ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു
ഹയർസെക്കൻഡറി ഒന്നാം അലോട്ട്മെന്റ് റിസൾട്ട്
.
- ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി User Name (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് പ്രവേശിക്കുക
- പ്ലസ് വൺ പ്രവേശനത്തിനുള്ള First അലോട്ട്മെന്റ് ലഭിച്ചവർ രക്ഷാകർത്താവിനോടൊപ്പം അലോട്ട്മെന്റ് ലെറ്റർ പ്രിന്റ്, ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ജൂണ്‍ 3,4,5 തിയ്യതികളിൽ (ഏതെങ്കിലും ഒരു ദിവസം) സ്കൂളിൽ ഹാജരാകേണ്ടതാണ്
- വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്.
- ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്കൂളിൽ അടക്കാവുന്നതാണ്.
- മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
- താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല.
- താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.
- ആദ്യ അലോട്ട്മെന്റിൽ ഇടം നേടാത്തവർ രണ്ടാം അലോട്ട്മെന്റിനായി കാത്തിരിക്കണം. മൂന്നാം അലോട്ട്മെന്റ് കഴിയുന്നത് വരെ അപേക്ഷ പുതുക്കേണ്ട ആവശ്യമില്ല.
- വിദ്യാർത്ഥികൾക്ക് അവർ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ മുകളിലെ ലിങ്കിൽ പരിശോധിക്കാവുന്നതാണ്.

No comments:
Post a Comment