Wednesday, June 18, 2025

GK & CURRENT AFFAIRS-JUNE-3RD WEEK

 


എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK

1.ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ6-ന്റെ ആദ്യ വനിതാ

മേധാവി

  • ബ്ലെയ്സ് മെട്രലി. 1909 ജൂലായ് 4-നാണ് എംഐ സ്ഥാപിതമായത് 

2. ഇന്ത്യയുടെ 16-ാം സെൻസസ് നടപടിക്ര മങ്ങൾ ആരംഭിക്കുന്നതെന്ന്

  • 2026 ഒക്ടോബർ ഒന്നുമുതൽ. ലഡാക്ക്, ജമ്മു-കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹിമാചൽപ്രദേശ്, ഉത്തരാ ഖണ്ഡ് സംസ്ഥാനങ്ങളിലെയും മഞ്ഞുവീ മേഖലകളിലാണ് 2026 ഒക്ടോബറിൽ ആരംഭിക്കുക. മറ്റിടങ്ങളിലെല്ലാം 2027 മാർ ച്ച് ഒന്നുമുതലാകും സെൻസസ്.
3.സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കുട്ടികൾക്കായി ആരംഭിക്കുന്ന ഇൻറർനെറ്റ് റേഡിയോ

  • റേഡിയോ നെല്ലിക്ക

4.ഇന്ത്യയുടെ ആദ്യ അണ്ടർ വാട്ടർ മ്യൂസി യവും കൃത്രിമ പവിഴപ്പുറ്റും നിലവിൽ വരുന്ന ത് ഏതു സംസ്ഥാനത്താണ്

  • മഹാരാഷ്ട്രയിൽ. ഐഎൻഎസ് ഗുൽ ദാറിന് ചുറ്റുമായാണ് ഇത് നിലവിൽവരു

5.2025 യുഎൻ സമുദ്ര ഉച്ചകോടിക്ക് വേദിയായത്

  • നീസ്, ഫ്രാൻസ്

6.ഗാസയിലേക്ക് സഹായവുമായിപ്പോയതിന് ഇസ്രയേൽ അറസ്റ്റുചെയ്ത പരിസ്ഥിതിപ്രവർത്തക

  • ഗ്രേറ്റ ക്യുൻബെ. ഇസ്രയേൽ ഉപരോ ധം ലംഘിക്കാൻ ലക്ഷ്യമിട്ടുള്ള ഫ്രീഡം ഫ്ലോട്ടില്ല കൂട്ടായ്മയുടെ മീൻ കപ്പലാണ് പിടിച്ചെടുത്തത്. ഗ്രേറ്റയെ പിന്നീട് നാട്ടിലേക്ക് തിരിച്ചയച്ചു 

7.ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസി ലിൻ (ഐസിസി) ഹാൾ ഓഫ് ഫെയി മിൽ ഇടംപിടിച്ചത് 

  • മഹേന്ദ്രസിങ് ധോനി
8.നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ലൈറ്റ് മെഷീൻ ഗൺ സംവിധാനം (എൽഎംജി) വിജയകരമായി പരീക്ഷിച്ച രാജ്യം

  • ഇന്ത്യ. 14,000 അടി ഉയരത്തിലാണ് പരീക്ഷണം നടത്തിയത്. ദെഹ്റാദൂൺ ആസ്ഥാനമായുള്ള പ്രതിരോധസ്ഥാപന മായ ബിഎസ്എസ് മെറ്റീരിയൽ ലിമിറ്റ ഡാണ് ഇത് വികസിപ്പിച്ചത

9.യുഎൻ പോപ്പുലേഷൻ ഫണ്ടിൻറ റിപ്പോർട്ട് പ്രകാരം 2025-ൽ ഇന്ത്യയുടെ ജനസംഖ്യ എത്രയാകും

  • 146 കോടി. ചൈന രണ്ടാംസ്ഥാനം -141 കോടി

10.രുചിവൈഭവം കൊണ്ട് യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർ ക്കിൽ ഇടം പിടിക്കാൻ നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ നഗരം 

  • ലഖ്നൗ 

11.സൂര്യൻ ദക്ഷിണധ്രുവത്തിന്റെ ഇതുവരെയെടുത്തതിൽ വ്യ ക്തമായ ചിത്രം പകർത്തിയത് 

  • സോളാർ ഓർബിറ്റർ പേടകം. നാസയുടെയും ഇഎസ്എയുടെയും സംയുക്ത ദൗത്യം

12.പശ്ചിമേഷ്യയെ സമ്പൂർണ യുദ്ധത്തിലേക്ക് വീഴ്ത്തി ഇറാനെതിരേ ഇസ്രയേൽ ആരംഭിച്ച സൈനികനടപടിയുടെ പേര് 

  • ഓപ്പറേഷൻ റൈസിങ് ലയൺ

13.മംഗോളിയൻ മ്യൂസിയത്തിലെ ഫോസിൽ പഠനത്തിലൂടെ കണ്ടെത്തിയ പുതിയ ഡൈനോമോഗർ സ്പീഷീസ് 

  • മംഗോളിയയിലെ ഡ്രാഗൺ രാജകുമാരൻ എന്നർഥം വരുന്ന ഖാൻ ഖലു മംഗോളിയൻസിസ്

14.ജി7 ഉച്ചകോടിക്ക് വേദിയായത്

  • കാനഡ

15.ഇന്ത്യയുടെ ജി 20 ഷെർപ്പ സ്ഥാനത്തു നിന്ന് രാജിവെച്ചത്

  • അമിതാഭ് കാന്ത്


No comments:

Post a Comment