Saturday, June 7, 2025

SSLC-BIOLOGY-CHAPTER-1-INTRODUCTION

 

KJ Muldoon 

ഒൻപതുമാസം മുൻപ് അമേരിക്കയിലെ ഫിലാഡെൽഫിയയിൽ കെ.ജെ. മുല്‍ഡൂന്‍ എന്ന ആൺകുഞ്ഞ് ജനിച്ചത് 

സിപിഎസ്ഐ ഡെഫിഷ്യൻസി (CPSI DEFICIENCY) എന്ന അപൂർവ ജനിതകരോഗവുമായാണ്. ലോകത്ത് 13 ലക്ഷം പേരിൽ ഒരാൾക്കുമാത്രം വരുന്ന രോഗം. 

ചികിത്സ പരിമിതമായതുകൊണ്ടുതന്നെ രോഗിയെ രക്ഷപ്പെടുത്തൽ എളുപ്പമല്ല. കരളിലെ ഒരു എൻസൈം തകരാറാണ് രോഗകാരണം. 

ഏക പോംവഴി കരൾ മാറ്റിവയ്ക്കലാണ്. എന്നാൽ, നവജാതശിശുക്കളിൽ ഇത് എളുപ്പമല്ല. അതുകൊണ്ടുതന്നെ ജനിച്ച ആദ്യ ആഴ്ചയിൽത്തന്നെ കുഞ്ഞ് മരിച്ചുപോകും. 

സാധാരണഗതിയിൽ, മനുഷ്യന്റെ ശരീരത്തിലെത്തുന്ന പ്രോട്ടീൻ വിഘടിച്ചുണ്ടാകുന്ന അമോണിയ യൂറിയയാക്കി മൂത്രത്തിലൂടെ പുറന്തള്ളപ്പെടും. എന്നാൽ, സിപിഎസ്ഐ ഡെഫിഷ്യൻസി ഉള്ളവരിൽ അമോണിയ യൂറിയയായി മാറില്ല. ഇതുമൂലം രക്തത്തിൽ അമോണിയ അടിഞ്ഞുകൂടി അപകടകരമായ അവസ്ഥയിലെത്തും. പക്ഷേ, കുഞ്ഞു കെ ജെ യുടെ കാര്യത്തിൽ ജീൻ എഡിറ്റിങ് സാങ്കേതി കവിദ്യ അദ്ഭുതം സൃഷ്ടിച്ചിരിക്കുന്നു. 

ഇപ്പോൾ ഒൻപതര മാസം പ്രായമായ കുഞ്ഞിന് ജീൻ എഡിറ്റിങ് നടത്തി എൻസൈം തകരാർ പരിഹരിച്ചിരിക്കുകയാണ് ഫിലാഡെൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ. കഴിഞ്ഞ ഏതാനും മാസങ്ങളായി കുഞ്ഞിന് നൽകുന്ന പ്രോട്ടീൻ നിയന്ത്രിച്ചും രക്തത്തിലെ അമോണിയ നീക്കുന്ന മരുന്ന് തുടർച്ചയായി നൽകിക്കൊണ്ടും അവന്റെ ജീവൻ നിലനിർത്തുകയായിരുന്നു. ഡി എൻ എയി ലെ ഒരു അക്ഷരത്തെറ്റ് തിരുത്തിയാൽ കുഞ്ഞിന്റെ രോഗാവസ്ഥ മാറുമെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ ക്രിസ്പർ സാങ്കേതികവിദ്യ ഉപയോഗിച്ച് ജീൻ എഡിറ്റിങ് നടത്തി. 

കുഞ്ഞിനുണ്ടായ ജനിതക മ്യൂട്ടേഷൻ മനസ്സിലാക്കുകയും അതിന് പാകത്തിലുള്ള ജീൻ എഡിറ്റിങ് തെറപ്പി രൂപകല്പന ചെയ്യുകയുമായിരുന്നു. ലോകത്തെ ആദ്യത്തെ വ്യക്തിഗത ജീൻ എഡിറ്റിങ് ചികിത്സ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 

ചികിത്സയ്ക്കുശേഷം കുഞ്ഞിന് നൽകുന്ന പ്രോട്ടീനിന്റെ അളവുകൂട്ടാനും മരുന്നിന്റെ അളവ് കുറയ്ക്കാനും സാധിച്ചതായി ഡോക്ടർമാർ പറയുന്നു. എന്നാൽ, കുറച്ചുനാൾ കൂടി നിരീ ക്ഷിച്ചാലേ പൂർണമായ ഫലം കാണാനാകൂ. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് ഗവേഷണവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


10,000 വർഷങ്ങൾക്കു മുമ്പ് വംശനാശം സംഭവിച്ച ഡേർ വുൾഫ് എന്ന ചെന്നായയെ ഈയിടെ ശാസ്ത്രലോകം തിരിച്ചുകൊണ്ടുവന്നു.

