Friday, June 27, 2025

ഗാമ (Gamma)-TECH VIEW-AI TOOL

 



ഗാമ (Gamma)

പ്രസന്റേഷൻ  എളുപ്പത്തിൽ ഉണ്ടാക്കാനുള്ള എ ഐ ടൂല്‍ പരിചയപ്പെടാം


സ്കൂൾ പ്രൊജക്ടുകൾ എളുപ്പത്തിൽ ഉണ്ടാക്കാനുള്ള ഒരു എഐ ടൂളാണ് ഗാമ (Gamma). സ്കൂളിലേക്ക് ഒരു പ്രസന്റേഷൻ ഉണ്ടാക്കണം. പക്ഷേ, അത് ചെയ്യാൻ മറന്നുപോയി എന്നിരിക്കട്ടെ. വളരെ പെട്ടെന്ന് ഒരു പ്രസന്റേഷൻ വേണം. അതും അടിപൊളി പവർപോയിന്റ്. ഇങ്ങനെ ഒരു അവസ്ഥയുണ്ടെങ്കിൽ ഗാമ നിങ്ങളെ സഹായിക്കും

ഗാമ എന്നത് ഒരു Al-പവേർഡ് കണ്ടന്റ് ക്രിയേഷൻ പ്ലാറ്റ്ഫോമാണ്. ഇത് പ്രസന്റേഷനുകൾ, ഡോക്യുമെന്റുകൾ, വെബ്പേജുകൾ എന്നിവ ഉണ്ടാക്കാൻ സഹായിക്കും. മറ്റു സാധാരണ ടൂളുകളേക്കാൾ വളരെ വേഗത്തിലും എളുപ്പത്തിലും ഇത് പ്രവർത്തിക്കുന്നു.

ഒരു വിഷയം നൽകിയാൽ AI ഉപയോഗിച്ച് പൂർണമായ ഒരു പ്രസന്റേഷൻ ഡ്രാഫ്റ്റ് ചെയ്യാൻ ഗാമയ്ക്കു കഴിയും. ഉദാഹരണത്തിന് സ്വാതന്ത്ര്യദിനത്തെക്കുറിച്ച് ഒരു പ്രസന്റേഷൻ വേണമെങ്കിൽ നെറ്റിൽനിന്ന് ആവശ്യമുള്ള ഡാറ്റയും ചിത്രങ്ങളും എടുത്ത് ഗാമ സ്വയം പ്രസന്റേഷൻ ഡാ ഫ്റ്റ് ചെയ്യും. അതിൽ നമുക്കാവശ്യമുള്ള തിരുത്തലുകളും മാറ്റങ്ങളും വരുത്താനും, ഇമേജുകൾ, വീഡി യോകൾ, ചാർട്ടുകൾ എന്നിവ എളു പ്പത്തിൽ ചേർക്കാനും കഴിയും. അ തിന് നമ്മൾ ടെംപ്ലേറ്റ് നൽകേണ്ടതില്ല. ഉള്ളടക്കം, ഡിസൈൻ, ലേഔട്ട് എന്നു വേണ്ട ടൈപ്പോഗ്രഫി, കളർ സ്കീമുകൾ, എന്നിവയെല്ലാം സ്വയം ഒപ്റ്റിമൈസ് ചെയ്യുന്നു. മാത്രമല്ല  മനുഷ്യഭാഷ (നാച്ചുറൽ ലാംഗ്വേജ്) ഉപയോഗിക്കാനും ഇതിനറിയാം. "ഒരു സ്വാതന്ത്രദിനാഘോഷ പ്രസന്റേഷൻ ഉണ്ടാക്കൂ' എന്ന് ടൈപ്പ് ചെയ്താൽ മതി. സംഭവം റെഡി!

app.gamma.appagmami.com 

വെബ്‌സൈറ്റില്‍  ലോഗിൻ ചെയ്ത് "Create new ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങൾക്കാ വശ്യമുള്ള പ്രസന്റേഷന്റെ വിഷയം ടൈപ്പ് ചെയ്യുക. നിമിഷങ്ങൾക്കു ള്ളിൽ ഡ്രാഫ്റ്റ് റെഡി. അതിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക. പൂർത്തിയായ പ്രസന്റേഷൻ ഡൗൺ ലോഡ് ചെയ്യുകയോ ലിങ്ക് വഴി ഷെയർ ചെയ്യുകയോ ആവാം. ഡി സൈനോ വാക്കുകളോ ഒന്നും ആലോചിച്ച് സമയം കളയേണ്ട. വിദ്യാർഥികൾ മുതൽ പ്രൊഫഷണലുകൾ വരെ ആർക്കും ഇത് ഉപയോഗിക്കാം.

വെബ് ബ്രൗസറിൽ പ്രവർത്തിക്കുന്ന ഈ ടൂളിന് സോഫ്റ്റ് വെയർ വേറെ ഇൻസ്റ്റാൾ ചെയ്യേണ്ട കാര്യമില്ല. ഇത് ഒരു എളുപ്പവഴിയാണല്ലോ. ഈ എളുപ്പവഴി ഉപയോഗിച്ച് നമുക്ക് നമ്മുടെ "സ്കിൽ വളർത്താൻ കഴിയും. ഗാമ  അതിനു സഹായിക്കും. അതാണ് ഇത്തരം ടെക്നോളജികൾ ഉപയോഗിക്കുന്നതിന്റെ പ്രയോജനം.


Gamma for Presentations | Build Decks Instantly with AI | Gamma



No comments:

Post a Comment