സൗരയൂഥത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹം/കുള്ളൻഗ്രഹം ഏത്?
സെറസ് (Ceres)-
മനുഷ്യൻ നിർമ്മിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?
സ്പുട്‌നിക്-1 -
സ്പുട്‌നിക്-1 നിർമ്മിച്ച രാജ്യം? വർഷം?
സോവിയറ്റ് യൂണിയൻ, 1957 ഒക്ടോബർ 4 -
നക്ഷത്രങ്ങളെ പ്രകാശം നോക്കി ആദ്യം തരംതിരിച്ചത് ആര്?
ഹിപ്പാർക്കസ് -
സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രം ഏത്?
പ്രോക്സിമ സെന്റോറി -
അസാധാരണമായി പ്രകാശിക്കുന്ന ഉൽക്കയെ എന്ത് വിളിക്കുന്നു?
ഫയർബോൾ (Fireball) -
ചൊവ്വയിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്?
കാർബൺ ഡയോക്സൈഡ് -
“On the Revolutions of the Heavenly Spheres” എഴുതിയത് ആര്?
നിക്കോളാസ് കോപ്പർണിക്കസ് -
സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യ നിർമ്മിത വസ്തു ഏത്?
വോയേജർ-1 -
പ്രപഞ്ചത്തിന്റെ ഉദ്ഭവവും വികാസവും പഠിക്കുന്ന ശാസ്ത്രം?
കോസ്മോളജി -
കെപ്ലറുടെ സിദ്ധാന്തം അനുസരിച്ച് ഗ്രഹങ്ങളുടെ ഭ്രമണപഥത്തിന്റെ ആകൃതി?
ദീർഘവൃത്തം (Ellipse) -
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത്?
ബുധൻ (Mercury) -
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്?
വ്യാഴം (Jupiter) -
നെപ്റ്റ്യൂണിന്റെ വലിയ ഉപഗ്രഹമായ ട്രൈറ്റൺ കണ്ടുപിടിച്ചത് ആര്?
വില്യം ലാസെൽ -
വാൽനക്ഷത്രത്തിന്റെ പേര് വന്ന ഗ്രീക്ക് വാക്ക് ഏത്?
കോമേറ്റസ് (Kometes) -
1994-ൽ വ്യാഴത്തിൽ പതിച്ച വാൽനക്ഷത്രം ഏത്?
ഷൂമേക്കർ-ലെവി 9 -
വ്യാഴത്തെ പ്രദക്ഷിണം ചെയ്ത ആദ്യ ബഹിരാകാശ പേടകം?
ഗലീലിയോ -
ഗാനിമീഡ് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
വ്യാഴം -
2004-ൽ ബുധനെ പഠിക്കാൻ നാസ വിക്ഷേപിച്ച പേടകം?
മെസഞ്ചർ (MESSENGER) -
ശുക്രൻ സ്വയം ഭ്രമണം ചെയ്യാൻ എടുക്കുന്ന സമയം?
243 ഭൗമദിനങ്ങൾ -
2013-ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യം?
മംഗൾയാൻ -
ശനിയുടെ പ്രധാന വലയങ്ങളുടെ എണ്ണം?
7 -
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ഏത്?
ടൈറ്റൻ -
ചൊവ്വയിൽ വിജയകരമായി ലാൻഡ് ചെയ്ത ആദ്യ പേടകം?
വൈക്കിങ് -
ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹം?
യുറാനസ് -
ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹം?
നെപ്റ്റ്യൂൺ -
സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം?
ഭൂമി -
2006-ൽ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് നീക്കപ്പെട്ടത് ഏത്?
പ്ലൂട്ടോ -
സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹം?
ശുക്രൻ -
Great Red Spot കാണപ്പെടുന്ന ഗ്രഹം?
വ്യാഴം -
സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹം ഏത്?
ക്ഷീരപഥം (Milky Way) -
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ഹൈഡ്രജൻ -
നക്ഷത്രങ്ങളിലേക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ്?
പ്രകാശവർഷം (Light Year) -
ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം ഏത്?
ഭൂമി -
Great Dark Spot കാണപ്പെടുന്ന ഗ്രഹം ഏത്?
നെപ്റ്റ്യൂൺ -
ചൊവ്വയിൽ സഞ്ചരിച്ച ആദ്യ റോവർ?
സോജർണർ (Sojourner) -
ISRO സ്ഥാപിതമായ വർഷം?
1969 ഓഗസ്റ്റ് 15 -
ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പരിപാടിയുടെ പേര്?
ചന്ദ്രയാൻ -
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യൻ ദൗത്യം?
ഗഗൻയാൻ