എങ്ങനെയാണ് ഡേർവുൾഫ് വീണ്ടും ജനിച്ചത്? ആരാണ് അതിനു പിന്നിൽ ആ കഥകൾ അറിയാം.....


ആ ജീവികൾ തിരിച്ചുവരുന്നു!

വെളുവെളുത്ത പഞ്ഞിക്കുപ്പായമുള്ള മൂന്നു ചെന്നായ  കുഞ്ഞുങ്ങൾ ആറു മാസം പ്രായമുള്ള റോമുലസും റീമസും. പിന്നെ രണ്ടു മാസം പ്രായമുള്ള ഖലീസിയും. ശാസ്ത്രജ്ഞർ അവരെ ലോകത്തിന് പരിചയപ്പെടുത്തിയപ്പോൾ ആദ്യം എല്ലാവരും ഞെട്ടി! പിന്നെ അമ്പരന്നു. കാരണം അവർ സാധാരണ

ചെന്നായ്ക്കളല്ല; ഡേർവുൾ ഫുകളാണ്! 10,000 വർഷങ്ങൾക്കു മുമ്പ് ഇല്ലാതായ ജീവിയാണ് "ഡേർവുൾഫ്

ചങ്ങാതിമാരേ, തിരിച്ചുവരൂ... 

എങ്ങനെയാണ് ഒരു ജീവിക്കു വംശനാശം വരുന്നത്? 

അതിനു പല കാരണങ്ങളുണ്ട്. വേട്ടയാടൽ, വനനശീകരണം, ആഹാരമാക്കാനുള്ള ജീവികൾ ഇല്ലാതാകുന്നത്... ഇതിനെല്ലാം പ്രധാന കാരണം മനുഷ്യർ തന്നെ! എന്നാൽ, ശാസ്ത്രം പുരോഗമിച്ചപ്പോൾ മനുഷ്യർ

മറിച്ചും ചിന്തിച്ചുതുടങ്ങി വംശ നാശം സംഭവിച്ച ജീവികളെ തിരികെ കൊണ്ടുവരാൻ പറ്റുമോ? ക്ലോ ണിങ്, ജീൻ എഡിറ്റിങ് തുടങ്ങിയ പുതുപുത്തൻ കണ്ടുപിടിത്തങ്ങ ളുടെ സഹായത്തോടെയാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തിയത്.

ഏതെങ്കിലും ജീവിയുടെ കോശത്തിൽ നിന്ന് “ന്യൂക്ലിയസ്' വേർതിരിച്ചെടുത്ത് ആ ജീവി യുടെ ഫോട്ടോസ്റ്റാറ്റുകൾ' പോലുള്ള ജീവികളെ ഉണ്ടാക്കിയെടുക്കുന്ന വിദ്യയാണ് ക്ലോണിങ്, ഉണ്ടാക്കിയെടുക്കേണ്ട ജീവിയുടെ കോശത്തിൽനിന്നുള്ള ന്യൂക്ലിയസ് അതിന്റെ ഏറ്റവും അടുത്ത ബന്ധുവായ ജീവിയുടെ കോശത്തിൽ നിക്ഷേപിക്കും. അതിനു മുമ്പ് അതിലെ ന്യൂക്ലിയസ് എടുത്തുമാറ്റുകയും ചെയ്യും.

ജീനിൽ മാറ്റങ്ങൾ വരുത്തി ജീവികളെ സൃഷ്ടിക്കുന്ന വിദ്യയാണ് ജീൻ എഡിറ്റിങ്.

എല്ലിൽനിന്ന്, പല്ലിൽനിന്ന് 

അമേരിക്കയിൽ, സമുദ്രനിരപ്പിൽ നിന്ന് 2,250 മീറ്റർ ഉയരത്തിൽ ജീവിച്ചിരുന്ന ഒരു തരം ചെന്നായയാണ് ഡേർ വുൾഫ്. 70 കിലോയോളം ഭാരവും 180 സെന്റിമീറ്റർ നീളവുമുണ്ടായിരുന്നു. മൂർച്ചയേറിയ പല്ലുകളുണ്ട് ഈ ഭയങ്കരന് കൊടും മഞ്ഞിൽ ജീവിക്കാൻ ഇവനറിയാം.

