കൂട്ടുകാർ Chat CPT-യും ഗൂഗിൾ ജെമിനിയു മെല്ലാം ഉപയോഗിച്ച് ചിത്രങ്ങൾ നിർമിച്ചെടുക്കാറില്ലേ.. ഒരുദിവസം നിർമിച്ചെടുക്കാൻ കഴിയുന്ന ചിത്രങ്ങൾക്ക് ലിമിറ്റ് ഉണ്ട്. ആ ലിമിറ്റ് തീർന്നാൽ എന്തുചെയ്യും? ഒന്നും ചെയ്യാനില്ല. പുതിയ ആപ്ലിക്കേഷനുകൾ തേടണം!
ഇതാ പുതിയ മുഖം
Perplexity Al. നിമിഷങ്ങൾക്കു ഉള്ളിൽചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഥ യെഴുതാനും ചിത്രങ്ങൾ നിർമ്മിക്കാനുമെല്ലാം പരിശീലിച്ച മിടുക്കൻ.
വെബിലും ആപ്പിലും ഉപയോഗിക്കാം പ്ലേസ്റ്റോറിൽനിന്ന് ആപ്ലിക്കേഷനായി ഡൗൺലോ ഡ് ചെയ്തും ബ്രൗസറിൽwww.perplexity.ai എന്ന് സെർച്ച് ചെയ്തും ഇത് ഉപയോഗിക്കാം. നമ്മുടെ സംശയങ്ങൾ ടൈപ്പ് ചെയ്തോ വോയ്സ് മെസേജ് ആയോ ചിത്രങ്ങൾ ആയോ അപ്ലോഡ് ചെയ്യാം. പ്രയാസമേറിയ ഒരു ഗണിതചോദ്യത്തിന്റെ ചിത്രം അപ്ലോഡ് ചെയ്തു നോക്കു നിമിഷങ്ങൾക്കുള്ളിൽ സ്റ്റെപ്പുകൾ വിവരിച്ച ഉത്തരം ലഭിക്കും.
ക്വാളിറ്റി ചിത്രങ്ങൾ
നമ്മൾ നൽകുന്ന പ്രോംപ്റ്റുകൾക്ക് അനുസരിച്ച് Perplexity നിർമ്മിക്കുന്ന എഐ ചിത്രങ്ങളെല്ലാം സൂപ്പറാണ്. മറ്റ് ആപ്പുകളെക്കാൾ വേഗത്തിൽ ചി ത്രങ്ങൾ നിർമ്മിക്കുമെന്നതും ഇതിന്റെ പ്രത്യേക തയാണ്.
എഐ രംഗത്തെ ടെക്കി
നമുക്ക് ചുറ്റും എന്തെല്ലാം കാര്യങ്ങൾ നടക്കു ന്നു എന്നറിയാൻ ഇനി Perplexity മതി. ആപ്പിൽ ഇടതുവശത്തുകാണുന്ന Discover എന്ന ഭാഗത്ത് ചെന്നാൽ ടെക്നോളജി, സയൻസ്, ഫിനാൻസ്, സ്പോർട്സ്,ആർട്സ് തുടങ്ങിയ രംഗങ്ങളിലെ വാർത്തകൾ നമുക്ക് വായിക്കാം. ഏതെല്ലാം വെ ബ്സൈറ്റുകളിൽ നിന്ന് എടുത്ത വാർത്തയാ ണെന്ന് കാണുന്ന റെഫറൻസും നമുക്ക് ലഭിക്കും.
ഓരോന്നിനും പ്രത്യേകയിടം
നമുക്ക് ഒരു ഫോൺ വാങ്ങണം. രണ്ടു ഫോണുക ളിൽ ഏതെടുക്കണമെന്ന് കൺഫ്യൂഷൻ. Perplexity യിലെ Compare എന്ന ഭാഗത്തു പോയി പറഞ്ഞാൽ മതി ഈസിയായി ഓരോ വിവരങ്ങളും കണ്ടുമന സിലാക്കാം. ഇതുപോലെ പേരന്റിങ്, ബോഡി വര്‍ക്ക് ഔട്ട് തുടങ്ങിയ വയ്ക്കായി ഓരോ ഭാഗങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

No comments:
Post a Comment