വാൻസ് എഐ (VanceAl)
പഴയ ഫോട്ടോ നോക്കിയിരിക്കാൻ ഇഷ്ടമല്ലേ കൂട്ടുകാർക്ക്?
അച്ഛന്റെയും അമ്മയുടെയു മൊക്കെ പഴയ ഫോട്ടോകൾ ആൽബത്തിൽ കാണും. പക്ഷേ, പലതും മങ്ങിയും പാടുകൾ വന്നും കേടായിട്ടുണ്ടാവും. ഇത്തരം ചിത്രങ്ങൾ കേടുമാറ്റി റിപ്പയർ ചെയ്യുന്നതിനു നമ്മെ ഹായിക്കാൻ ഇപ്പോൾ ഒരു കൂട്ടുകാരനുണ്ട്. നിർമിത ബുദ്ധി.
AI ഉപയോഗിച്ചുള്ള ഫോട്ടോ- വീഡിയോ എഡിറ്റിങ്ങിനു സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് VanceAl. ചിത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, റെസല്യൂഷൻ വർധിപ്പിക്കാനും, ചിത്രത്തിലെ കേടുപാടുകൾ നീക്കം ചെയ്യാനും, പഴയ ഫോട്ടോകൾ പുനർനിർമ്മിക്കാനും നിറം, മുഖം എന്നിവയൊക്കെ മെച്ചപ്പെടുത്താനും അവയ്ക്ക് കാർട്ടൂൺ ആനിമെ എഫക്ടുകൾ നൽകാനുമെല്ലാം ഈ ടൂൾ ഉപയോഗിക്കാം ചിത്രങ്ങൾ 40 ഇരട്ടി വരെ റെസല്യൂഷൻ വർധിപ്പിക്കാം; ഗുണനില വാരം നഷ്ടപ്പെടാതെ. ഫോക്കസ് കൃത്യമല്ലാത്തതോ ബ്ലർ ആയതോ, നോയിസ് ഉള്ളതോ ആയ ചിത്രങ്ങൾ മിഴിവുറ്റതാക്കാം.
ചിത്രത്തിൽനിന്ന് ബാക്ക്ഗ്രൗണ്ട് എളുപ്പത്തിൽ നീക്കം ചെയ്യാം. ഒരേ സമയം പല ചിത്രങ്ങളും എഡിറ്റ് ചെയ്യാനും ഈ ടൂളിനു കഴിയും
വീട്ടിലെ പഴയ ആൽബങ്ങൾ എല്ലാം തപ്പിയെടുത്ത് ഡിജിറ്റൈസ് ചെയ്തു തുടങ്ങിക്കോളൂ