1988 -ലാണ് ഡേർ വുൾഫിനെ തിരികെ കൊണ്ടുവരാനുള്ള പരീക്ഷണങ്ങൾ തുടങ്ങിയത്. 13,000 വർഷം പഴക്കമുള്ള ഒരു പല്ലും ചെവിയുടെ ഭാഗത്തുനിന്നുള്ള, 72,000 വർഷം പഴക്കമുള്ള ഒരു അസ്ഥിയുമാണ് ഇതിനായി എടുത്തത്. ഇതിൽ നിന്ന് മൂന്നു ഡേർ വുൾഫുകളെ ഉണ്ടാക്കിയ വാർത്ത ഇക്കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിലെ കൊളോസൽ ബയോസയൻസസ് പുറത്തുവിട്ടു. അവരാണ് റോമുലസും റീമസും ഖലീസിയും.

അവരും വരുന്നു... 

ശാസ്ത്രലോകം തിരിച്ചുകൊണ്ടു വരാനിരിക്കുന്ന ജീവികൾ വേറെയുമുണ്ട്. 1952-ൽ വംശനാശം സംഭവിച്ച ഇന്ത്യൻ ചീറ്റയാണ് അവയിലൊന്ന്, ഇറാനിൽ കാണുന്ന ഏഷ്യൻ ചീറ്റയോട് ഇവയ്ക്ക് ബന്ധമുണ്ട്. ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് പാലിയോ സയൻസസും സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ചേർന്ന് ഇവയെ തിരിച്ചുകൊണ്ടുവരാനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 

തിരിച്ചെത്താനിരിക്കുന്ന മറ്റൊരു ജീവി ഡോഡോ ആണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ, മൗറീഷ്യസ് ദ്വീപിൽ മാത്രം ഉണ്ടായിരുന്ന പറക്കാനറിയാത്ത പക്ഷിയാണ് ഡോഡോ. മനുഷ്യർ വേട്ടയാടിയതോടെ ഈ പാവം പക്ഷിക്ക് 1681-ൽ വംശ നാശം സംഭവിച്ചു. കൊളോസൽ ബയോസയൻസസ് ഡോഡോയെയും തിരിച്ചെത്തിക്കാനുള്ള പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

തിരിച്ചുകൊണ്ടുവരാനായി പരീക്ഷണങ്ങൾ നടത്തുന്ന മറ്റ് ജീവികൾ വൂളി മാമത്തും ടാസ്മാനി യൻ കടുവയുമാണ്.  വൂളി  വൂളി മാമത്ത്‌ ഇല്ലാതായിട്ട് പതിനായി രത്തിൽത്താഴെ വർഷങ്ങളായി. അതുമായി താരതമ്യം ചെയ്താൽ ടാസ്മാനിയൻ കടുവയ്ക്ക് വംശ നാശം വന്നത് "ഈയിടെയാണ്. ഇരുപതാം നൂറ്റാണ്ടിലാണ് ആ ജീവികൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായത്.

നല്ലതോ ചിത്തയോ?

വംശനാശം സംഭവിച്ച ജീവികളെ തിരിച്ചു കൊണ്ടുവരുന്നതിനെ സ്വാഗതം ചെയ്യുന്നവരുണ്ട്. എതി ർക്കുന്നവരുമുണ്ട്. പഴയ ജീവിക ളുടെ മടങ്ങിവരവ് ഭൂമിയുടെ ഇപ്പോഴത്തെ ബാലൻസ് തെറ്റി ച്ചേക്കാം എന്നാണ് ഒരു വാദം.

രോഗങ്ങളെ തടയാനുള്ള ആ ജീവികളുടെ കഴിവും ചർച്ചാ വിഷയമാണ്. കൂടാതെ, കോടിക്കണക്കിന് ഡോളർ ചെലവഴി ച്ച് ഇതൊക്കെ ചെയ്യണോ എന്നാണ് മറ്റു ചിലരുടെ ചോദ്യം!



