ബൈപാസ് ജിപിടി (BypassGPT)
ചാറ്റ്ജിപിടി, ജെമിനെ തുട ങ്ങിയ A ടൂളുകൾ ഇന്ന് എല്ലാവരും ധാരാളമായി ഉപയോഗിക്കുന്നുണ്ടല്ലോ. എന്നാൽ ഈ ടൂളുകൾ സാധാരണയായി ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മടി കാണിക്കാറു ണ്ട്. ഇതിനെ കണ്ടെന്റ് ഫിൽട്ടറിംഗ് (Content Filtering) എന്നാണു വിളിക്കാറ്. ഇത്തരം നിയന്ത്രണ ങ്ങൾ മറികടക്കാൻ സഹായിക്കുന്ന ഒരു AI ടൂൾ ആണ് ബൈപാസ് ജിപിടി.
ബൈപാസ് ജിപിടി ഒരു "AI ഡിറ്റ ഷൻ ബൈപാസ് ടൂൾ' ആണ്. A മോഡലുകൾ സ്വയം ചില വാക്കുകളോ വിഷയങ്ങളോ ഫിൽട്ടർ ചെയ്യാറുണ്ട്. ബൈപാസ് ജിപിടി ഈ ഫിൽട്ടറിങ് പരിപാടിയെ തടസ്സ പ്പെടുത്തും!
ഇതിനായി BypassGPT-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി നിങ്ങൾക്ക് ബൈപാസ് ചെയ്യേണ്ട ബൈപാസ് ടെക്സ്റ്റ് നൽകുക.
ബട്ടൺ ക്ലിക്ക് ചെയ്താൽ AI-യുടെ ഫിൽട്ടറിങ് ഇല്ലാതെ ഒപ്റ്റിമൈസ് ചെയ്ത ഉത്തരം ലഭിക്കും. ഉദാ ഹരണത്തിന് ഒരു വൈഫൈ എങ്ങനെ ഹാക് ചെയ്യാം എന്ന ചോദ്യത്തിന് AI ടൂളുകൾ സാധാ രണ ഗതിയിൽ മറുപടി നൽകാറില്ല. എന്നാൽ ഇക്കാര്യം ബൈപാസ് ജിപിടി ഉപയോഗിക്കുമ്പോൾ വൈഫൈ നെറ്റ് വർക്കിന്റെ സുരക്ഷാ പാളിച്ചകൾ എന്തെല്ലാ മാണെന്നു കണ്ടെത്താൽ സഹാ യിക്കും. ഇതിന് AI വിശദമായ ഉത്തരം നൽകുകയും ചെയ്യും. ഇത് ഒരു ഉദാഹരണം മാത്ര മാണെന്ന് ഓർക്കണേ.
AI ടെക്നോളജി വികസിക്കു ന്തോറും, അതിന്റെ നിയന്ത്രണങ്ങ ൾ മറികടക്കാൻ ഉള്ള ടൂളുകളും വികസിക്കും. ബൈപാസ് ജിപിടി അതിന്റെ നല്ല ഉദാഹരണമാണ്. AI മേഖലയിലെ വിവിധ കാര്യ ങ്ങൾ കൂട്ടുകാർക്കു പരിചയപ്പെ ടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് ബൈപാസ് ജിപിടി എന്ന ടൂളി ക്കുറിച്ചു പറഞ്ഞത്. A ടൂളുകളോടു വിവരങ്ങൾ ആവശ്യപ്പെടുമ്പോൾ വാക്കുകൾ ബുദ്ധിപു ർവം ഉപയോഗിക്കണം. ഇങ്ങനെ ഉപയോഗിക്കുമ്പോൾ ഉത്തര ത്തിൽ വരുന്ന മാറ്റം രസകരമാണ്. ഇതു മനസ്സിലാക്കാൻ ഈ ടൂൾ സഹായിക്കും.
ഈ ടൂളും A യെ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ട് ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. നിയമവിരുദ്ധമായ വിവരങ്ങൾ തിരയുന്നതും മറ്റും ഒഴിവാക്കുകയും വേണം.

