ്രീ പദവിലഭിച്ച സംസ്ഥാനം ഏത്‌ ?

- ഹിമാചല്‍ പ്രദേശ്‌


♦ ഇന്ത്യയില്‍ വനമേഖല ഏറ്റവും കുറവുള്ള സംസ്ഥാനം ഏത്‌ ?

- പഞ്ചാബ്‌


♦ പ്രകൃതിയുടെ ഔഷധ ശാല എന്ന്‌ അറിയപ്പെടുന്ന വൃക്ഷം ?

- വേപ്പ്‌


♦ പശ്ചിമ ഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി യുനെസ്കോ തെരഞ്ഞെടുത്ത വര്‍ഷം ?

- 2012


♦ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കിഡുകള്‍ സ്വാഭാവികമായി വളരുന്നത്‌ എവിടെയാണ്‌ ?

- ഹിമാലയന്‍ താഴ്വരയില്‍


♦ ഏറ്റവും കൂടുതല്‍ വന നശീകരണം നടക്കുന്ന രാജ്യം?

- ബ്രസീല്‍


♦ നീര്‍ത്തട സംരക്ഷണത്തിനായി രൂപം കൊടുത്ത അന്താരാഷ്ട്ര ഉടമ്പടി ഏത്‌ ?

- റംസര്‍ ഉടമ്പടി


♦ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുങ്കുമം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്‌?

- ജമ്മു - കശ്മീര്‍


♦ ഏറ്റവും വില കൂടിയ സുഗന്ധ ദ്രവ്യം?

- കുങ്കുമപ്പൂവ്‌ 


♦ കേരളത്തിന്റെ സംസ്ഥാന ശലഭം ആയി തെരഞ്ഞെടുത്തത്‌ ?

- ബുദ്ധ മയൂരി


♦ നേപ്പാളില്‍ എവറസ്റ്‌ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ?

- സാഗര്‍ മാതാ നാഷണല്‍ പാര്‍ക്ക്‌


♦ ഭൂമിശാസ്ത്ര പരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം?

- ഡെക്കാന്‍ പീഠഭൂമി


♦ ഇന്ത്യയില്‍ ആദ്യ തേനീച്ച പാര്‍ക്ക്‌ നിലവില്‍ വന്ന ജില്ല?

- ആലപ്പുഴ


♦ പക്ഷികളുടെ വന്‍കര എന്ന്‌ അറിയപ്പെടുന്നത്‌ ?

- തെക്കേ അമേരിക്ക


♦ കാറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

- തമിഴ്‌ നാട്‌


♦ ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വതം ?

- മൗണ്ട്‌ എറിബസ്‌


♦ എവിടെ വെച്ചാണ്‌ പശ്ചിമ ഘട്ട വും പൂര്‍വ്വ ഘട്ടവും യോജിക്കുന്നത്‌ ?

- നീലഗിരി


♦ ഓസോണ്‍ പാളിക്ക്‌ വിള്ളല്‍ വരുത്തുന്ന ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍ (CFC)

പുറത്തു വിടുന്ന പദാര്‍ത്ഥങ്ങള്‍ക്ക്‌ കാർബണ്‍ ടാക്സ്‌ ആദ്യമായി ഏര്‍പ്പെടുത്തിയ രാജ്യം?

- ഫിന്‍ലന്‍ഡ്‌


♦ 2015 സെപ്റ്റംബർ 27 ന് തന്റെ 78-ാമത്തെ വയസ്സിൽ അന്തരിച്ച ഇദ്ദേഹം കേരളത്തിലെ കണ്ടൽ കാടുകളുടെ സംരക്ഷകൻ എന്ന് അറിയപ്പെടുന്നു. ആരാണ് ഇദ്ദേഹം ?

- കല്ലേൻ പൊക്കുടൻ


♦ ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമായ ഈ ദേശീയോദ്യാനം ഗുജറാത്തിലെ ജുനഗഢ് ജില്ലയിലാണ്. 1975-ൽ ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്ഷിക്കുന്നതി വേണ്ടിയാണ് ഈ ദേശീയോദ്യാനം (National Park) രൂപീകൃതമായത്. ഏതാണ്ട് ഈ ദേശീയോദ്യാനം ??

- ഗിർ വനം


♦ ഡോഡോ പക്ഷിയുടെ വംശനാശം മൂലം ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായ സസ്യം ?

- കാൽവേരിയാ മേജർ


♦ ജപ്പാൻ സ്വദേശിയായ ഇദ്ദേഹം ജൈവ കൃഷിരീതിയുടെ ആധുനികകാലത്തെ പ്രധാന പ്രയോക്തളിൽ ഒരാളാണ്. തൻറെ നിരീക്ഷണങ്ങളെപ്പറ്റി അദ്ദേഹം എഴുതിയ “The One-Straw Revolution” (ഒറ്റ വൈക്കോൽ വിപ്ലവം) എന്ന പുസ്‌തകം ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആരാണ് ഇദ്ദേഹം?

- മസനോബു ഫുക്കുവോക്ക


♦ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സൈലൻറ് വാലി ദേശീയോദ്യാനത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇതിനെ നിശബ്ദ്ദ താഴ്‌വര എന്നും വിളിക്കാറുണ്ട്. എന്തുകൊണ്ടാണ് ഈ ദേശീയ ഉദ്യാനത്തെ സൈലന്റ് വാലി (നിശബ്ദ താഴ്‌വര) എന്ന് വിളിക്കുന്നത് ?

- ചീവീടുകൾ ഇല്ലാത്തതിനാൽ

സാധാരണ വനങ്ങളിൽ ചീവീടുകൾ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇവിടെ ഇല്ലാത്തതുകൊണ്ട്.


♦ ഇടുക്കി ജില്ലയിലുള്ള ഈ ദേശീയ ഉദ്യാനം വരയാടുകളുടെ സാന്നിദ്ധ്യം കൊണ്ട് ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാണ്. ഏതാണ്ട് ഈ ദേശീയോദ്യാനം ?

- ഇരവികുളം ദേശീയോദ്യാനം (ഇരവികുളം നാഷണൽ പാർക്ക് )


♦  ഐ.യു.സി.എൻ ന്റെ ചുവന്ന പട്ടികയിൽ (റെഡ് ഡാറ്റാ ലിസ്റ്റിൽ) വംശനാശോന്മുഖത്വം മൂലം സ്ഥാനം പിടിച്ച ഒരു അപൂർവ്വയിനം കുരങ്ങ് വർഗ്ഗം സൈലന്റ് വാലിയിൽ കാണപ്പെടുന്നു. ഏതാണ് ഈ അപൂർവ്വയിനം കുരങ്ങ് വർഗ്ഗം?

- സിംഹവാലൻ കുരങ്ങ്(Lion-tailed macaque)


♦ 2023-ലെ ഭൗമദിന പ്രമേയം.

- 'നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക'


♦ 2024-ലെ ഭൗമദിന പ്രമേയം.

- 'Planet vs. Plastics.'

No comments:

Post a Comment