ഹേ ജിയാൻകുയി  




He Jiankui-Chinese biophysicist


 മനുഷ്യരില്‍ ജീനോം എഡിറ്റിംഗിന്റെ വിവാദപരമായ ആദ്യ ഉപയോഗത്തിന് പേരുകേട്ട ഒരു ചൈനീസ് ബയോഫിസിസിസ്റ്റാണ് . ഹേ ജിയാൻകുയി  

2019 ജനുവരിയില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നതിന് മുമ്പ്, ചൈനയിലെ ഗ്വാങ്ഡോങ്ങിലെ ഷെന്‍ഷെനിലുള്ള സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (SUSTech) ബയോളജി അസോസിയേറ്റ് പ്രൊഫസറായി അദ്ദേഹം സേവനമനുഷ്ഠിച്ചു.   

2018 ഒക്ടോബറില്‍ എച്ച്ഐവി  പ്രതിരോധശേഷിയോടെ പരിഷ്‌കരിച്ചതും ലുലു, നാന എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെട്ടതുമായ ഇരട്ട പെണ്‍കുട്ടികളായ ആദ്യത്തെ മനുഷ്യ ജനിതക എഡിറ്റ് ചെയ്ത കുഞ്ഞുങ്ങളെ താന്‍ സൃഷ്ടിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു . ഈ പ്രഖ്യാപനം തുടക്കത്തില്‍ ഒരു പ്രധാന ശാസ്ത്ര പുരോഗതിയായി പത്രങ്ങളില്‍ പ്രശംസിക്കപ്പെട്ടു. എന്നിരുന്നാലും, പരീക്ഷണം എങ്ങനെ നടത്തി എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മപരിശോധനയെത്തുടര്‍ന്ന്, പൊതുജനങ്ങളില്‍ നിന്നും ശാസ്ത്ര സമൂഹത്തില്‍ നിന്നും അദ്ദേഹത്തിന് വ്യാപകമായ അപലപനം ലഭിച്ചു. 

ഗവണ്‍മെന്റ്, യൂണിവേഴ്‌സിറ്റി ഗവേഷണ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ അദ്ദേഹം തന്റെ ഗവേഷണത്തിനായി പണം സ്വരൂപിച്ചതായി ഒരു അന്വേഷണ റിപ്പോര്‍ട്ട് കാണിച്ചു. 2018 നവംബര്‍ 29-ന് ചൈനീസ് അധികാരികള്‍ അദ്ദേഹത്തിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു, 2019 ജനുവരി 21-ന് SUSTech അദ്ദേഹത്തെ പുറത്താക്കി. 

2019 ഡിസംബര്‍ 30-ന്, നിയമവിരുദ്ധമായ വൈദ്യശാസ്ത്രത്തിന് ഹിജിയാന്‍കുയി കുറ്റക്കാരനാണെന്ന് ഒരു ചൈനീസ് ജില്ലാ കോടതി കണ്ടെത്തി, 3 ദശലക്ഷം യുവാന്‍ പിഴയടച്ച് മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.2022 ഏപ്രിലില്‍ അദ്ദേഹം ജയില്‍ മോചിതനായി.

2023 ഫെബ്രുവരിയില്‍, ഹോങ്കോംഗ് വര്‍ക്ക് വിസയ്ക്കുള്ള അപേക്ഷ അനുവദിച്ചു, എന്നാല്‍ അപേക്ഷയില്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയതിന് ഹോങ്കോംഗ് ഇമിഗ്രേഷന്‍ വകുപ്പ് അദ്ദേഹത്തിനെതിരെ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ അത് റദ്ദാക്കി.

2023 സെപ്റ്റംബറില്‍, ഹുബെയിലെ വുഹാനിലുള്ള ഒരു സ്വകാര്യ കോളേജായ വുചാങ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി സ്‌കൂളിന്റെ ജനിതക വൈദ്യശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന ഡയറക്ടറായി സേവനമനുഷ്ഠിക്കാന്‍ അദ്ദേഹത്തെ നിയമിച്ചു. 

'പയനിയേഴ്സ്' എന്ന വിഭാഗത്തില്‍, ടൈം മാസികയുടെ 2019 ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി അദ്ദേഹത്തെ പട്ടികപ്പെടുത്തി .അതേ സമയം തന്നെ അദ്ദേഹത്തെ 'തെമ്മാടി ശാസ്ത്രജ്ഞന്‍', 'ചൈനയുടെ ഡോ. ഫ്രാങ്കന്‍സ്‌റ്റൈന്‍ 'ഭ്രാന്തന്‍ പ്രതിഭ' എന്നിങ്ങനെ പലവിധത്തില്‍ പരാമര്‍ശിച്ചു .




No comments:

Post a Comment